Today’s Horoscope: മാസാവസാനവും കഷ്ടപ്പാട്; ഉറ്റവരെ പോലും സൂക്ഷിച്ചോളൂ
Malayalam Horoscope On February 28 Saturday: ജീവിതത്തിലെ പ്രതീക്ഷകള്‍ തന്നെയാണ് ഓരോരുത്തെയും മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രതീക്ഷകള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. ഇന്നത്തെ ദിവസവും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രമല്ല സംഭവിക്കാന്‍ പോകുന്നത്.
ഇന്ന് ഫെബ്രുവരി 28 ശനിയാഴ്ച, ഈ മാസത്തിലെ അവസാന ദിവസമാണ്. ഓരോ മാസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരാളുടെ ജീവിതത്തില്‍ പ്രതീക്ഷകളും അനുഭവങ്ങളും നിലനിര്‍ത്തിയാണ്. ജീവിതത്തിലെ പ്രതീക്ഷകള്‍ തന്നെയാണ് ഓരോരുത്തെയും മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രതീക്ഷകള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. ഇന്നത്തെ ദിവസവും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രമല്ല സംഭവിക്കാന്‍ പോകുന്നത്. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ)
കാര്യവിജയം, മത്സരവിജയം, നേട്ടം, അഭിമാനം, യാത്രാവിജയം, ബിസിനസില്‍ നിന്ന് ലാഭം, പുതിയ സാധ്യതകള്‍.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആഗ്രഹങ്ങള്‍ നടക്കാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, വേദനാജനകമായ അനുഭവങ്ങള്‍.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, നിയമവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ആഗ്രഹങ്ങള്‍ നടക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, അലച്ചില്‍, ധനതടസം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാപരാജയം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, സന്തോഷം, ശത്രുക്ഷയം, ആരോഗ്യം, പരീക്ഷാവിജയം.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, തൊഴില്‍ ലാഭം, അനുകൂല സ്ഥലംമാറ്റയോഗം, അംഗീകാരം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, കലഹം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, വേണ്ടപ്പെട്ടവര്‍ അകലാം.
Also Read: Holi 2026 Vastu Tips: ഹോളിയോടെ വീട്ടിൽ പോസിറ്റീവ് എനർജി മാത്രം! ഈ കാര്യങ്ങൾ ചെയ്യൂ
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, മത്സരവിജയം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, മത്സരവിജയം, യാത്രകള്‍ വിജയിക്കാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജോതിഷപരമായ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)