AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴയെത്തുന്നു… കടുത്ത ചൂടിനിടെ ആശ്വാസിക്കാം, അലർട്ട് 5 ജില്ലകൾക്ക്

Kerala Weather Update, Rain Alert Issued : മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുകയാണ്. ഏപ്രിൽ 19 വരെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പാലക്കാട് ഉയർന്ന താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് താപനില 39°C വരെ എത്താനും സാധ്യത ഉള്ളതായി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പിന്നാലെ കോട്ടയമുണ്ട്. 38°C വരെയാണ് ഇവിടെ ഉള്ളത്.

Kerala Weather Update: മഴയെത്തുന്നു… കടുത്ത ചൂടിനിടെ ആശ്വാസിക്കാം, അലർട്ട് 5 ജില്ലകൾക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 16 Apr 2026 | 08:36 PM

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുകയാണ്. ഏപ്രിൽ 19 വരെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പാലക്കാട് ഉയർന്ന താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് താപനില 39°C വരെ എത്താനും സാധ്യത ഉള്ളതായി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പിന്നാലെ കോട്ടയമുണ്ട്. 38°C വരെയാണ് ഇവിടെ ഉള്ളത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെ ഉയർന്നേക്കാം. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Follow Us