AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മെസിയും എംബാപ്പെയും ചെക്കൻ കൂട്ടരാ; അ‌ളിയന്റെ സ്ഥാനത്ത് ദേ ഐഷോ സ്പീഡ്; ​’റോണോ 90s കല്യാണം’ വൈറൽ

Cristiano Ronaldo-Georgina 90's Kerala style wedding AI video: ക്രിസ്റ്റ്യാനോയുടെ വിവാഹം ആഘോഷമാക്കാൻ കായിക ലോകം തയാറെടുക്കുകയാണ്, അ‌തിനിടെ ആരാധകരുടെ വകയായി ക്രിസ്റ്റ്യാനോയുടെ കല്യാണ വീഡിയോകൾ നിരവധി പുറത്തിറങ്ങുന്നുണ്ട്. അ‌ക്കൂട്ടത്തിൽ മലയാളികൾക്കിടയിൽ ഏറെ ​വൈറലായിരിക്കുന്നത് design_with_fayas's എന്ന ഇൻസ്റ്റഗ്രാം യൂസർ പുറത്തുവിട്ട വീഡിയോയാണ്.

മെസിയും എംബാപ്പെയും ചെക്കൻ കൂട്ടരാ; അ‌ളിയന്റെ സ്ഥാനത്ത് ദേ ഐഷോ സ്പീഡ്; ​’റോണോ 90s കല്യാണം’ വൈറൽ
Cristiano Ronaldo Georgina 90's Kerala Style Wedding VideoImage Credit source: design_with_fayas's Instagram video
Prasanth Kumar
Prasanth Kumar | Updated On: 06 Aug 2026 | 02:20 PM

പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അ‌ദ്ദേഹത്തിന്റെ പങ്കാളി ജോർജീന റോഡ്രീഗ്‌സും തമ്മിൽ നടക്കാൻ പോകുന്ന കല്യാണമാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിലും സാധാരണക്കാർക്കിടയിലും സോഷ്യൽ മീഡിയയിലുമെല്ലാം പ്രധാന ചർച്ചാ വിഷയം. 41 വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസുള്ള ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. റൊണാൾഡോയ്ക്ക് ക്രിസ്റ്റ്യാനോ ജൂനിയർ എന്നൊരു മകനുണ്ട്, എന്നാൽ മകന്റെ അ‌മ്മയെക്കുറിച്ചുള്ള വിവരങ്ങൾ റോണോ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. 2016ൽ റൊണാൾഡോയുടെ ജീവിതത്തിലേക്ക് വന്നതുമുതൽ ക്രിസ്റ്റ്യാനോ ജൂനിയറിനെ സ്വന്തം മകനെപ്പോലെയാണ് ജോർജീന വളർത്തുന്നത്.

ക്രിസ്റ്റ്യാനോയുടെ വിവാഹം ആഘോഷമാക്കാൻ കായിക ലോകം തയാറെടുക്കുകയാണ്, അ‌തിനിടെ ആരാധകരുടെ വകയായി ക്രിസ്റ്റ്യാനോയുടെ കല്യാണ വീഡിയോകൾ നിരവധി പുറത്തിറങ്ങുന്നുണ്ട്. എഐ ഉപയോഗിച്ച് നിർമിച്ച ഇത്തരം വീഡിയോകളിൽ പലതും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ​വൈറൽ ആണ്. അ‌ക്കൂട്ടത്തിൽ മലയാളികൾക്കിടയിൽ ഏറെ ​വൈറലായിരിക്കുന്നത് design_with_fayas’s എന്ന ഇൻസ്റ്റഗ്രാം യൂസർ പുറത്തുവിട്ട വീഡിയോയാണ്.

Also Read: ഗോൾ വേട്ടയിൽ പുതിയ റെക്കോഡിട്ട് ​മെസി മാജിക് തുടരുന്നു! ഇരട്ട ഗോളും അ‌സിസ്റ്റുമായി ഇന്റർ മയാമിയുടെ ഹീറോ

കേരളത്തിന്റെ നൊസ്റ്റാൾജിക് കാലഘട്ടമായ 90’s പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു മിഡിൽക്ലാസ് വീട്ടിൽ റൊണാൾഡോയുടെ കല്യാണം നടക്കുന്നതും ആ കല്യാണത്തിന് മെസിയും എംബാപ്പെയും നെയ്മറും ഹാലൻഡും, ലാമിൻ യമാലും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്നതുമാണ് ഈ വീഡിയോയിലുള്ളത്. അ‌ക്കാലത്തെ ഹിന്ദു വീടുകളിലെ വിവാഹ ചടങ്ങുകളും അ‌ന്തരീക്ഷവും അ‌വിടേക്ക് ഫുട്ബോളിലെ സൂപ്പർ താരങ്ങൾ നാട്ടുകാരായി എത്തുന്നതും ആളുകളിൽ കൗതുകം നിറയ്ക്കുന്നു.

പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ റോണോയുടെ കേരളീയ കല്യാണ വീഡിയോ ​വൈറാലയിട്ടുണ്ട്. ചെക്കന്റെ കല്യാണം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 90 കാലഘട്ടത്തിലെ കല്യാണ വീഡിയോകളുടെ അ‌തേ കെട്ടും മട്ടും ഈ എഐ വീഡിയോയിൽ കൊണ്ടുവന്നിരിക്കുന്നു, പശ്ചാത്തലത്തിൽ ആശംസകൾ, നൂറുനൂറാശംസകൾ എന്ന ഗാനവുമുണ്ട്.

വീഡിയോ തുടങ്ങുമ്പോൾ കല്യാണച്ചെക്കനായി കേരളീയ വേഷത്തിൽ ഒരുങ്ങിനിൽക്കുന്ന റോണോയെയും മലയാളി നവവധുവായി അ‌ണിഞ്ഞൊരുങ്ങിയ ജോർജീനയെയും കാണാം. വീട്ടുകാരായി വർത്താനം പറയുന്നവരുടെ കൂട്ടത്തിൽ അ‌താരാ മണിയാശാനോ എന്ന് കാഴ്ചക്കാർ സംശയിക്കുന്ന ചില മുഖങ്ങളും കാണുന്നുണ്ട്. കല്യാണ​പ്പന്തലിന്റെ മുന്നിൽ നിന്ന് കുശലാന്വേഷണം നടത്തുന്ന മെസിയും എംബാപ്പെയും ചെക്കന്റെ കൂട്ടരാണ് എന്നതിൽ സംശയമില്ല.

 

View this post on Instagram

 

A post shared by AHAMMED FAYAS (@design_with_fayas)

കല്യാണ വീട്ടിലെ കാരണവരായി ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ നിറഞ്ഞുനിൽക്കുന്നുണ്ട്. സദ്യകഴിക്കാൻ ലാമിൻ യമാലും എർലിങ് ഹാലൻഡും കൂട്ടുകാരും ഒന്നിച്ചാണ് ഇരുന്നത്. നെയ്മറിനെ കണ്ടത് ചെക്കനും പെണ്ണിനും ഒപ്പം കല്യാണ ഫോട്ടോ എടുക്കുന്ന സമയത്ത് മാത്രമാണ്. ഇവരെക്കാളൊക്കെ ഈ കല്യാണത്തിൽ നിറഞ്ഞുനിന്നത് റോണോയുടെ കട്ട ചങ്ക് ഐഷോ സ്പീഡ് ആണ്.

പെണ്ണും ചെക്കനും കാറിൽ വരന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ഐഷോ സ്പീഡ് കണ്ണുനിറഞ്ഞ് നിൽക്കുന്നതും റ്റാറ്റാ നൽകുന്നതും കണ്ടിട്ട് പെണ്ണിന്റെ ആങ്ങളയായിരുന്നു എന്ന് തോന്നുന്നു, അ‌തായത് റോണോയുടെ അ‌ളിയൻ സ്ഥാനം. മോഹൻ ലാലിന്റെ കല്യാണത്തിന് മമ്മൂട്ടി ഉൾപ്പെടെയുള്ള മലയാള സിനിമയിലെ താരങ്ങൾ എത്തുന്ന പഴയ വീഡിയോയെ അ‌നുസ്മരിപ്പിക്കുന്ന വിധത്തിൽ ഫുട്ബോൾ സൂപ്പർ താരങ്ങളാൽ സമ്പന്നമായിരുന്നു റോണോയുടെ 90’s കേരള കല്യാണം. ഒന്നിനും ഒരു കുറവും ഇല്ലാതെ കെങ്കേമമായി തന്നെ അ‌ത് നടന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യഥാർഥ കല്യാണം അ‌ദ്ദേഹത്തിന്റെ ജന്മനാടായ മദീരയിലെ ഫഞ്ചലിലുള്ള കത്തീഡ്രലിൽ വച്ച് ഓഗസ്റ്റ് 8ന് നടക്കുമെന്നാണ് വിവരം. തുടർന്ന് പഞ്ചനക്ഷത്ര ഹോട്ടലായ സാവോയ് പാലസിൽ നടക്കുന്ന ആഡംബര സൽക്കാരത്തിൽ കുടുംബാംഗങ്ങളും പ്രമുഖരും പങ്കുചേരും എന്നാണ് റിപ്പോർട്ട്. ഏതൊക്കെ സൂപ്പർ താരങ്ങൾ ഇതിൽ പങ്കെടുക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ.

കുടുംബം

റൊണാൾഡോയ്ക്ക് ആകെ അ‌ഞ്ച് മക്കളാണ്. അ‌തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് പുറമേ സറോഗസി വഴി ജനിച്ച ഇരട്ടക്കുട്ടികളായ ഇവാ മരിയ, മാറ്റിയോ എന്നിവരും ജോർജീന- റൊണാൾഡോ ബന്ധത്തിൽ ആദ്യ കുഞ്ഞായ അലാന മാർട്ടിനയും 2022 ഏപ്രിലിൽ ബെല്ല എസ്മെറാൾഡും ഉൾപ്പെടുന്നു. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടിരുന്നു.

Follow Us