Horoscope malayalam: ഭാവിയെ കുറിച്ചാലോചിച്ച് ഈ ദിവസം ഇല്ലാതാക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope malayalam on March 29: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ. അപ്രതീക്ഷിത സംഭവങ്ങൾ, ധനനഷ്ടം, ആരോഗ്യം, ജോലിയിലെ പുരോഗതി എന്നിവയെ കുറിച്ചുള്ള ഒരു സൂചന.....
ഇന്ന് മാർച്ച് 29 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം നടക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ. അപ്രതീക്ഷിത സംഭവങ്ങൾ, ധനനഷ്ടം, ആരോഗ്യം, ജോലിയിലെ പുരോഗതി എന്നിവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം
സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസം. പഴയ നിക്ഷേപങ്ങളിൽ നിന്നും ലാഭം കൊയ്യാനും സാധ്യത. എന്നാൽ മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും അലച്ചിലും അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.
ഇടവം
മനസ്സിന് ഇഷ്ടപ്പെടുന്നവരുടെ ഒപ്പം സമയം ചെലവഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് എന്ത് കാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക. പൊതുവിൽ പല കാര്യങ്ങളിലും ഇന്ന് ഒരു അലച്ചിൽ അനുഭവപ്പെടാൻ സാധ്യത.
മിഥുനം
യോഗയും ധ്യാനവും പരിശീലിക്കുക. കാരണം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകേണ്ടതുണ്ട്. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സം അനുഭവപ്പെട്ടേക്കാം.
കർക്കിടകം
ആരോഗ്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്താൻ സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നിരുന്നാലും മറ്റൊരു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യത.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് വേണ്ടി അല്പം സമയം ചെലവഴിക്കുക. വിഷമം ആവശ്യം ആയ സമയമാണ്. ദിവസം ആരംഭത്തിൽ സാമ്പത്തികമായി പിരിമുറുക്കം അനുഭവപ്പെട്ടാലും അതിൽനിന്നും മോചനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നിരുന്നാലും മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.
കന്നി
ആവേശം ഒഴിവാക്കുക. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
തുലാം
ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. എന്നിരുന്നാലും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുക.
വൃശ്ചികം
കുടുംബത്തിലും തൊഴിൽ രംഗത്തും ചെറിയ ബുദ്ധിമുട്ടുകൾക്കും മാനസിക വിഷമങ്ങൾക്കും സാധ്യത. പൊതുവിൽ ഒരു അലച്ചിൽ അനുഭവപ്പെട്ടേക്കാം എന്നിരുന്നാലും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ ദിവസം നിങ്ങൾക്ക് അനുകൂലമായി വരും.
ധനു
സാമ്പത്തികമായും തൊഴിലരംഗത്തും നേട്ടങ്ങൾ ഉണ്ടാകും. എന്നിരുന്നാലും മറ്റുകാര്യങ്ങളിൽ ഇന്ന് തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത.
മകരം
സാമ്പത്തികമായ നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി മാനസിക സന്തോഷത്തിന് പ്രാധാന്യം നൽകുക. എന്നിരുന്നാലും മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾക്ക് സാധ്യത.
കുംഭം
പൊതുവിൽ തിരക്കാർന്ന ദിവസമായിരിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമതകളും അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ ദിവസം അനുകൂലമായി വരും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)