Astrology Malayalam: മാർച്ച് 1 വരെ ധാരാളം ശുഭഫലങ്ങൾ ഇവർക്ക്; വസന്ത പഞ്ചമി മുതൽ ജ്യോതിഷപരമായ മാറ്റങ്ങൾ
ഏറ്റവും മികച്ച കാലമാണിത് എല്ലാത്തിലും നിങ്ങൾക്ക് ശുഭ പ്രതീക്ഷ വെക്കാം.ധനാഭിവൃദ്ധി, അധികാരലാഭം, സൽകർമ്മങ്ങൾ എന്നിവയും ഉണ്ടാകും

ജ്യോതിഷപരമായി നോക്കിയാൽ ഫെബ്രുവരി 2-ന് വസന്തപഞ്ചമി മുതൽ മാർച്ച് 1 വരെ ചില രാശിക്കാർക്ക് മികച്ച ഫലങ്ങൾ അനുഭവപ്പെടാം. മേടം, ഇടവം, മിഥുനം, തുലാം, മകരം, കുംഭം എന്നീ രാശിക്കാർക്ക് ശുഭ പ്രതീക്ഷ വെക്കാം.ധനാഭിവൃദ്ധി, അധികാരലാഭം, സൽകർമ്മങ്ങൾ എന്നിവയും ഉണ്ടാകും.
മേടം: മേടം രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നേട്ടം കൈവരും.വിവാഹ ശ്രമങ്ങൾക്ക് സമയം അനുകൂലമാണ്. പ്രണയത്തിലാകുകയോ വിജയകരമായ പ്രണയബന്ധങ്ങൾ സംഭവിക്കുകയോ ചെയ്യും. തൊഴിലില്ലാത്തവർക്ക് പുതിയ ഓഫറുകൾ ലഭിക്കും. വരുമാനം വർദ്ധിക്കും. ആരോഗ്യ സംബന്ധമായി ആനുകൂല്യങ്ങൾ വർധിക്കും.
ഇടവം: ഇടവം രാശിക്കാർക്ക് ഫെബ്രുവരിയിൽ പല മാറ്റങ്ങളും ഉണ്ടാവും. തൊഴിലവസരങ്ങളും വരുമാന വളർച്ചയും വർദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെ മാസം മുഴുവൻ ജീവിതം സുഗമവും സന്തോഷകരവുമായിരിക്കും. തൊഴിലില്ലാത്തവർ തീർച്ചയായും നല്ല ജോലി ലഭിക്കും. സമ്പന്ന കുടുംബത്തിൽ നിന്നുള്ള ആളുമായുള്ള വിവാഹം ഉറപ്പിക്കും. വിദേശ യാത്രകൾ നടന്നേക്കാം. ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പദവികൾ ലഭിക്കും.
മിഥുനം: മിഥുനം രാശിക്കാർക്ക് ഏത് ശ്രമവും വിജയിക്കും. പല തരത്തിൽ വരുമാനം വർധിപ്പിക്കാം. ഒരു മാസത്തോളം പണത്തിന് ഒരു കുറവുമില്ലാതെ ജീവിതം മുന്നോട്ട് പോകും. ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാകും. ജോലിയിൽ മുൻഗണന വർദ്ധിക്കും. തൊഴിൽരഹിതർക്ക് വിദേശ ഓഫറുകൾ ലഭിക്കും. നല്ല കുടുംബത്തിൽ നിന്നും വിവാഹം കഴിക്കും. നല്ല വാർത്തകൾ കൂടുതലായി കേൾക്കും. ആഗ്രഹിച്ച അംഗീകാരം ലഭിക്കും.
തുലാം: വ്യാഴത്തിൻ്റെയും ശുക്രൻ്റെയും സംക്രമണം തുലാം രാശിക്കാർക്ക് അത്യുഗ്രമായ രാജയോഗം നൽകും. ശുക്രൻ്റെ ഉയർച്ച നിമിത്തം അവർക്ക് പല ഭാഗ്യങ്ങളും വന്നുചേരും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ എത്രത്തോളം ശ്രമിക്കുന്നുവോ അത്രയും നല്ലത്. തൊഴിൽ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ ലഭിക്കും. ബിസിനസുകൾ അഭിവൃദ്ധിപ്പെടും. നല്ല ദാമ്പത്യബന്ധം ഉണ്ടാകും.
മകരം: മകരം രാശിക്കാർക്ക് ഇത് ഭാഗ്യ സമയമാണ്. സാമ്പത്തിക നേട്ടങ്ങൾ പല തരത്തിൽ ലഭിക്കും. കുടിശ്ശികയുള്ള പണം ലഭിക്കും. തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. ജോലിയിൽ പ്രമോഷനുകൾ ലഭിക്കും. വരുമാന മാർഗങ്ങൾ വികസിക്കും. വിദേശത്ത് ജോലി ലഭിക്കും. സമ്പന്ന കുടുംബത്തിൽ നിന്നുള്ള ആളുമായുള്ള വിവാഹം ഉറപ്പാണ്. ശുഭ വാർത്തകൾ കേൾക്കാനാവും
കുംഭം: ഫെബ്രുവരി മാസത്തിൽ കുംഭം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ പലതും നടക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. തൊഴിലുകളിലും ബിസിനസ്സുകളിലും ലാഭം കൊയ്യും. ഓഹരികളും ഊഹക്കച്ചവടങ്ങളും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കും. സ്വത്ത് തർക്കങ്ങളും പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കപ്പെടും. തൊഴിൽരഹിതർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. പ്രിയപ്പെട്ട ഒരാളുമായി വിവാഹത്തിന് സാധ്യതയുണ്ട്.