AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fake Currency Notes: കള്ളനോട്ട് കിട്ടിയാൽ എന്തുചെയ്യണം? അബദ്ധം ചെയ്യാതിരിക്കാൻ….

Fake Currency Notes: നിങ്ങളുടെ കൈയിൽ ഒരു വ്യാജ കറൻസി ലഭിച്ചാൽ എന്തു ചെയ്യണമെന്ന് അറിയാമോ? വ്യാജനോട്ട് പ്രചരിപ്പിച്ചാൽ ലഭിക്കുന്ന ശിക്ഷയെ പറ്റി അറിയാമോ?

nithya
Nithya Vinu | Published: 19 Nov 2025 13:22 PM
കറൻസി നോട്ടുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാൻ നിരവധി സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. എന്നാൽ നിങ്ങളുടെ കൈയിൽ ഒരു വ്യാജ കറൻസി ലഭിച്ചാൽ എന്തു ചെയ്യണമെന്ന് അറിയാമോ? വ്യാജനോട്ട് പ്രചരിപ്പിച്ചാൽ ലഭിക്കുന്ന ശിക്ഷയെ പറ്റി അറിയാമോ?

1 / 5
എടിഎം മെഷീനിൽ നിന്നാണ് ഒരു വ്യാജ കറൻസി ലഭിച്ചതെങ്കിൽ, അവിടെയുള്ള സിസിടിവി (CCTV) ക്യാമറയിൽ ആ കറൻസിയുടെ മുൻവശവും പിറകുവശവും കാണിക്കുക. തുടർന്ന് എടിഎം സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുക.

2 / 5
ഇടപാടിന്റെ റസീപ്റ്റ് എടിഎമ്മിൽ നിന്നും എടുക്കുക. ബാങ്കിലെത്തി വ്യാജ കറൻസിയും എടിഎമ്മിൽ നിന്നും ലഭിച്ച റസീപ്റ്റും ഉദ്യോ​ഗസ്ഥരെ ഏൽപ്പിക്കേണ്ടതാണ്. അവിടെ നിന്ന് നിങ്ങൾക്ക് യഥാർത്ഥ കറൻസി ലഭ്യമാകും.

3 / 5
എന്നാൽ വ്യക്തി​​ഗത പണമിടപാടിലാണ് നിങ്ങൾക്കൊരു വ്യാജ കറൻസി ലഭിക്കുന്നതെങ്കിൽ, തെളിവുകൾ കൈവശം ഇല്ലെങ്കിൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതേസമയം, നിരവധി എണ്ണം വ്യാജ കറൻസികൾ ലഭിച്ചുവെങ്കിൽ, തൊട്ടടുത്തുള്ള റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ വിവരം ധരിപ്പിക്കേണ്ടതാണ്.

4 / 5
വ്യാജ കറൻസികൾ ബോധപൂർവം പ്രചരിപ്പിക്കുന്നത്, ഐപിസി 489-C പ്രകാരമുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതുകൊണ്ട് വ്യാജ കറൻസികൾ ലഭിച്ചാൽ, ഒരു തരത്തിലും ഒളപ്പിക്കാനോ കളയാനോ ശ്രമിക്കരുത്. (Image Credit: Getty Images)

5 / 5