Convincing Star : ആരാണ് മലയാളത്തിലെ ആ കൺവിൻസിങ്ങ് സ്റ്റാർ?
Convincing Star in Malayalam Movie: ക്രിസ്ത്യൻ ബ്രദേഴ്സിൽ തുടങ്ങി നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ കുത്തിപ്പൊക്കുന്നത്, ഒപ്പം മീമും കൂടി ആയതോടെ പൊടിപൂരം

ഒറ്റ ദിവസം കൊണ്ട് ഒരു പുതിയ താരപദവി കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ആ കൺവിൻസിങ്ങ് സ്റ്റാറാണ്

യഥാർത്ഥത്തിൽ എല്ലാവരും കണ്ടത് ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ രംഗം ആയിരുന്നെങ്കിലും വൈറലായത് സുരേഷ് കൃഷ്ണ എന്ന നടനാണ്.

ദൂരദർശനിലെ തമിഴ് സീരിയലിൽ അഭിനയം ആരംഭിച്ച സുരേഷ് കൃഷ്ണയുടെ ആദ്യ സിനിമ ചമയമാണ്. എല്ലാ പ്രമുഖ താരങ്ങൾക്കുമൊപ്പം നിറഞ്ഞാടുന്ന സുരേഷ് കൃഷ്ണ കൂടുതലും എത്തിയത് വില്ലൻ വേഷങ്ങളിലാണ്.

തൃപ്പൂണിത്തുറയിലാണ് ഇപ്പോൾ താമസം നടികർ, സൂപ്പർ സിന്ദഗി എന്നീ രണ്ട് ചിത്രങ്ങളാണ് 2024-ൽ അദ്ദേഹത്തിൻ്റേതായി അവസാനം എത്തിയത്.

2011-ൽ ക്രിസ്ത്യൻ ബ്രദേഴ്സിലെ താരത്തിൻ്റെ കഥാപാത്രമാണ് ഇന്ന് സോഷ്യൽ മീഡിയ കൺവിൻസിങ്ങ് സ്റ്റാറാക്കിയത്, ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം.