5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : ആരോഗ്യം, യാത്രാവിജയം തുടങ്ങിയ അനവധി നേട്ടങ്ങള്‍; ഇന്ന് ഈ നാളുകാര്‍ക്ക് മികച്ച ദിനം; രാശിഫലം നോക്കാം

Horoscope 3rd February 2025 : കാര്യവിജയം, മനസംതൃപ്തി തുടങ്ങിയവയാണ് ചില നാളുകാരുടെ അനുകൂലഘടകം. മറ്റ് ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമായിരിക്കില്ല. ആരോഗ്യപ്രശ്‌നം, കാര്യപരാജയം തുടങ്ങിയവ ഈ നാളുകളില്‍ കാണുന്നു. ഇത് പ്രവചനങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കുക. ചില പ്രവചനങ്ങളില്‍ മാറ്റങ്ങളുമുണ്ടായേക്കാം. ഇന്നത്തെ രാശിഫലം പരിശോധിക്കാം

Today’s Horoscope : ആരോഗ്യം, യാത്രാവിജയം തുടങ്ങിയ അനവധി നേട്ടങ്ങള്‍; ഇന്ന് ഈ നാളുകാര്‍ക്ക് മികച്ച ദിനം; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 03 Feb 2025 05:39 AM

ന്ന് ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച. അവധിയുടെ ആലസ്യം കഴിഞ്ഞ് പലരും ജോലിക്ക് പോകുന്ന ദിനം. ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? രാശിഫലത്തിലെ പ്രവചനപ്രകാരം ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമാണ്. കാര്യവിജയം, മനസംതൃപ്തി തുടങ്ങിയവയാണ് ഇവരുടെ അനുകൂലഘടകം. മറ്റ് ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമായിരിക്കില്ല. ആരോഗ്യപ്രശ്‌നം, കാര്യപരാജയം തുടങ്ങിയവ ഈ നാളുകളില്‍ കാണുന്നു. എന്നാല്‍ ഇത് പ്രവചനങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കുക. അതുകൊണ്ട് ചില പ്രവചനങ്ങളില്‍ മാറ്റമുണ്ടായേക്കാം. ഇന്നത്തെ രാശിഫലം പരിശോധിക്കാം.

മേടം

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. എന്നാല്‍ പകല്‍സമയങ്ങളില്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത. രാത്രി അനുകൂലം.

ഇടവം

ധനവിനിയോഗത്തില്‍ ശ്രദ്ദ വേണം. പകല്‍ സമയം പൊതുവെ അനുകൂലം. കാര്യവിജയം, ബന്ധു-സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. രാത്രിയില്‍ ചില തടസങ്ങള്‍ക്ക് സാധ്യത.

മിഥുനം

തൊഴില്‍കാര്യങ്ങളില്‍ ശ്രദ്ധ വേണം. ആരോഗ്യം, ശത്രുക്ഷയം, കാര്യവിജയം, ആഗ്രഹസഫലീകരണം എന്നിവ കാണുന്നു

Read Also : ഈ നാല് രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നഷ്ടം ഉറപ്പ്; കാരണം ഇതാണ്

കര്‍ക്കിടകം

കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. ഉദരവൈഷമ്യം, തൊഴില്‍സമ്മര്‍ദ്ദം എന്നിവയ്ക്ക് സാധ്യത. രാത്രിയില്‍ മനസമാധാനം ലഭിക്കും

ചിങ്ങം

തൊഴില്‍കാര്യങ്ങളില്‍ ഏകാഗ്രത വേണം, യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ചെലവിന് സാധ്യത. ശരീരക്ഷതം, കാര്യപരാജയം എന്നിവ കാണുന്നു

കന്നി

വിവേകപൂര്‍വം തീരുമാനങ്ങളെടുക്കണം. പകല്‍സമയം അനുകൂലം. വിജയം, ബന്ധു-സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. രാത്രിയില്‍ ചില പ്രശ്‌നങ്ങള്‍ അലട്ടിയേക്കാം

തുലാം

നേതൃപാടവം, വാക്ചാതുരി എന്നിവ പ്രകടിപ്പിക്കും. മികച്ച അവസരങ്ങള്‍ ലഭിക്കും. കാര്യവിജയം, ആഗ്രഹസഫലീകരണം, തൊഴില്‍നേട്ടങ്ങള്‍ എന്നിവ കാണുന്നു.

വൃശ്ചികം

തൊഴില്‍സംരഭങ്ങള്‍ നേടിയേക്കാം. സല്‍ക്കാരയോഗം, യാത്രാവിജയം എന്നിവ കാണുന്നു. സമ്മര്‍ദ്ദം നേരിട്ടേക്കാം.

ധനു

ദുഃഖവാര്‍ത്തകള്‍ കേട്ടേക്കാം. മനഃപ്രയാസം, അമിത ചെലവ് എന്നിവയ്ക്ക് സാധ്യത. ചിന്തിച്ച് തീരുമാനങ്ങളെടുക്കുക

മകരം

കാര്യവിജയം, ആരോഗ്യം, യാത്രാവിജയം എന്നിവ കാണുന്നു. രാത്രിയില്‍ പൊതുവെ മികച്ച അനുഭങ്ങളായിരിക്കില്ല.

കുംഭം

സാമ്പത്തികനേട്ടങ്ങള്‍, തര്‍ക്കങ്ങള്‍, ശത്രുശല്യം എന്നിവ കാണുന്നു. രാത്രിയില്‍ പൊതുവെ അനുകൂലം.

മീനം

പൊതുവെ തിരക്ക് പിടിച്ച ദിവസം. യാത്രാവിജയം, അമിത ചെലവ്, ഇഷ്ടഭക്ഷണസമൃദ്ധി, മനഃപ്രയാസം, ക്ഷീണം എന്നിവ കാണുന്നു

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)