AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും; പ്രണയബന്ധം ശക്തിപ്പെടും; അറിയാം സമ്പൂർണ രാശിഫലം

Horoscope Today Malayalam July 5 2025: മറ്റ് ചില രാശിക്കാർക്ക് ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ കൂടും. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. ചില രാശിക്കാര്‍ക്ക്‌ പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇന്നത്തെ വിശദമായ രാശിഫലം അറിയാം.

Horoscope Today: ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും; പ്രണയബന്ധം ശക്തിപ്പെടും; അറിയാം സമ്പൂർണ രാശിഫലം
sarika-kp
Sarika KP | Published: 05 Jul 2025 06:09 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സാമ്പത്തികപരമായി നേട്ടങ്ങൾ ലഭിക്കും ,ജോലി കാര്യങ്ങളിൽ വിജയം നേടും. മറ്റ് ചില രാശിക്കാർക്ക് ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ കൂടും. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. വിദ്യാർ‌ത്ഥികൾക്ക് മത്സരപരീക്ഷകളിൽ പരാജയം നേരിടും. ചില രാശിക്കാര്‍ക്ക്‌ പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇന്നത്തെ വിശദമായ രാശിഫലം അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ഇവർക്ക് ജോലികാര്യങ്ങളിൽ ചില തടസങ്ങൾ ഉണ്ടാകും. കഠിനാധ്വാനം ചെയ്യേണ്ട ദിവസമാണ്. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. ഇത് നിങ്ങൾക്ക് സന്തോഷം നൽകും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ പരാജയപ്പെടും. ഇത് മുൻകൂട്ടി പഠനം മെച്ചപ്പെടുത്തുക.

ഇടവം

ഇന്ന് ഇടവം രാശിക്കാർക്ക് ആരോ​ഗ്യകാര്യങ്ങളിൽ ചില പ്രയാസങ്ങൾ കാണുന്നുണ്ട്. നിങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കുക. അല്ലെങ്കിൽ ജോലികൾ പൂർത്തിയാകാതെ വരും. പങ്കാളിയുമായി തർക്കങ്ങളിൽ ഇടപെടാതിരിക്കുക. നിയമപരമായ കാര്യങ്ങളിൽ ആശ്വാസം ലഭിക്കും.

മിഥുനം

ഇന്ന് നിങ്ങൾക്ക് സാധാരണ ദിവസമായിരിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ കൂടും. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ സംഭവിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

കർക്കിടകം

ഇന്ന് നിങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുക. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസുകാർക്ക് നല്ല ദിവസമാണ്. ജോലിസ്ഥലങ്ങളിൽ സഹപ്രവർ‌‌ത്തകരിൽ‌ നിന്ന് ചതി സംഭവിക്കാൻ ഇടയുണ്ട്.

ചിങ്ങം

ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ കുട്ടികളുടെ കരിയറിനെക്കുറിച്ച് ആശ്വാസം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരും. നിങ്ങൾ ചെയ്തു തീർക്കാനുള്ള ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കുക. രാഷ്ട്രീയക്കാർക്ക് ഇന്ന് നല്ല ദിവസമാണ്.

Also Read:മുടികൊഴിച്ചിലിന് പിന്നിൽ പോലും, ചില ജ്യോതിഷ കാരണങ്ങളുണ്ട്

കന്നി

ഇന്ന് ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിവസമായിരിക്കും. ഒന്നിലധികം വഴികളിലൂടെ വരുമാനം ലഭിക്കും. ദേഷ്യത്തിൽ തീരുമാനമെടുക്കാതിരിക്കുക. അമിത ചിലവ് നിയന്ത്രിക്കുക.

തുലാം

ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ജോലിസ്ഥലത്ത് വലിയ നേട്ടങ്ങൾ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ സഹായത്തോടെ ചെറിയ കാര്യങ്ങൾ ആരംഭിക്കാൻ കഴിയും.

വൃശ്ചികം

ബിസിനസ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. തൊഴിൽപരമായ നേട്ടങ്ങൾ വന്ന് ചേരും. നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം കടം നൽകാതിരിക്കാൻ ശ്രമിക്കുക.

ധനു

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. പെട്ടന്നുള്ള ലാഭം പ്രതീക്ഷിക്കാം. കടങ്ങൾ വീട്ടാൻ ശ്രമിക്കുക. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതായി വരും. പ്രധാനപ്പെട്ട കാര്യങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കുക.

മകരം

ഈ രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാകും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെ കൈയ്യിൽ നിന്ന് ചതി സംഭവിക്കും. അതിനാൽ ശ്രദ്ധിക്കുക. എടുത്ത് ചാടി തീരുമാനമെടുക്കാതിരിക്കുക.

കുംഭം

ഇന്ന് നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ജോലി കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. കഠിനാധ്വാനത്തിലൂടെ വിജയം നേടാൻ ശ്രമിക്കുക.

മീനം

ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലങ്ങളിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ മടിക്കരുത്. കുടുംബത്തിൽ വിവാഹാലോചനകൾ നടക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി പുറത്ത് പോകുന്നത് മാനസിക സന്തോഷം നൽകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)