AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Xiaomi 15 Ultra: ഷവോമി 15 അൾട്ര മാർച്ചിൽ അവതരിപ്പിക്കും; ഫോണിലുണ്ടാവുക 200 മെഗാപിക്സൽ ക്യാമറയെന്ന് റിപ്പോർട്ട്

Xiaomi 15 Ultra To Be Introduced In March : ഷവോമി 15 പരമ്പരയിലെ മൂന്നാമത്തെ ഫോണായ ഷവോമി 15 അൾട്ര 2025 മാർച്ചിൽ അവതരിപ്പിക്കും. മാർച്ചിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാവും ഫോൺ അവതരിപ്പിക്കപ്പെടുക.

Abdul Basith
Abdul Basith | Published: 30 Dec 2024 | 06:57 PM
ഷവോമി 15 അൾട്ര അടുത്ത വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മാർച്ചിൽ തീരുമാനിച്ചിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാവും ഫോൺ അവതരിപ്പിക്കുക. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് ഷവോമി 14 അൾട്ര അവതരിപ്പിച്ചത്. (Image Courtesy - Social Media)

1 / 5
സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. ഐപി68, ഐപി69 റേറ്റിങ് സുരക്ഷാഫീച്ചറുകളും 200 മെഗാപിക്സൽ ലാർജ് അപ്പാർച്ചർ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറും ഉൾപ്പെടെയാവും ഫോൺ പുറത്തിറങ്ങുക എന്നതാണ് റിപ്പോർട്ട്. (Image Courtesy - Social Media)

2 / 5
സ്പെയിനിലെ ബാഴ്സലോണയി2024 മാർച്ച് മൂന്ന് മുതൽ മാർച്ച് ആറ് വരെയാണ് മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുക. ഷവോമി 15 ലൈനപ്പിലെ മൂന്നാമത്തെ മോഡലാണ് ഷവോമി 15 അൾട്ര. ഷവോമി 14 അൾട്ര പുറത്തിറങ്ങിയ മൊബൈൽ വേൾഡ് കോൺഗ്രസിൽ തന്നെയാവും ഷവോമി 15 അൾട്ര പുറത്തിറങ്ങുകയെന്നതാണ് വിവരം. (Image Courtesy - Social Media)

3 / 5
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഷവോമി 15 അവതരിപ്പിക്കപ്പെട്ടത്. ഇതിൻ്റെ ഗ്ലോബൽ ലോഞ്ചും ഇതേസമയം നടന്നേക്കും. ഷവോമി 15 പ്രോ ചൈനീസ് മാർക്കറ്റിൽ മാത്രമായി ഒതുങ്ങും. മാർച്ച് രണ്ടിനാവും ഫോണുകൾ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. (Image Courtesy - Social Media)

4 / 5
ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് 90 വാട്ട് ചാർജിംഗ് സപ്പോർട്ട് അടക്കമാണ് ഷവോമി 15 അൾട്ര പുറത്തിറങ്ങുക. 2കെ ക്വാഡ് കർവ്ഡ് ഡിസ്പ്ലേ ആവും ഫോണിലുണ്ടാവുക. വയർലസ് ചാർജിംഗും 5300 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും. ഇന്ത്യയിൽ എപ്പോഴാണ് ഫോൺ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല. (Image Courtesy - Social Media)

5 / 5