AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: മുടികൊഴിച്ചിലിന് പിന്നിൽ പോലും, ചില ജ്യോതിഷ കാരണങ്ങളുണ്ട്

Astrology Malayalam Tips Kerala : ആരോഗ്യ പ്രശ്നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ ആശയക്കുഴപ്പങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇത്തരത്തിൽ ബുധൻ്റെ ചലനത്തിൽ നേരിടേണ്ടി വന്നേക്കാം

Astrology Malayalam: മുടികൊഴിച്ചിലിന് പിന്നിൽ പോലും, ചില ജ്യോതിഷ കാരണങ്ങളുണ്ട്
Astrology Malayalam 2025 MercuryImage Credit source: TV9 Network
arun-nair
Arun Nair | Updated On: 04 Jul 2025 09:49 AM

ബുദ്ധിശക്തി, വാക്ചാതുര്യം, ബിസിനസ്സ് എന്നിവയുടെ ഘടകമായാണ് ജ്യോതിഷത്തിൽ ബുധനെ കണക്കാക്കുന്നത്. ജാതകത്തിൽ ബുധൻ ദുർബലമാണെങ്കിൽ, അവർക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരാം. അസുഖങ്ങളും, മാനസിക പ്രശ്നങ്ങളും ഇതിൻ്റെ ഭാഗമായി അനുഭവിക്കേണ്ടി വരാം. ജാതകത്തിൽ ബുധൻ മോശം സ്ഥാനത്താണെങ്കിൽ എന്ത് സംഭവിക്കുമെന്നും ഇതിനുള്ള പരിഹാരം എന്താണെന്നും നോക്കാം.

ബുധൻ മോശം സ്ഥാനത്താണെങ്കിൽ എന്ത് സംഭവിക്കും?

ജ്യോതിഷപ്രകാരം, ജാതകത്തിൽ ബുധൻ മോശമാണെങ്കിൽ ആളുകൾക്ക് ബിസിനസ്സിൽ നഷ്ടം, വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ, ത്വക്ക് രോഗം, സംസാര പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. മാനസികമായ കഷ്ടപ്പാടുകളും. ഏത് കാര്യത്തിലും തീരുമാനമെടുക്കാനുള്ള കഴിവും ദുർബലമാകും.

ആരോഗ്യ പ്രശ്നങ്ങൾ

1. ദഹനം ദുർബലമായേക്കാം, ഇത് വയറുവേദനയ്ക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകും.

2. അലർജി, ചർമ്മരോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

3. മുടി കൊഴിച്ചിൽ, ദുർബലമായ നഖങ്ങൾ എന്നിവയും ഉണ്ടാകാം.

4. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും

5. ഓർമ്മശക്തി ദുർബലമാകാം.

6. തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രവണത ഉണ്ടാകാം.

7. ബിസിനസിലും കരിയറിലും നഷ്ടത്തിന് കാരണമാകും.

8. ജോലിയിൽ വിബുദ്ധിമുട്ടുകൾ ഉണ്ടാകാം.

9. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യ കുറവുണ്ടാകാം

പരിഹാരം

1. ഗണപതിയെ ആരാധിക്കുന്നത് ബുധ ഗ്രഹത്തെ ശക്തിപ്പെടുത്തുന്നു.

2. വീട്ടിൽ തുളസി ചെടി നടുന്നതും നനയ്ക്കുന്നതും ശുഭകരമായിരിക്കും.

3. ആവശ്യമെങ്കിൽ ഒരു വിദഗ്ധൻ്റെ നിർദ്ദേശ പ്രകാരം മരതകം ധരിക്കുന്നതും ബുധനെ ശക്തിപ്പെടുത്തും

( പൊതുവായ വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകിയിരിക്കുന്നത്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )