AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Xi Jinping’s Hongqi N701 : കെമിക്കൽ അറ്റാക്ക് വരെ പുല്ല് ! ഏത് ആക്രമണത്തെയും അതിജീവിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഹോങ്ഖി ലിമോസിൻ

Chinese President's Limousine Hongqi N701 - ഹോങ്‌ഖി എൻ701 എന്ന ലിമോസിൻ ശ്രേണിയിൽ വരുന്ന കാറാണ് ചൈനീസ് പ്രസിഡന്റിന്റെ ഒദ്യോ​ഗിക വാഹനമായി ഉപയോ​ഗിക്കുന്നത്. ചൈനയിലെ ഉന്നത പദവി വഹിക്കുന്ന ഭരണാധികാരിക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന മോഡലാണ് ഹോങ്‌കി എൻ701. റെഡ് ഫ്ലാഗ് എന്ന് അർത്ഥം വരുന്ന ആഡംബര ബ്രാൻഡായ ഹോങ്‌കി നിർമ്മിച്ച ഈ വാഹനത്തിൽ നിരവധി പ്രത്യേകതകളാണ് ഒളിപ്പിച്ചിരിക്കുന്നത്.

Amal KV
Amal KV | Published: 12 Sep 2026 | 05:44 PM

ഈജിപ്ത്, അമേരിക്ക, റഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള ഷിയുടെ മുൻകാല വിദേശ സന്ദർശന വേളകളിൽ ഈ വാഹനം തന്നെയാണ്  ഉപയോഗിച്ചിട്ടുള്ളത്. ഏകദേശം 50 N701 വാഹനങ്ങളാണ് ഇതുവരെ നിർമ്മിക്കപ്പെട്ടരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ പ്രാധാന്യമുള്ളതിനാൽ വാഹനത്തിന്റു കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ( Image Credit Source Getty Images )

1 / 5
ഹോങ്‌ഖി N701-ന് ഏകദേശം 5.5 മീറ്റർ നീളം വരുന്ന ഈ കാറിൽ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ട്. 21 ഇഞ്ച് ബുള്ളറ്റ് പ്രൂഫ് വീലുകൾ ടയറുകളും, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ബുള്ളറ്റ് പ്രൂഫ് ബോഡി എന്നിവയാണ് കാറിന്റെ പ്രധാന സുരക്ഷാ കവചങ്ങൾ എന്ന് കരുതുന്നു. സ്ഫോടകവസ്തുക്കളുടെ ആഘാതം അതിജീവിക്കത്തക്ക രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്നും അറിയുന്നു.

2 / 5
രാസായുധ ആക്രമണമുണ്ടായാൽ വാഹനത്തിലുള്ളവരെ സംരക്ഷിക്കുന്നതിനായുള്ള എയർ-കംപ്രഷൻ സംവിധാനം ഇതിലുണ്ടെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. എന്നാൽ, ഹോങ്‌കി ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗികമായി വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

3 / 5
ഏകദേശം 408 എച്ച്പി (hp) കരുത്ത് നൽകുന്ന 6.0 ലിറ്റർ V12 എൻജിനാണ് ഈ മോഡലിൽ കമ്പനി ഉപയോ​ഗിച്ചിരിക്കുന്നത് എന്നും സ്ഥിരീകരിക്കപ്പെടാത്ത സൂചനകളുണ്ട്.  പരമ്പരാഗതവുമായ ലിമോസിൻ രൂപകൽപ്പനയിൽ കറുത്ത നിറത്തിൽ എത്തുന്ന ഈ കാർ രൂപം കൊണ്ടും ഏറെ ആകർഷകമാണ്.

4 / 5
ക്രോം ലൈനുകളോട് കൂടിയ മുന്നിലെ ​ഗ്രീല്ലാണ് ഏറ്റവും ശ്രദ്ധേയം. ക്രോം വിൻഡോ ബോർഡറുകൾ, വലിയ ബി-പില്ലറുകൾ, ലളിതവും എന്നാൽ മനോഹരവുമായ എൽഇഡി ഹെഡ് ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന്റെ രൂപഭംഗി വർദ്ധിപ്പിക്കുന്നു. ആധുനിക ആഡംബര കാറുകളിൽ കാണപ്പെടുന്ന ഡിസൈൻ ശൈലികൾക്ക് പകരം, അധികാരവും ഗാംഭീര്യവും പ്രകടമാക്കുന്ന രീതിയിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്.

5 / 5
Follow Us