AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Money Astro Tips: വീട്ടിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരണോ? പരിഹാരമുണ്ട്

Money Astro Tips: അതുപോലെ വീടിന്റെ പ്രവേശന കവാടത്തിൽ മാവില കൊണ്ട് ഒരു മാല നിർമ്മിച്ച അത് തൂക്കിയിടുന്നത് വീട്ടിൽ ഭാഗ്യം പ്രവേശിക്കുന്നതിന് കാരണമാകും എന്ന് വിശ്വസിക്കപ്പെടുന്നു...

Money Astro Tips: വീട്ടിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരണോ? പരിഹാരമുണ്ട്
Lord LakshmiImage Credit source: Tv9 Network
Ashli C
Ashli C | Published: 20 Feb 2026 | 02:18 PM

സമ്പത്തും സമൃദ്ധിയോടും കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ പലപ്പോഴും എത്ര കഠിനാധ്വാനം ചെയ്താലും അതിന് ഫലമുണ്ടാകില്ല. ഹിന്ദു പനമരത്തിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമാണുള്ളത്. അത്തരത്തിൽ വളരെ ശുഭകരമായ ഒരു ദിവസമായാണ് വെള്ളിയാഴ്ചയെ കണക്കാക്കുന്നത്. ഈ ദിവസം പ്രധാനമായും സമ്പത്തിനെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ദേവി ലക്ഷ്മിക്കായി സമർപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ ലക്ഷ്മി ദേവി ആരാധിക്കുന്നത് ജീവിതത്തിൽ പല സൗഭാഗ്യങ്ങൾക്കും കാരണമാകും.

മാത്രമല്ല ഇത് ജീവിതത്തിൽ മനസമാധാനവും കുടുംബത്തിൽ ഐക്യവും ശബ്ദത്തെയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. “ഓം ശ്രീം മഹാലക്ഷ്മിയൈ നമഃ” എന്ന മന്ത്രം ഭക്തിയോടെ ജപിക്കുന്നത് ബലഹീനതയുടെയും ദാരിദ്ര്യത്തിന്റെയും വികാരം ഇല്ലാതാക്കുകയും ദിവ്യശക്തി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പണ്ഡിതന്മാർ പറയുന്നു.

വെള്ളിയാഴ്ച ദിവസങ്ങളിൽ മറ്റുള്ളവർക്ക് ആവശ്യമായ വസ്തുക്കൾ ദാനം ചെയ്യുന്നത് വളരെ നല്ലതാണ്. പ്രധാനമായും മധുരപലഹാരങ്ങൾ വെളുത്ത ഭക്ഷണ സാധനങ്ങൾ പാൽ തൈര് അരി പഞ്ചസാര മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതായത് നിത്യോപയോഗംസാധനങ്ങൾ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് നമ്മുടെ സമ്പത്തും സമൃദ്ധിയും വർദ്ധിക്കുവാൻ കാരണമാകും.

അതുപോലെ വീടിന്റെ പ്രവേശന കവാടത്തിൽ മാവില കൊണ്ട് ഒരു മാല നിർമ്മിച്ച അത് തൂക്കിയിടുന്നത് വീട്ടിൽ ഭാഗ്യം പ്രവേശിക്കുന്നതിന് കാരണമാകും എന്ന് വിശ്വസിക്കപ്പെടുന്നു. അതിനുപുറമേ ഉപ്പ് നിറച്ച ഒരു ചെറിയ പാത്രം വാതിലിന് അടുത്ത സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജികളെ അകറ്റുമെന്നും വിശ്വാസം. കൂടാതെ വെള്ളം മഞ്ഞൾ കർപ്പൂരം ഒരു നാണയം എന്നിവ നിറച്ച ഒരു ചെമ്പ് പാത്രം പ്രധാന കവാടത്തിന് സമീപത്തായി സൂക്ഷിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതുപോലെ വാതിലിൽ നാരങ്ങയും മുളകും തൂക്കുന്നത് ദൃഷ്ടി ദോഷം ഇല്ലാതാക്കാൻ സഹായകരമാണ്.

 

Follow Us