AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Water Crisis : ഇത് തുടർക്കഥയാണോ? തിരുവനന്തപുരം നഗരത്തിൽ ഈ ദിവസങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങും

Thiruvananthapuram City Water Crisis : മാർച്ച് 12, 13 തീയതികളിലും പൂർണമായും ശേഷം 19-ാം തീയതി വരെ ഭാഗികമായിട്ടുമാണ് കുടിവെള്ള വിതരണം മടുങ്ങുക.

Thiruvananthapuram Water Crisis : ഇത് തുടർക്കഥയാണോ? തിരുവനന്തപുരം നഗരത്തിൽ ഈ ദിവസങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങും
Thiruvananthapuram Corporation Water SupplyImage Credit source: VV Rajesh Facebook
Jenish Thomas
Jenish Thomas | Updated On: 06 Mar 2026 | 08:27 PM

തിരുവനന്തപുരം : തലസ്ഥാനത്തെ കുടിവെള്ള വിതരണം മുടങ്ങുന്നത് തുടർക്കഥയാകുന്നു. തിരുവനന്തപുരം നഗരമേഖലയിൽ മാർച്ച് 12, 13 തീയതികളിൽ കുടിവെള്ള വിതരണം പൂർണമായും മുടങ്ങുമെന്ന് സംസ്ഥാന ജല അതോറിറ്റി അറിയിച്ചു. മാർച്ച് 14 മുതൽ 19-ാം തീയതി വരെ തലസ്ഥാനനഗരിയിൽ ഭാഗികമായി കുടിവെള്ളം വിതരണം മുടങ്ങുമെന്നും ജല അതോറിറ്റി വ്യക്തമാക്കി. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനാലാണ് ജല വിതരണം തടസ്സപ്പെടുന്നത്.

കുടിവെള്ള വിതരണം മുടങ്ങുന്ന വാർഡുകൾ

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, ആലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, ഉള്ളൂർ, മുട്ടട എന്നീ വാർഡുകളിലാണ് ജല വിതരണം നഷ്ടപ്പെടുക.

നഗരത്തിൽ തുടർച്ചയായി ജല വിതരണം മുടങ്ങുന്നതിനെതിരെ നേരത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകിയികരുന്നു. ഫെബ്രുവരി അവസാനം നിരവധി ദിവസങ്ങളായി കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു. നഗരത്തിലെ കുടിവെള്ള വിതരണത്തിൽ നിയന്ത്രണമുണ്ടായപ്പോൾ കോർപ്പറേഷൻ നേരിട്ട് ടാങ്കറിൽ ജല വിതരണം നടത്തുകയായിരുന്നു. അതേസമയം ആറ്റുകാൽ പൊങ്കാല ദിവസം ജല അതോറിറ്റിയും കോർപ്പറേഷനും കൃത്യമായി കുടിവെള്ള വിതരണം നടത്തിയിരുന്നു.

Follow Us