കൊളംബോയിൽ തുടരെ വിജയിക്കുന്നത് മഴ; ടീമുകളുടെ സെമിഫൈനൽ സാധ്യതകൾക്ക് വിലങ്ങുതടി | Womens ODI World Cup 2025 Matches In Colombo Are Getting Abandoned Due To Rain Set Back For Teams Malayalam news - Malayalam Tv9

Womens ODI World Cup 2025: കൊളംബോയിൽ തുടരെ വിജയിക്കുന്നത് മഴ; ടീമുകളുടെ സെമിഫൈനൽ സാധ്യതകൾക്ക് വിലങ്ങുതടി

Published: 

17 Oct 2025 19:29 PM

Rain In Colombo: കൊളംബോയിൽ നടക്കുന്ന മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കുന്നത് ടീമുകൾക്ക് തിരിച്ചടി. ഇവിടെ നടന്ന മൂന്ന് മത്സരങ്ങളാണ് മഴയിൽ ഉപേക്ഷിക്കപ്പെട്ടത്.

1 / 5ഇത്തവണത്തെ വനിതാ ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്റ്റേഡിയത്തിൽ മാത്രമാണ് മത്സരം. എന്നാൽ, കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നത് മഴയാണ്. (Image Credits- PTI)

ഇത്തവണത്തെ വനിതാ ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്റ്റേഡിയത്തിൽ മാത്രമാണ് മത്സരം. എന്നാൽ, കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നത് മഴയാണ്. (Image Credits- PTI)

2 / 5

ആകെ എട്ട് മത്സരങ്ങളാണ് ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്നത്. ഇതിൽ മൂന്ന് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മത്സരവും മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. ഇത് ടീമുകളുടെ സെമിഫൈനൽ സാധ്യതകൾക്കും വിലങ്ങുതടിയാണ്.

3 / 5

പാകിസ്താൻ - ബംഗ്ലാദേശ്, ഇന്ത്യ - പാകിസ്താൻ, ഓസ്ട്രേലിയ - പാകിസ്താൻ, ഇംഗ്ലണ്ട് - ശ്രീലങ്ക എന്നീ മത്സരങ്ങൾ തടസമില്ലാതെ നടന്നു. കൊളംബോയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നു. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് കൊളംബോയിലുള്ളത്.

4 / 5

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ആദ്യം ഉപേക്ഷിച്ചത്. പിന്നീട് തുടരെ മൂന്ന് മത്സരങ്ങൾ തടസങ്ങളില്ലാതെ നടന്നു. ശേഷം ശ്രീലങ്കയും ന്യൂസീലൻഡും തമ്മിലുള്ള മത്സരവും ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മത്സരവും തുടർച്ചയായി മഴയിൽ ഒലിച്ചു. ഇന്ന് മൂന്നാം മത്സരമാണ്.

5 / 5

മഴയിൽ കളി ഉപേക്ഷിച്ചത് ന്യൂസീലൻഡിന് കനത്ത തിരിച്ചടിയാണ്. മൂന്ന് കളിയിൽ നിന്ന് ഒരെണ്ണം ജയിച്ച ന്യൂസീലൻഡിന് കളി ഉപേക്ഷിച്ചതോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റാണ്. ഈ കളി വിജയിച്ചിരുന്നെങ്കിൽ ന്യൂസീലൻഡ് ഇന്ത്യയെ മറികടന്ന് നാലാമത് എത്തുമായിരുന്നു.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം