AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അനാവശ്യ കുറ്റപ്പെടുത്തലുകൾക്ക് ചെവി കൊടുക്കേണ്ടതില്ല! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on February 20: 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്....

Today’s Horoscope: അനാവശ്യ കുറ്റപ്പെടുത്തലുകൾക്ക് ചെവി കൊടുക്കേണ്ടതില്ല! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
HoroscopeImage Credit source: Getty Images
Ashli C
Ashli C | Updated On: 20 Feb 2026 | 07:05 AM

ഇന്ന് ഫെബ്രുവരി 20 വെള്ളിയാഴ്ച. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ രാശിക്കാരുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യപരമായും കുടുംബത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ തടസ്സങ്ങൾ ഇല്ലാതെ പോകും.

ഇടവം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസമായിരിക്കും.

മിഥുനം: തൊഴിൽ രംഗത്തും ആരോഗ്യത്തിലും ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങൾ തടസ്സമില്ലാതെ പോകും.

കർക്കിടകം: ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും സന്തോഷവും നേട്ടവും ഉണ്ടാവും. മറ്റ് കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾക്കും വിഷമതകൾക്കും സാധ്യത.

ചിങ്ങം: സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കന്നി: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷകരമായ അന്തരീക്ഷം ആയിരിക്കും. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

തുലാം: ദാമ്പത്യ ജീവിതത്തിലും ആരോഗ്യത്തിലും സമാധാനം ലഭിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങൾ ഇന്ന് തടസ്സങ്ങൾ ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ സാധിക്കും.

ധനു: തൊഴിൽ രംഗത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

മകരം: ആരോഗ്യത്തിൽ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ പൊതുവേ ദിവസം നല്ലതായിരിക്കും.

കുംഭം: ആരോഗ്യപരമായും തൊഴിൽ രംഗത്തും ഇന്ന് സമാധാനവും നേട്ടവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മീനം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല. മറ്റു കാര്യങ്ങളിൽ ഒരു തടസവും വിഷമവും ഒക്കെ നേരിട്ടേക്കാം.