AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Horoscope Malayalam: കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഇവർക്ക് നേട്ടങ്ങൾ മാത്രം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope Malayalam on Janmashtami Day:ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച ദിനം. ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ....

Horoscope Malayalam: കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഇവർക്ക് നേട്ടങ്ങൾ മാത്രം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope September 4
Ashli C
Ashli C | Updated On: 04 Sep 2026 | 06:53 AM

ഇന്ന് സെപ്റ്റംബർ 4 വെള്ളിയാഴ്ച. ഇന്ന് ജന്മാഷ്ടമി ദിനം കൂടെയാണ്. ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച ദിനം. ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും എന്ന് നോക്കാം.

മേടം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

ഇടവം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ജാഗ്രത വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നിരുന്നാലും ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും തൊഴിൽ മേഖലകളിലും നല്ല ശ്രദ്ധ വേണം.

കർക്കിടകം

സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഇന്നത്തെ ദിവസം ഒരു കരുതൽ ആവശ്യമാണ്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:ജോലി തേടുന്നവർക്ക് മികച്ച സമയം, കുടുംബത്തിലെ പ്രശ്നങ്ങൾ മാറും! കന്നി രാശിയിൽ ബുധൻ ഉദിക്കുന്നു

ചിങ്ങം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യം സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഇന്നത്തെ ദിവസം ജാഗ്രത വേണം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

കന്നി

കുടുംബജീവിതം നല്ലതായിരിക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചർച്ചകളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം

ഇന്ന് പൊതുവിൽ ഒരു തിരക്കുപിടിച്ച ദിവസമായിരിക്കും. പക്ഷേ മറ്റു കാര്യമായ പ്രശ്നങ്ങൾ ഒന്നും നേരിടാൻ സാധ്യതയില്ല. ആരോഗ്യം സാമ്പത്തികം ദാമ്പത്യം തൊഴിൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് തടസ്സങ്ങൾ ഇല്ലാതെ നീങ്ങും.

വൃശ്ചികം

പൊതുവിൽ നല്ല ദിവസമായിരിക്കും എങ്കിലും ഓരോ കാര്യങ്ങളെയും സമീപിക്കുന്ന നിങ്ങളുടെ മനോഭാവം മാറ്റണം. കാര്യങ്ങളെ പോസിറ്റീവ് ആയി കാണുവാൻ ശ്രമിക്കുക. തൊഴിൽ രംഗത്തും സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും.

ധനു

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മകരം

പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക. നിങ്ങളുടെ തീരുമാനങ്ങൾക്കനുസരിച്ച് നന്നായി പോകും.

കുംഭം

ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

മീനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

ENGLISH SUMMARY

Today is Friday, September 4. Today is also Janmashtami day. The day Lord Krishna was born. Here is just a hint of the unexpected events that are likely to happen in the lives of various zodiac signs on this day, things that may happen in the areas of health, wealth, career, marriage, family, etc. Let’s see what things will happen on Sri Krishna Jayanti in the lives of zodiac signs from Aries to Pisces.

Follow Us