Vastu Tips: അടുക്കളയിലെ ഈ വസ്തുക്കൾ സാമ്പത്തിക നഷ്ടത്തിനും രോഗത്തിനും കാരണമാകുന്നു!

Vastu Tips: .ഭക്ഷണം കേടാകാൻ വിടുന്നത് വീട്ടിൽ ദാരിദ്ര്യം വർദ്ധിപ്പിക്കും. ശേഷിക്കുന്ന നല്ല ഭക്ഷണം മൃഗങ്ങൾക്കും പക്ഷികൾക്കും നൽകാം അല്ലെങ്കിൽ വിശക്കുന്നവർക്ക് വിതരണം ചെയ്യാം.

Vastu Tips: അടുക്കളയിലെ ഈ വസ്തുക്കൾ സാമ്പത്തിക നഷ്ടത്തിനും രോഗത്തിനും കാരണമാകുന്നു!

Religion

Published: 

26 Feb 2026 | 12:32 PM

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അതായത് ആ വീട്ടിലുള്ള ആളുകൾ ശാരീരികമായും മാനസികമായും എപ്രകാരം ആയിരിക്കണം എന്നത് ആ വീട്ടിലെ അടുക്കള കേന്ദ്രീകരിച്ചിരിക്കുന്നു. അതായത് പ്രധാനമായും ആരോഗ്യം. ഒരു വ്യക്തി ആരോഗ്യവാൻ ആയിരുന്നെങ്കിൽ മാത്രമേ അയാൾക്ക് വിജയം സാധ്യമാകൂ.ഈ ആരോഗ്യം സൃഷ്ടിക്കാനുള്ള ശക്തി അടുക്കളയിലാണ്. അതിനാൽ, അടുക്കളയിൽ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും അറിയേണ്ടത് വളരെ പ്രധാനമാണ്.

വാസ്തുശാസ്ത്രപ്രകാരം അടുക്കളയിൽ ഉണ്ടാകുന്ന ചില സാധനങ്ങൾ ദാരിദ്ര്യത്തിനും നമ്മുടെ വീടിന്റെയും അവിടെ വസിക്കുന്നവരുടെയും മാനസിക നിലയെ ബാധിക്കുകയും വീട്ടിലേക്ക് നെഗറ്റീവ് എനർജി ആകർഷിക്കുകയും ചെയ്യും.

അടുക്കള തെക്ക് കിഴക്ക് ദിശയിലോ വടക്ക് പടിഞ്ഞാറു ദിശയിലോ നിർമ്മിക്കുന്നതാണ് ഏറ്റവും ഉത്തമം.പാചകം ചെയ്യുമ്പോൾ സൂര്യനെ അഭിമുഖീകരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇക്കാര്യങ്ങൾ അരുത്

ഒരിക്കലും അനാവശ്യമായി ഭക്ഷണം ഉണ്ടാക്കി അവ ഉപയോഗശൂന്യമാക്കുകയോ കേടാകാൻ അനുവദിക്കുകയോ ചെയ്യരുത്. വീട്ടിൽ പഴകിയ ഭക്ഷണങ്ങൾ ഇരിക്കുന്നത് അത്ര ശുഭകരമായ കാര്യമല്ല.ഭക്ഷണം കേടാകാൻ വിടുന്നത് വീട്ടിൽ ദാരിദ്ര്യം വർദ്ധിപ്പിക്കും. ശേഷിക്കുന്ന നല്ല ഭക്ഷണം മൃഗങ്ങൾക്കും പക്ഷികൾക്കും നൽകാം അല്ലെങ്കിൽ വിശക്കുന്നവർക്ക് വിതരണം ചെയ്യാം. ഭക്ഷണം കേടാകാൻ അനുവദിക്കുന്നത് ഒരിക്കലും നല്ലതല്ല.

പൊട്ടിയ അല്ലെങ്കിൽ കേടായ പാത്രങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടിൽ ചെലവുകൾ വർധിപ്പിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. വീട്ടിൽ എപ്പോഴും ദാരിദ്ര്യത്തിന് ഇടയാക്കും.പൊട്ടിയ പാത്രങ്ങൾ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു.

ചില വീടുകളിൽ എപ്പോഴും ഉപയോഗിച്ച പാത്രങ്ങൾ സിങ്കിലുപേക്ഷിക്കുന്നത് കാണാം. അങ്ങനെ ഒരിക്കലും ചെയ്യരുത്. ഏതു പാത്രങ്ങൾ ഉപയോഗിച്ചാലും അത് അപ്പോൾ തന്നെ കഴുകി വൃത്തിയാക്കി വയ്ക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം വീട്ടിലേക്ക് നെഗറ്റീവ് എനർജി ആകർഷിക്കപ്പെടും. മാത്രമല്ല ഇത് വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹം വർദ്ധിക്കുന്നതിന് കാരണമാകും. കൂടാതെ ചില വീട്ടിൽ എന്താ അടുക്കളയിലെ മാലിന്യങ്ങൾ അവിടെത്തന്നെ സൈഡിൽ ഒരു പാത്രത്തിലോ മറ്റോ വയ്ക്കുന്നത് കാണാം. അങ്ങനെ ദീർഘനേരം ഒരിക്കലും വയ്ക്കരുത്. പകരം അപ്പോൾ തന്നെ അവ പുറത്ത് സംസ്കരിക്കേണ്ടതാണ്

Follow Us
വരണ്ട ചുണ്ടാണോ പ്രശ്നം? വഴിയുണ്ട്
ലക്കി ബാംബൂ വളർത്തുന്നുണ്ടോ? ഈ അബദ്ധങ്ങൾ ചെയ്യല്ലേ...
ചക്ക അച്ചാറുണ്ടാക്കിയാലോ? വര്‍ഷങ്ങളോളം സൂക്ഷിക്കാനും ബെസ്റ്റ്‌
മാങ്ങ അച്ചാറിൽ പൂപ്പൽ പിടിച്ചോ? കളയാൻ വരട്ടെ, പരിഹാരം ഇതാ
2000 കിലോ തിരണ്ടി കോഴിക്കോട് പുതിയങ്ങാടി വഞ്ചികാരുടെ വലയിൽ കുടങ്ങിയപ്പോൾ
KSU പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിച്ചോ? വീഡിയോ
ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില