Today’s Horoscope: കന്നി രാശിക്കാർക്ക് ജോലി മാറ്റത്തിന് പറ്റിയ സമയം, ചിങ്ങ രാശിക്കാർക്ക് വിജയം സുനിശ്ചിതം; അറിയാം ഇന്നത്തെ രാശിഫലം
Malayalam Today Horoscope on February 19th:ചിങ്ങ രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും വിജയം സുനിശ്ചിതമാണ്. ചില രാശിക്കാർക്ക് ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ചില തടസങ്ങൾ നിങ്ങളെ മനോവിഷമത്തിലാക്കിയേക്കാം.

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് അനൂകൂലമാണ്. ഇവർക്ക് ബിസിനസ്സിൽ ലാഭം നേടാനുള്ള അവസരങ്ങൾ വന്ന് ചേരും. എന്നാൽ മറ്റ് ചിലർക്ക് ആരോഗ്യ കാര്യത്തിൽ ഇന്ന് അത്ര നല്ലതാകില്ല. കന്നി രാശിക്കാർക്ക് ജോലി മാറ്റത്തിന് പറ്റിയ സമയമാണ് ഇന്ന്. അതിനുള്ള അവസരങ്ങൾ വന്ന് ചേരും. ചിങ്ങ രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും വിജയം സുനിശ്ചിതമാണ്. ചില രാശിക്കാർക്ക് ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ചില തടസങ്ങൾ നിങ്ങളെ മനോവിഷമത്തിലാക്കിയേക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ ലാഭം ഉണ്ടാകും. എന്നാൽ നിങ്ങൾ അവയെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ മാത്രമേ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഇന്ന് മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ അനുകൂല പ്രതീക്ഷയുണ്ടാകും. എന്നാൽ ആരോഗ്യകാര്യത്തിൽ ഇവർ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ പണം ചിലവഴിക്കുന്നത് ഇന്നത്തെ ദിവസം കുറയ്ക്കുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇവർക്ക് ഇന്ന് കുറെ നാളായി കാത്തിരിക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും. ജോലിയിൽ ഇന്ന് കൃത്യനിഷ്ട പാലിക്കുക. ഇതി നിങ്ങൾക്ക് ജോലിയിൽ സ്ഥാന കയറ്റത്തിന് കാരണമാകും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ഇവർക്ക് എല്ലാ കാര്യത്തിലും മുടക്കം സംഭവിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നത് നിങ്ങൾക്ക് തന്നെ തിരിച്ചടി നൽകിയേക്കാം. വീട്ടിൽ ഇന്ന് മംഗളകാര്യങ്ങൾ നടക്കാൻ ഇടയുണ്ട്. പങ്കാളിയുമായി പുറത്ത് പോയി സമയം ചിലവഴിക്കുന്നത് നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ അത്ര നല്ല ദിവസമല്ല. പണം കടം നൽകുന്നവർ അത് തിരിച്ച് നൽകുമെന്ന് ഉറപ്പുള്ളവർക്ക് മാത്രം നൽകാൻ ശ്രമിക്കുക. കുറെ നാളായി മുടങ്ങി കിടന്ന വിവാഹം നടക്കാൻ ഇടയുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് അത്ര നല്ലതായിരിക്കില്ല.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ഇന്ന് നിങ്ങൾക്ക് വളരെ നാളായി ആഗ്രഹിച്ച കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് നൽകിയിരിക്കുന്ന ജോലികൾ ഇന്ന് പൂർത്തികരിക്കാൻ ശ്രമിക്കുക. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലെ ചില തടസ്സങ്ങൾ നിങ്ങളെ മാനസികമായി ബാധിച്ചേക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ജോലി മാറ്റത്തിന് പറ്റിയ സമയമാണ് ഇന്ന്. അതിനുള്ള അവസരങ്ങൾ നിങ്ങൾക്ക് വന്ന് ചേരും.ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഇന്ന് നിങ്ങൾക്ക് പ്രയോജനകരമായ വാർത്തകൾ കേൾക്കാൻ ഇടവരും. അത് നിങ്ങളെ സന്തോഷിപ്പിക്കും. കുറെ നാളായി ആഗ്രഹിച്ച കാര്യങ്ങൾ നടക്കും. വാഹനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാകും. എല്ലാ കാര്യത്തിലും നിങ്ങൾക്ക് വിജയം ഉണ്ടാകും. എന്നാൽ ഇന്ന് ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകാൻ ശ്രമിക്കുക. വീടുവെക്കാൻ ഉദ്ദേസിക്കുന്നവർക്ക് ഇന്ന് അതിനുള്ള അവസരങ്ങൾ വന്ന് ചേരും. ഇന്ന്, കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില ഫലങ്ങൾ വന്നേക്കാം, അത് നിങ്ങളെ സന്തോഷിപ്പിക്കും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും ഫലങ്ങൾ ലഭിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകൾ ഇന്ന് ചില അനുകൂല അവസരം ഉണ്ടാകും. ഇത് നിങ്ങൾക്ക് ലാഭം ഉണ്ടാക്കും. പ്രണയപങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. ദൂരെയാത്ര പോകാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, അത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് അത്രഗുണകരമല്ല. നിങ്ങളുടെ കുടുംബത്തിലെ ആളുകളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരായിരിക്കാം. ജോലിയിൽ നിങ്ങൾക്ക് ശത്രുക്കൾ വർദ്ധിച്ചേക്കാം. ഇന്ന് ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത്ര നല്ല ദിവസമല്ല. വിദേശത്തേക്ക് പോകുന്നവർ എല്ലാ കാര്യങ്ങളും ഉറപ്പുവരുത്തി പോകാൻ ശ്രമിക്കുക.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയം സുനിശ്ചിതം. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാര്യത്തിൽ വിജയം ഉണ്ടാകും. ഇന്ന് നിങ്ങളുടെ വർദ്ധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കേണ്ടിവരും, അപ്പോൾ മാത്രമേ ഭാവിയിലേക്ക് കുറച്ച് പണം സമ്പാദിക്കാൻ സാധിക്കൂ.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായ ദിവസമാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും. നിങ്ങളുടെ ഏതെങ്കിലും നിയമപരമായ കാര്യം ഇന്ന് കോടതിയിൽ നടക്കുകയാണെങ്കിൽ, അതിലും തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കാം. പങ്കാളിയുമായി എല്ലാം തുറന്നുപറയാൻ ശ്രമിക്കുക.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ഇന്ന് നിങ്ങൾക്ക് ജോലി കാര്യത്തിൽ മികച്ച അവസരം ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾ ആരിൽ നിന്നെങ്കിലും പണം കടം വാങ്ങുന്നതിനെക്കുറിച്ചോ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുകയാണെങ്കിൽ, ഇന്ന് അതിനു നല്ല ദിവസമല്ല. ഇന്ന് വൈകുന്നേരം നിങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാളുടെ ആഗ്രഹം നിറവേറ്റുന്ന തിരക്കിലായിരിക്കും.