Astrology Malayalam: മാർച്ച് അവസാനം മുതൽ ഇവർക്കെല്ലാം നല്ല സമയമാണ്, ശനിദോഷം ഏശാൻ പാടാണ്
ശനി മാറ്റം വളരെ പ്രധാനപ്പെട്ട ഒന്നാണ്, ചില രാശിക്കാർക്ക് ഇതുവഴി നേട്ടങ്ങളുണ്ടാകും, എന്നാൽ ചിലർക്ക് അത്ര നല്ല കാലമല്ല, ഏതൊക്കെ രാശിക്കാർക്കാണ് ഇതുവഴി ഗുണം എന്ന് പരിശോധിക്കാം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളിൽ ശനി രണ്ടര വർഷത്തിലൊരിക്കലാണ് അതിൻ്റെ രാശി മാറുന്നത്. ഇത് എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഈ വർഷം, 2025 മാർച്ച് 29-ന് ശനി കുംഭം രാശിയിൽ നിന്ന് പുറപ്പെട്ട് മീനം രാശിയിലേക്ക് നീങ്ങി കഴിഞ്ഞു. ഏതൊക്കെ രാശിക്കാർക്കാണ് ഇതുവഴി ഏപ്രിൽ മുതൽ നേട്ടം ആരംഭിച്ചതെന്ന് പരിശോധിക്കാം.
കർക്കിടകം
ഈ രാശിചക്രത്തിൽ നിന്ന് ശനി ഒൻപതാം ഭാവത്തിൽ സഞ്ചരിക്കും, ഇത് വഴി ആളുകൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും, സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിൽ വർദ്ധന ഉണ്ടാകും. വീട്, കാറ് എന്നിവ വാങ്ങുകയെന്ന സ്വപ്നം നടക്കും. വ്യക്തി ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവും. മതപരമായ യാത്രകൾ നടക്കും.
വൃശ്ചികം
ഈ രാശിചക്രത്തിൽ നിന്ന് ശനി അഞ്ചാം ഭാവത്തിലേക്ക് (ബുദ്ധി, വിദ്യാഭ്യാസം, കുട്ടികൾ) സഞ്ചരിക്കും, ഇത് വിദ്യാഭ്യാസത്തിലും കരിയറിലും എല്ലാത്തരത്തിലുമുള്ള വിജയം നേടിത്തരും. വിദ്യാർത്ഥികൾക്ക് വിജയം കൈവരും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ സമയം സന്തോഷകരമായ ഫലങ്ങൾ ഉണ്ടാകും. കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കുകയും നിങ്ങൾക്ക് ഒരു പുതിയ ജോലിയോ സ്ഥാനക്കയറ്റമോ ലഭിക്കുകയും ചെയ്യും. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രണയ ബന്ധം വിവാഹത്തിലേക്ക് എത്താം.
കുംഭം
കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സമ്പത്ത് വർദ്ധിക്കുകയും പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. കുടുംബത്തോടൊപ്പം മികച്ച സമയം ചെലവഴിക്കാൻ അവസരം ലഭിക്കും ആഗ്രഹിക്കുന്ന ജോലി ലഭിച്ചേക്കാം. ശാരീരികമായും മാനസികമായും നല്ല സമയമാണ്. ബിസിനസിൽ ലാഭകരമായ ഇടപാടിന് സാധ്യതയുണ്ട്.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)