Gajkesari Yog: മിഥുനം, കർക്കിടകം… 5 രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധന നേട്ടം! ഗജകേസരി യോഗത്തിന്റെ ശുഭസംയോജനം

Top 5 Lucky Zodiac Signs on November 18: മാർഗ ശീർഷ ശിവരാത്രി. ഇന്നത്തെ ദിവസത്തിന്റെ അധിപന്മാർ ഭഗവാൻ ശിവനും ഹനുമാൻ ദേവനുമാണ്. ഇന്നത്തെ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത

Gajkesari Yog: മിഥുനം, കർക്കിടകം... 5 രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധന നേട്ടം! ഗജകേസരി യോഗത്തിന്റെ ശുഭസംയോജനം

Gajkesari Yoga

Published: 

18 Nov 2025 08:13 AM

ഇന്ന് നവംബർ 18 ചൊവ്വാഴ്ചയാണ്. മലയാള മാസം വൃശ്ചികത്തിലെ രണ്ടാം തീയതി. മാർഗ്ഗ ശീർഷ മാസത്തിലെ ചതുർദശി കൂടിയാണ് ഇന്ന്. അതായത് മാർഗ ശീർഷ ശിവരാത്രി. ഇന്നത്തെ ദിവസത്തിന്റെ അധിപന്മാർ ഭഗവാൻ ശിവനും ഹനുമാൻ ദേവനുമാണ്. ഇന്നത്തെ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് ഗജകേസരിയോഗം. ഇത് പ്രധാനമായും അഞ്ചു രാശിക്കാർക്ക് വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന. ഇവർക്ക് ഇന്ന് കരിയറിൽ പുരോഗതി വരുമാനം വർദ്ധിക്കും. അപ്രതീക്ഷിതമായി ധന നേട്ടങ്ങൾ ഉണ്ടാകും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കും. ജോലി മാറ്റത്തിനോ ജോലിയിൽ സ്ഥാന കയറ്റത്തിനോ ശ്രമിക്കുന്നവർക്ക് ഇന്ന് ശുഭകരമായ കാര്യങ്ങൾ നടക്കാൻ സാധ്യത. സന്താനങ്ങളിൽ നിന്നും സന്തോഷം ഉണ്ടാകും. ചൊവ്വാഴ്ച ഹനുമാൻ ദേവന് തുളസിമാല സമർപ്പിക്കുക.

കർക്കിടക രാശി: കർക്കിടക രാശിക്കാർക്ക് ഇന്ന് ശുഭകരമായ ദിവസം. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കാൻ സാധ്യത. ഏറെക്കാലമായ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത. ദീർഘകാല നിക്ഷേപങ്ങൾക്ക് ഇന്ന് മികച്ച ദിവസം. ബിസിനസ്സുകാർക്ക് വലിയ ലാഭങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ചൊവ്വാഴ്ച ശിവനെ ആരാധിക്കുകയും ഓം നമ ശിവായ എന്ന മന്ത്രം ലഭിക്കുകയും ചെയ്യുക.

കന്നി: ചൊവ്വാഴ്ച ശുഭകരമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങൾക്ക് ഫലം കാണും. സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ സാധ്യത. നിങ്ങളുടെ കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ നടക്കും. ചൊവ്വാഴ്ച ഹനുമാൻ ദേവനെ ആരാധിക്കുക.

തുലാം: തുലാം രാശിക്കാർക്ക് ചൊവ്വാഴ്ച ശുഭകരമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് സഹകരണവും പിന്തുണയും ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ കുടുംബത്തിൽ നടക്കും. ബിസിനസുകാർക്ക് മികച്ച ദിവസം. ഏറെ നാളത്തെ ആഗ്രഹങ്ങൾ പൂർത്തിയാക്കാനും സാധ്യത. ഇന്ന് ഗണേശ ചാലിസ് ചൊല്ലുക.

വൃശ്ചികം: വൃശ്ചികരാശിക്കാർക്ക് എന്ന ശുഭാകരമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും പ്രണയ ജീവിതവും മികച്ചത് ആയിരിക്കും. ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ല. രാശിക്കാർ ചൊവ്വാഴ്ച പശുവിന് മധുരമുള്ള അപ്പം നൽകുക. ഹനുമാൻ ചാലിസ ചൊല്ലുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും