Mercury Rise in Virgo: ജോലി തേടുന്നവർക്ക് മികച്ച സമയം, കുടുംബത്തിലെ പ്രശ്നങ്ങൾ മാറും! കന്നി രാശിയിൽ ബുധൻ ഉദിക്കുന്നു
Mercury Rise in Virgo on September 14:സെപ്റ്റംബർ 14 ന് പുലർച്ചെ 2:52 നാണ് ബുധൻ കന്നി രാശിയിൽ ഉദിക്കുന്നത്.ബുധനെ അറിവ്, സംസാരം, ബിസിനസ്, ആശയ വിനിമയം സാമ്പത്തിക സ്ഥിരത എന്നിവയുടെ കാരണമായി കണക്കാക്കുന്നു.ബുധന്റെ സ്ഥാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. സെപ്റ്റംബറിൽ ബുധൻ കന്നി രാശിയിൽ ഉദിക്കുന്നു. ഈ മാറ്റം ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്, സാമ്പത്തിക കാര്യങ്ങളിൽ നല്ല മാറ്റങ്ങൾ...........

Mercury Transit
നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. ഇത് അറിവ്, സംസാരം, ബിസിനസ്, ആശയ വിനിമയം സാമ്പത്തിക സ്ഥിരത എന്നിവയുടെ കാരണമായി കണക്കാക്കുന്നു. ബുധന്റെ സ്ഥാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. സെപ്റ്റംബറിൽ ബുധൻ കന്നി രാശിയിൽ ഉദിക്കുന്നു. ഈ മാറ്റം ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്, സാമ്പത്തിക കാര്യങ്ങളിൽ നല്ല മാറ്റങ്ങൾ എന്നിവ കൊണ്ടുവരാൻ സാധ്യത.
എന്നാണ് ബുധൻ കന്നി രാശിയിൽ ഉദിക്കുക?
സെപ്റ്റംബർ 14 ന് പുലർച്ചെ 2:52 നാണ് ബുധൻ കന്നി രാശിയിൽ ഉദിക്കുന്നത്. ജ്യോതിഷത്തിൽ കന്നി രാശിയെ ബുധന്റെ സ്വന്തം രാശിയായും അതേസമയം അവസാനത്തെ രാശിയായും കണക്കാക്കുന്നു. ബുധന്റെ ഈ ഉദയം ചില രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ അധികനേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ രാശിക്കാർ ആരൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
കന്നി
കന്നി രാശിക്കാർക്ക് ബുധൻ സ്വന്തം രാശിയിൽ ഉദിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ്, തൊഴിൽ സാധ്യത എന്നിവ മെച്ചപ്പെടുത്തും. തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ വർധിപ്പിക്കാനും തൊഴിൽ സാധ്യത വർധിക്കാനും കാരണമാകും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും അവസരങ്ങളോ ലഭിക്കാൻ സാധ്യത. അതേസമയം ബിസിനസുകാർക്ക് പുതിയ നേട്ടങ്ങളും അവസരങ്ങളും തുറന്നു വരും. സാമ്പത്തികമായി ഇത് വളരെ നല്ല സമയമായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം നേടാൻ സാധിക്കും. പരീക്ഷകളിൽ നല്ല മാർക്ക് ലഭിക്കാൻ സാധ്യത. ഓഫീസിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. നിങ്ങളുടെ യോഗത്തിൽ നിന്ന് നിങ്ങൾക്ക് പൂർണമായ പിന്തുണ ലഭിക്കും. വിവാഹിതർക്ക് ഇതൊരു മികച്ച സമയമായിരിക്കും. ഉന്നത പഠനത്തിന് വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ലഭിച്ചേക്കാം.
മിഥുനം
മിഥുനം രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ ഈ ഉദയം അവർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. കൂടാതെ നിങ്ങളുടെ കഠിനാധ്വാനം ഓഫീസിൽ അംഗീകരിക്കപ്പെടും. ഈ കാലയളവ് നിങ്ങളുടെ പല ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സമയം ആസ്വദിക്കാൻ ഉള്ള അവസരം ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല. വിവിധ ജോലികൾ വിജയകരമായി പൂർത്തിയാക്കും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തീകരിക്കും.
മകരം
മകരം രാശിക്കാർക്ക് ബുധന്റെ ഉദയം കരിയർ, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും അധികം ഉത്തരവാദിത്തങ്ങളും ലഭിക്കുവാൻ സാധ്യത. കൂടാതെ ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പദ്ധതികളോ കരാറുകളോ ലഭിക്കുവാൻ സാധ്യത കാണുന്നു. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഈ സമയത്ത് കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കും. ദീർഘകാലമായി കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ വിശ്വാസങ്ങളുടെയും ജോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.
ENGLISH SUMMARY
Mercury rises in Virgo in September. This change is likely to bring positive changes in career, business, and financial matters for some zodiac signs. Mercury rises in Virgo on September 14 at 2:52 am. In astrology, Virgo is considered Mercury’s own sign and at the same time, the last sign.