Sri Krishna Jayanthi 2026: കണ്ണന്റെ കാൽപാദങ്ങൾ എങ്ങനെ വരയ്ക്കാം? ജന്മാഷ്ടമി നാളിലെ പ്രത്യേക ആചാരവും വിശ്വാസവും അറിയാം
Sri Krishna Jayanthi 2026 Rituals:ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ നാലിന് പുലർച്ചെ 2:25ന് ആരംഭിച്ച സെപ്റ്റംബർ 5 പുലർച്ചെ 12: 13നാണ് അവസാനിക്കുക. അതിനാൽ തന്നെ സെപ്റ്റംബർ നാലിനാണ് വ്രതം അനുഷ്ഠിക്കേണ്ടത്. രാത്രിയിൽ ഭഗവാൻ കൃഷ്ണന്റെ ജന്മദിനം അതിന്റെ എല്ലാവിധ ആരാധന രീതികളിലൂടെയും ആഘോഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു..ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടിന്റെ പ്രധാന കവാടങ്ങളിലെല്ലാം കൃഷ്ണന്റെ കാൽപ്പാടുകൾ വരയ്ക്കുന്നത്...........

Sri Krishna Jayanthi 2026
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഈ ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും എല്ലാം പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. ഭഗവാൻ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നത് രാത്രിയിലാണ്. കാരണം അർദ്ധരാത്രിയിൽ ആണ് കൃഷ്ണൻ ജനിച്ചത്. ഈ ലോകത്തിനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനാണ് ഭഗവാൻ കൃഷ്ണൻ ജന്മം കൊണ്ടത്. ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണ് ശ്രീകൃഷ്ണൻ.
ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വരുന്നത് സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഇന്നേദിവസം നിരവധി ആചാരങ്ങളാണ് നടത്തുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടിന്റെ പ്രധാന കവാടങ്ങളിലെല്ലാം കൃഷ്ണന്റെ കാൽപ്പാടുകൾ വരയ്ക്കുന്നത്. ഇതെന്തിനാണ് വരയ്ക്കുന്നത് എന്താണ് ഇതിന് പിന്നിലുള്ള വിശ്വാസം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്.
ALSO READ:സ്വപ്നത്തിൽ ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്നത് കണ്ടാൽ, അർഥം എന്ത്?
ജന്മാഷ്ടമി എപ്പോഴാണ് ആഘോഷിക്കുന്നത്?
ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ നാലിന് പുലർച്ചെ 2:25ന് ആരംഭിച്ച സെപ്റ്റംബർ 5 പുലർച്ചെ 12: 13നാണ് അവസാനിക്കുക. അതിനാൽ തന്നെ സെപ്റ്റംബർ നാലിനാണ് വ്രതം അനുഷ്ഠിക്കേണ്ടത്. രാത്രിയിൽ ഭഗവാൻ കൃഷ്ണന്റെ ജന്മദിനം അതിന്റെ എല്ലാവിധ ആരാധന രീതികളിലൂടെയും ആഘോഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
കാൽപാദങ്ങൾ പതിക്കുന്നത് എന്തിന്?
ജന്മാഷ്ടമി ദിനത്തിൽ വീട്ടിൽ ശ്രീകൃഷ്ണന്റെയും കുഞ്ഞി കാൽപാദങ്ങൾ വരയ്ക്കുന്നത് അദ്ദേഹം നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നതിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ജന്മാഷ്ടമി രാത്രിയിൽ കൃഷ്ണനെ ഭക്തിപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നാണ് ഇതിന് പിന്നിലുള്ള വിശ്വാസം. വീടിന്റെ പ്രധാന കവാടത്തിൽ നിന്ന് പ്രാർത്ഥന മുറിയിലേക്ക് ചെറിയ കാൽപ്പാടുകൾ വരയ്ക്കുന്നു. ഭഗവാൻ കൃഷ്ണൻ തന്റെ ഭക്തന്റെ വീട് സന്ദർശിക്കുന്നു എന്ന സങ്കല്പമാണ് ഈ കാൽപ്പാടുകൾക്ക് പിന്നിൽ.
കൂടാതെ ഒരു കുഞ്ഞു ഊഞ്ഞാൽ കെട്ടി ഭഗവാൻ കൃഷ്ണന്റെ ചെറിയ രൂപം അതിൽ വെച്ച് ആരാധിക്കുന്നതും വളരെ നല്ലതാണ്. ഇത് വീട്ടിലെ എല്ലാ നെഗറ്റീവ് എനർജികളും ഇല്ലാതാക്കി പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ വീട്ടിലേക്ക് സന്തോഷവും സമാധാനവും വരുമെന്നും വിശ്വസിക്കപ്പെടുന്നു.
ഇത്തരത്തിൽ ക്ഷേത്രത്തിലെ പ്രധാന കവാടങ്ങളിലും കണ്ണന്റെ കുഞ്ഞി കാലുകൾ പതിപ്പിക്കാറുണ്ട്. രംഗോലി, മാവ്, അരിമാവ് അല്ലെങ്കിൽ അരിപ്പൊടി എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും ഈ കുഞ്ഞിക്കാലുകൾ വരക്കേണ്ടത്.
ENGLISH SUMMARY
Sri Krishna Jayanti falls on Friday, September 4. Many rituals are performed on this day. One of the most important of these is painting Krishna’s footprints on all the main entrances of the house. This article discusses why this is done and what is the belief behind it.