AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Akshaya Tritiya 2026: അക്ഷയതൃതീയ എന്നാണ്? ശുഭകരമായ മുഹൂർത്തം, ആരാധനാ രീതി എന്നിവ അറിയാം

Akshaya Tritiya 2026 Date:ഏതൊരു കാര്യം ആദ്യമായി തുടങ്ങുവാനും നേടുവാനും പുണ്യകരമായ ദിവസമായി ഇതിനെ കണക്കാക്കുന്നു.വിവാഹം, ഗൃഹപ്രവേശം, പുതിയ ബിസിനസ്സ് ആരംഭിക്കൽ, വസ്തു വാങ്ങൽ, ദാനധർമ്മങ്ങൾ എന്നിവ പോലുള്ള ശുഭകരമായ കാര്യങ്ങൾ ഈ ദിവസം നടത്തുന്നത് പ്രത്യേകിച്ചും ഫലപ്രദമാണെന്ന് കണക്കാക്കുന്നു.ഈ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 19 നും 20നും ഇടയിലായാണ് വരുന്നത്. അതായത് പഞ്ചാംഗം അനുസരിച്ച്....

Akshaya Tritiya 2026: അക്ഷയതൃതീയ എന്നാണ്? ശുഭകരമായ മുഹൂർത്തം, ആരാധനാ രീതി എന്നിവ അറിയാം
Akshaya TritiyaImage Credit source: Tv9 Network
Ashli C
Ashli C | Published: 16 Apr 2026 | 10:01 AM

ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ് അക്ഷയതൃതീയ. ഏതൊരു കാര്യം ആദ്യമായി തുടങ്ങുവാനും നേടുവാനും പുണ്യകരമായ ദിവസമായി ഇതിനെ കണക്കാക്കുന്നു.വിവാഹം, ഗൃഹപ്രവേശം, പുതിയ ബിസിനസ്സ് ആരംഭിക്കൽ, വസ്തു വാങ്ങൽ, ദാനധർമ്മങ്ങൾ എന്നിവ പോലുള്ള ശുഭകരമായ കാര്യങ്ങൾ ഈ ദിവസം നടത്തുന്നത് പ്രത്യേകിച്ചും ഫലപ്രദമാണെന്ന് കണക്കാക്കുന്നു.

അക്ഷയതൃതീയ എന്നാണ്?

ഈ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 19 നും 20നും ഇടയിലായാണ് വരുന്നത്. അതായത് പഞ്ചാംഗം അനുസരിച്ച്, തൃതീയ തിഥി ഏപ്രിൽ 19 (ഞായർ) ഉച്ചയ്ക്ക് 1:01 ന് ആരംഭിച്ച് ഏപ്രിൽ 20 (തിങ്കളാഴ്‌ച) രാവിലെ 10:40 വരെ നീണ്ടുനിൽക്കും. ഏപ്രിൽ 20ന് സൂര്യോദയത്തോടെ അക്ഷയതൃതീയ അവസാനിക്കുന്നതിനാൽ ഏപ്രിൽ 19നാണ് അക്ഷയതൃതീയ മംഗളകരമായ ആഘോഷിക്കുന്നത്. ഈ ദിനത്തിൽ സ്വർണ്ണം വാങ്ങിക്കുന്നതും മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ സ്വന്തമാക്കുന്നതും വളരെ ശുഭകരമായി ആണ് കണക്കാക്കുന്നത്.

എന്നാൽ വിലകൂടിയ സാധനങ്ങൾ നിങ്ങൾക്ക് ഈ ദിവസം സ്വന്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഐശ്വര്യത്തിനും സംബന്ധിക്കും വേണ്ടി മല്ലിയില, ചെമ്പ് പാത്രങ്ങൾ, ചുവന്ന തുണി, അരി, നെയ്യ്, മൺപാത്രം, വിളക്കുകൾ, പൂച്ചട്ടികൾ, മൺപാത്രങ്ങൾ, ചെറിയ വിഗ്രഹങ്ങൾ എന്നിവയും ഈ ദിവസം വാങ്ങിക്കാവുന്നതാണ്.

കൂടാതെ ഭാവിയിലേക്ക് എന്തെങ്കിലും നിക്ഷേപം നടത്താനും എന്തെങ്കിലും നിങ്ങൾ പുതിയ സാധനങ്ങൾ വാങ്ങിക്കുവാനും വിൽക്കാനും എല്ലാം വളരെ മികച്ച ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ ദിവസം നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങൾക്ക് സ്ഥിരമായ വളർച്ചയും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

എന്താണ് അക്ഷയതൃതീയ?

അക്ഷയതൃതീയ എന്ന വാക്കിനർത്ഥം ഒരിക്കലും അവസാനിക്കാത്തത് എന്നാണ്.ഈ ദിവസം ചെയ്യുന്ന ദാനം, ജപം, തപസ്സ്, പുണ്യകർമ്മങ്ങൾ എന്നിവയുടെ ഫലങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല, മറിച്ച് വളർന്നു കൊണ്ടേയിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു. ഭഗവാൻ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഈ ദിവസം ആരാധിക്കുന്നതും കൂടുതൽ പുണ്യകരമാണ്. ജീവിതത്തിൽ ഐശ്വര്യ സമ്പത്തും വർദ്ധിക്കുവാൻ ഇത് സഹായിക്കും.

Follow Us