ലോകകപ്പിലെ ആ ജയം അ‌ത്രയും സ്പെഷൽ; ജൂ​ലൈ 15 ദേശീയ ഫുട്ബോൾ ടീംസ് ദിനമായി പ്രഖ്യാപിച്ച് അ‌ർജന്റീന

Argentina declares July 15 as National Football Teams Day: ജൂ​ലൈ 15 ഇനി അ‌ർജന്റീനയിൽ നാഷണൽ ഫുട്ബോൾ ടീംസ് ഡേ ആയി ആചരിക്കും. 2026 ജൂ​ലൈ 15ന് ആണ് ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് സെമിയിൽ അ‌ർജന്റീന അ‌ത്യുഗ്രൻ ജയം സ്വന്തമാക്കിയത്. ഈ വിജയത്തിന്റെ സ്മരണ കാലങ്ങളോളം നിലനിൽക്കാൻ ആണ് ഇപ്പോൾ അ‌ർജന്റീന ജൂലൈ 15 ഇനി മുതൽ 'ദേശീയ ഫുട്ബോൾ ടീംസ് ദിനം' ആയി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ലോകകപ്പിലെ ആ ജയം അ‌ത്രയും സ്പെഷൽ; ജൂ​ലൈ 15 ദേശീയ ഫുട്ബോൾ ടീംസ് ദിനമായി പ്രഖ്യാപിച്ച് അ‌ർജന്റീന

Argentina Declares July 15 As National Football Teams Day

Published: 

07 Aug 2026 | 08:17 AM

ബ്യൂണസ് ഐറിസ്: ജൂ​ലൈ 15 ഇനി അ‌ർജന്റീനയിൽ നാഷണൽ ഫുട്ബോൾ ടീംസ് ഡേ ആയി ആചരിക്കും. 2026 ഫിഫ ലോകകപ്പ് ​ഫൈനലിൽ തോറ്റെങ്കിലും അ‌ർജന്റീനയ്ക്ക് ആ സങ്കടം മറികടക്കാൻ തക്ക മൂല്യമുള്ള ഒരു വിജയം ഇത്തവണ ലോകകപ്പിൽ ലഭിച്ചു, അ‌താണ് സെമി ​ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ നേടിയ 2-1ന്റെ ജയം. ​ഫൈനലിൽ തോറ്റ് അ‌ർജന്റീന ടീം നാട്ടിലെത്തിയപ്പോൾ ആ നാട്ടുകാർ പറഞ്ഞത് ഇംഗ്ലണ്ടിനെതിരേ നേടിയ സെമി വിജയം തങ്ങൾക്ക് ​ഫൈനൽ ജയിക്കുന്നതിനും കപ്പടിക്കുന്നതിനും മുകളിലാണ് എന്നാണ്. അ‌ത് വെറും വാക്കുകളല്ല, ഇംഗ്ലണ്ടിനെതിരേ അ‌ർജന്റീനയിൽ നിലനിൽക്കുന്ന ചരിത്രപരമായ എതിർപ്പുകളുടെ പ്രതിഫലനമായിരുന്നു. ആ ചരിത്രപരമായ ​വൈകാരികത തന്നെയാണ് ഈ വിജയം അ‌ർജന്റീനയ്ക്ക് അ‌ത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

ഇംഗ്ലണ്ടിനും അ‌ർജന്റീനയ്ക്കും ഇടയിൽ നിലനിന്ന ചരിത്രത്തിൽ ഇടംപിടിച്ച ചില തർക്കങ്ങളും പോരാട്ടങ്ങളുമാണ് ​വൈകാരികത നിറഞ്ഞ മുഹൂർത്തമായി ഫിഫ ലോകകപ്പ് സെമി ​ഫൈനലിലെ ആ വിജയത്തെ മാറ്റിയത്. അ‌ർജന്റീന എന്ന രാജ്യത്തിന്റെ വികാരവിക്ഷോഭങ്ങൾ ഇംഗ്ലണ്ടിനെതിരായ ആ വിജയത്തിൽ അ‌ലിഞ്ഞ് ചേർന്നിരിക്കുന്നു. അ‌ത് അ‌വർ അ‌ങ്ങേയറ്റം കൊണ്ടാടുന്നു. അ‌തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇപ്പോൾ ജൂ​ലൈ 15 നാഷണൽ ഫുട്ബോൾ ടീംസ് ഡേ ആയി പ്രഖ്യാപിച്ചത്.

Also Read: മെസിയും എംബാപ്പെയും ചെക്കൻ കൂട്ടരാ; അ‌ളിയന്റെ സ്ഥാനത്ത് ദേ ഐഷോ സ്പീഡ്; ​’റോണോ 90s കല്യാണം’ വൈറൽ

ഇംഗ്ലണ്ടിനെതിരേയുള്ള മത്സരം ഏറെ ​വൈകാരികമായി എടുത്ത അ‌ർജന്റീന ഏത് വിധേനയും വിജയം സ്വന്തമാക്കാൻ ആഗ്രഹിച്ചാണ് ഇറങ്ങിയത്. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ അ‌വസാനത്തോടടുക്കും വരെ ഒരു ഗോളിന് പിന്നിൽ ആയിരുന്നു അ‌ർജന്റീന. എന്നാൽ പിന്നീട് നടന്നത് ഫുട്ബോൾ ആരാധകർ കണ്ട ഏറ്റവും വലിയ ത്രസിപ്പിക്കുന്ന തിരിച്ചുവരവുകളിലൊന്നായിരുന്നു.

ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും അ‌വസാന നിമിഷം വരെ പോരാടാനുറച്ച അ‌ർജന്റീന 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെയും ഇൻജുറി ടൈമിൽ ലൗട്ടാറോ മാർട്ടിനെസിലൂടെയും ഗോളുകൾ കണ്ടെത്തി തങ്ങളുടെ വിജയം ഉറപ്പിച്ചു. ഗോൾ നേടാനായില്ലെങ്കിലും ഇംഗ്ലണ്ട് പ്രതിരോധക്കോട്ട പൊളിച്ച് മെസി അ‌ർജന്റീനയെ വിജയത്തിലേക്ക് വഴിതെളിച്ചു. അ‌ർജന്റീന നേടിയ രണ്ട് ഗോളിലും മെസി എന്ന ഇതിഹാസത്തിന്റെ പങ്ക് തെളിഞ്ഞുനിന്നു.

മത്സര ശേഷം അ‌ർജന്റീന താരങ്ങൾ “Las Malvinas son Argentinas” (മാൽവിനാസ് അർജന്റീനയുടേതാണ്) എന്ന പ്ലാക്കാർഡുകളും ബാനറുകളും ഉയർത്തി ​മൈതാനത്ത് വിജയം ആഘോഷിച്ചു. ഇത് പിന്നീട് വലിയ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും മറ്റെന്തിനെക്കാളും ഉപരി അ‌ർജന്റീനയ്ക്ക് അ‌ത് തങ്ങളുടെ ദേശീയതയോടുള്ള സ്നേഹപ്രകടനമാണ്. അ‌തിനാൽത്തന്നെ ആ വിജയം അ‌വർ കഴിയുന്നതുപോലെയെല്ലാം ആഘോഷിച്ചു.

2026 ജൂ​ലൈ 15ന് ആണ് ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് സെമിയിൽ അ‌ർജന്റീന അ‌ത്യുഗ്രൻ ജയം സ്വന്തമാക്കിയത്. ഈ വിജയത്തിന്റെ സ്മരണ കാലങ്ങളോളം നിലനിൽക്കാൻ ആണ് ഇപ്പോൾ അ‌ർജന്റീന ജൂലൈ 15 ഇനി മുതൽ ‘ദേശീയ ഫുട്ബോൾ ടീം ദിനം’ (National Football Teams Day) ആയി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഏകകണ്ഠമായി പാസാക്കിയത്. ‘ജൂ​ലൈ 15 ദേശീയ ഫുട്ബോൾ ഡേ’ സീനിയർ പുരുഷ ടീമിന് മാത്രമല്ല, രാജ്യത്തെ പ്രതിനിധീകരിക്കുന്ന എല്ലാ ദേശീയ ടീമുകൾക്കും വേണ്ടിയുള്ളതാണെന്ന് അ‌ർജന്റീന ഫുട്ബോൾ അ‌സോസിയേഷൻ വ്യക്തമാക്കി.

English Summary

July 15 will now be celebrated as National Football Teams Day in Argentina. Argentina won a stunning victory over England in the World Cup semi-final on July 15, 2026. To commemorate this victory for a long time, Argentina has now decided to celebrate July 15 as ‘National Football Teams Day’.

Loading...
Unable to load recommendations.
Follow Us
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു