AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jupiter Transit: വീടോ വാഹനമോ വാങ്ങും! ഈ 5 രാശിക്കാർക്ക് ഭാഗ്യം പടിവാതിലിൽ

Jupiter Transit 2026: ഏകദേശം ഒരു വർഷം സമയമെടുത്താണ് വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുക. ഈ സഞ്ചാരത്തെയാണ് വ്യാഴ മാറ്റം എന്ന് പറയുന്നത്..

Jupiter Transit: വീടോ വാഹനമോ വാങ്ങും! ഈ 5 രാശിക്കാർക്ക് ഭാഗ്യം പടിവാതിലിൽ
Jupiter TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 18 Feb 2026 | 10:01 AM

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഏകദേശം ഒരു വർഷം സമയമെടുത്താണ് വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുക. ഈ സഞ്ചാരത്തെയാണ് വ്യാഴ മാറ്റം എന്ന് പറയുന്നത്.. ഭാഗ്യം ഐശ്വര്യം അറിവ് സന്താനം എന്നിവയുടെ പ്രതീകമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. നിലവിൽ വ്യാഴം പുണർതം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 20ന് അത് അവിടെനിന്നും സഞ്ചരിക്കാൻ ആരംഭിക്കും. ഇത് പ്രധാനമായും അഞ്ച് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും.

ചിങ്ങം: വ്യാഴത്തിന്റെ സംക്രമണം ഇവർക്ക് എല്ലാ തരത്തിലും ഗുണകരമായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവർക്ക് അതിൽ നിന്നും മോചനം ലഭിക്കും. ഏറ്റെടുത്ത ജോലികൾ ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ സാധിക്കും. സമൂഹത്തിൽ നല്ല പേരും പ്രശസ്തിയും ഈ കാലയളവിൽ ഉണ്ടാകും. കുടുംബത്തിലും സമാധാനപരമായ അന്തരീക്ഷം ആയിരിക്കും.

മകരം: വ്യാഴത്തിന്റെ സംക്രമണം മകരം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. എന്തെങ്കിലും തരത്തിലുള്ള ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച സമയം. സാമ്പത്തിക വിജയം നേടാൻ സാധിക്കും. ഈ രാശിക്കാർ എല്ലാവിധത്തിലും വിജയം കണ്ടെത്തും.

ധനു: വ്യാഴത്തിന് സംക്രമം ധനു രാശിക്കാർക്ക് എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള വഴികൾ തുറന്നുവരും. ഈ കാലയളവിൽ വലിയ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടതായി വരില്ല. ദീർഘകാല പ്രശ്നങ്ങളിൽ നിന്നും രക്ഷയാകും. മാത്രമല്ല പുതിയ വീട് വാഹനമോ നേടാനുള്ള അവസരവുമുണ്ട്.

മീനം: മീനം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം ഗുണം മാത്രമാണ് ചെയ്യുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങളിൽ സമാധാനം ലഭിക്കും. വരുമാനം വർദ്ധിക്കും.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഭാഗ്യം പലരീതിയിൽ ആയിരിക്കും. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് വീട് വാസരമുണ്ടാകും. കരിയറിലും വലിയ പുരോഗതി ഉണ്ടായിരിക്കും.

Follow Us