AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope : ബിസിനസില്‍ നഷ്ടം നേരിട്ടേക്കാം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം

Today’s Horoscope 3rd May 2025 in Malayalam: ഇന്നത്തെ ദിവസം ഓരോ നാളുകാരുടെ ജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. ഇന്നത്തെ രാശിഫലത്തിലെ പ്രവചനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

Horoscope : ബിസിനസില്‍ നഷ്ടം നേരിട്ടേക്കാം, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം
പ്രതീകാത്മക ചിത്രം Image Credit source: Getty
Jayadevan AM
Jayadevan AM | Published: 03 May 2025 | 06:02 AM

രോ ദിനവും ഓരോ ജീവിതാനുഭവങ്ങളാണ് നല്‍കുന്നത്. ചിലര്‍ക്ക് പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരാം. മറ്റ് ചിലര്‍ക്കാകട്ടെ സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങളാകാം ലഭിക്കുന്നത്. എന്തു തന്നെയായാലും ആത്മവിശ്വാസത്തില്‍ ജീവിതത്തില്‍ മുന്നേറുകയെന്നതാണ് പ്രധാനം. ഇന്നത്തെ ദിവസം ഓരോ നാളുകാരുടെ ജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. ഇന്നത്തെ രാശിഫലത്തിലെ പ്രവചനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മേടം

സാമ്പത്തിക വെല്ലുവിളി, അസ്വസ്ഥ തുടങ്ങിയവ നേരിട്ടേക്കാം. തൊഴിലിടങ്ങളിലും പ്രതിസന്ധിയുണ്ടായേക്കാം.

ഇടവം

ഇന്ന് മികച്ച ദിനം. ഉല്ലാസ യാത്രകളില്‍ പങ്കെടുത്തേക്കാം. കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. തൊഴിലിടങ്ങളില്‍ അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം ഇവയ്ക്കും സാധ്യത.

മിഥുനം

സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. കാര്യപരാജയം, മത്സരപരാജയം, വാഗ്വാദം ശത്രുശല്യം, അപകടഭീതി ഇവ കാണുന്നു.

കര്‍ക്കിടകം

അനുകൂലദിവസം. ഇഷ്ടഭക്ഷണസമൃദ്ധി, ആഘോഷം, കാര്യവിജയം, മനസമാധാനം ഇവ കാണുന്നു.

ചിങ്ങം

അസ്വസ്ഥത, മനഃപ്രയാസം, അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം ഇവ കാണുന്നു.

കന്നി

ഇന്ന് അനുകൂല ദിവസം. കൂടിക്കാഴ്ചകള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടം, പ്രവര്‍ത്തനലാഭം, മത്സരവിജയം ഇവ കാണുന്നു.

തുലാം

തൊഴില്‍ലാഭം, ആഗ്രഹസഫലീകരണം, പ്രവര്‍ത്തനവിജയം, അനുകൂലമായ സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റം ഇവ കാണുന്നു.

വൃശ്ചികം

ഇന്ന് ഗുണദോഷസമ്മിശ്രമായ ദിനമാകാം. ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത, അലച്ചില്‍, വാഗ്ദാവം, കാര്യതടസം ഇവയ്ക്ക് സാധ്യത.

ധനു

ശത്രുശല്യം, വാഗ്വാദം, അപകടഭീതി, ശരീരക്ഷതം, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യപരാജയം ഇവ കാണുന്നു. ബിസിനസില്‍ നഷ്ടം നേരിട്ടേക്കാം.

Read Also: Astrology Malayalam: ഗ്രഹങ്ങളിൽ നിന്ന് അറിയാതെ ലഭിക്കും നേട്ടം; 2025-ലെ ഭാഗ്യരാശികൾ

മകരം

തടസങ്ങള്‍ മാറിയേക്കാം. കലാകാരന്മാര്‍ക്ക് മികച്ച ദിനം. കാര്യവിജയം, പ്രവര്‍ത്തനവിജയം, ശത്രുക്ഷയം ഇവ കാണുന്നു.

കുംഭം

അംഗീകാരം, നേട്ടം, ശത്രുക്ഷയം, മനസമാധാനം, മത്സരവിജയം ഇവ കാണുന്നു.

മീനം

പ്രതികൂലമായ ദിനം. വേദനാജനകമായ അനുഭവങ്ങള്‍ക്ക് സാധ്യത. സാമ്പത്തികപ്രശ്‌നം, ഇച്ഛാഭംഗം ഇവയും കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us