Horoscope Today : അപകടങ്ങൾ സംഭവിക്കാം കാര്യപരാജയം നേരിടാം… ഈ രാശിക്കാരെ കാത്തിരിക്കുന്നത്
Horoscope Today July 26: രാശി ഫലം നോക്കിയാൽ ഇന്നത്തെ ദിവസം ചിലർക്ക് വളരെ അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവും കുറച്ച് പേർക്ക് ഗുണദോഷ സമ്മിശ്രവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം ഇന്നത്തെ ദിവസം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാം. ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം വിശദമായി പരിശോധിക്കാം.

Horoscope June 26
രാശി ഫലം നോക്കിയാൽ ഇന്നത്തെ ദിവസം ചിലർക്ക് വളരെ അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവും കുറച്ച് പേർക്ക് ഗുണദോഷ സമ്മിശ്രവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം ഇന്നത്തെ ദിവസം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുൻകൂട്ടി അറിഞ്ഞാൽ ഈ ദിവസം കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാം. ഓരോ നക്ഷത്രക്കാരുടെയും ഇന്നത്തെ രാശിഫലം വിശദമായി പരിശോധിക്കാം.
മേടം
ഗുണദോഷ സമ്മിശ്രമായ ദിവസമാണ് മേടം രാശിക്കാര്‍ക്ക് ഇന്ന് അനുഭവപ്പെടുക. രാവിലെ കാര്യവിജയവും ആരോഗ്യപുരോഗതിയും കാണുന്നു. എന്നാല്‍ ഇത് കഴിഞ്ഞാല്‍ അപകടഭീതിയും നഷ്ടസാധ്യതയും വന്നുചേരാം
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം തുടങ്ങുന്നത് അനുകൂലമായിട്ടാവും. ആരോഗ്യ കാര്യങ്ങളില്‍ പുരോഗതിയും കാര്യ വിജയവും കാണുന്നു. എന്നാല്‍ ദിവസം പുരോഗമിക്കവെ കാര്യപരാജയവും ഉണ്ടായേക്കാം.
മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് പൊതുവെ അനുകൂലമായ സാഹചര്യങ്ങളാണ് വന്നുചേരുക. കാര്യവിജയവും അംഗീകാരവും ആരോഗ്യ പുരോഗതിയും കാണുന്നു. ശത്രു ക്ഷയവും സംഭവിക്കാം.
കര്‍ക്കടകം
ഈ രാശിക്കാര്‍ക്ക് ഇന്ന് ദിവസം തുടങ്ങുന്നത് അല്‍പം പ്രതികൂലമായിട്ടായിരിക്കും. എന്നാല്‍ ദിവസം പുരോഗമിക്കവെ കാര്യ വിജയവും അംഗീകാരവും അരോഗ്യ നേട്ടവും കാണുന്നു.
ചിങ്ങം
പൊതുവെ പ്രതികൂലമായ ദിവസമായിരിക്കും ചിങ്ങം രാശിക്കാരെ സംബന്ധിച്ചടത്തോളം ഇന്ന്. കാര്യ തടസ്സത്തിനും അഭിമാനക്ഷതത്തിനും അപകടഭീതിക്കും സാധ്യതയുണ്ട്. അതുകൊണ്ട് ഇരു ചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
കന്നി
ഗുണദോഷ സമ്മിശ്രമായിരിക്കും കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന്. ദിവസത്തിന്റെ തുടക്കത്തില്‍ കാര്യവിജയം അംഗീകാരം തുടങ്ങിയ അനുകൂലമായ അവസ്ഥയായിരിക്കും. എന്നാല്‍ ഉച്ചയോടടുക്കുമ്പോള്‍ സ്ഥിതി മാറിമറിയാം. യാത്രാ തടസ്സം സ്വസ്ഥതക്കുറവ് എന്നിവ വന്നുചേരാന്‍ ഇടയുണ്ട്.
തുലാം
തുലാം രാശിയില്‍ ജനിച്ചവരുടെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത് പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാകും. അഭിമാനക്ഷതം, കലഹം, കാര്യപരാജയം തുടങ്ങിയ പ്രതികൂല അവസ്ഥകള്‍ നേരിടേണ്ടി വരും. എന്നാല്‍ തുടര്‍ന്ന് കാര്യ വിജയവും അംഗീകാരവും നിങ്ങളെ തേടിയെത്തും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ദിവസം തുടങ്ങുന്നത് പൊതുവെ അനുകൂലമായിട്ടാവും. കാര്യ വിജയം അംഗീകാരം തുടങ്ങിയ അനുകൂല അവസ്ഥയിലൂടെയാകും ദിവസം ആരംഭിക്കുക. എന്നാല്‍ പിന്നീട് കാര്യ പരാജയത്തിനും അഭിമാന ക്ഷതത്തിനും കലഹത്തിനുമൊക്കെ ഇടയുണ്ട്.
ധനു
ഗുണ ദോഷ സമ്മിശ്രമായിരിക്കും ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന്. കാര്യ പരാജയം അലച്ചില്‍ ആരോഗ്യ പ്രശ്‌നം തുടങ്ങിയ പ്രതികൂല അവസ്ഥയിലൂടെ ദിവസത്തിന്റെ തുടക്കത്തില്‍ കടന്ന് പോകേണ്ടിവരും. എന്നാല്‍ ഉച്ചയ്ക്ക് മുമ്പ് കാര്യ വിജയം, അംഗീകാരം തുടങ്ങി അനുകൂല സാഹചര്യം വരും.
മകരം
ദിവസത്തിന്റെ തുടക്കത്തില്‍ കാര്യ വിജയം സന്തോഷത്തിനുള്ള സാഹചര്യങ്ങളും കാണുന്നുണ്ട്. എന്നാല്‍ ദിവസം പുരോഗമിക്കവെ കാര്യ തടസ്സം അലച്ചില്‍, സ്വസ്ഥതക്കുറവ്, അനാവശ്യ ചെലവ് എന്നിവ കാണുന്നു.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പൊതുവെ അനുകൂലമായ ദിവസമായിരിക്കും അനുഭവപ്പെടുക. കാര്യ വിജയം, മത്സര വിജയം, അംഗീകാരം, ആരോഗ്യ പുരോഗതി എന്നിവ കാണുന്നു. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.
മീനം
ഗുണദോഷ സമ്മിശ്രമായിരിക്കും മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന്. കാര്യ തടസ്സം, ആരോഗ്യ പ്രശ്‌നങ്ങള്‍, യാത്രാ തടസ്സം എന്നിവ ദിവസത്തിന്റെ തുടക്കത്തില്‍ കാണുന്നു. എന്നാല്‍ ദിനം പുരോഗമിക്കവെ സാഹചര്യങ്ങള്‍ പതിയെ അനുകൂലമായി വരും.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary
Today is Sunday July 26, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.