AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KCL 2026: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഫുള്‍ സപ്പോര്‍ട്ട്; ക്രിസ് ഗെയ്ല്‍ കേരളത്തിലെത്തും

KCL Season 3: Chris Gayle to Visit Kerala to Support Kochi Blue Tigers: ഗെയ്‌ലിന്റെ കേരളത്തിലേക്കുള്ള വരന് ഫ്രാഞ്ചൈസിക്കും പ്രാദേശിക കായിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വേകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയായ സുബാഷ് മാനുവല്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പന്നമായ ക്രിക്കറ്റ് സംസ്‌കാരത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം.

KCL 2026: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഫുള്‍ സപ്പോര്‍ട്ട്; ക്രിസ് ഗെയ്ല്‍ കേരളത്തിലെത്തും
ക്രിസ് ഗെയ്ല്‍Image Credit source: PTI and Getty Images
Shiji M K
Shiji M K | Published: 08 Aug 2026 | 08:42 AM

ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കേരളത്തിലേക്ക്. ബ്ലൂ ടൈഗേഴ്‌സ് ഗ്ലോബലിന്റെ സഹ ഉടമയായ ക്രിസ് ഗെയ്ല്‍ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ മൂന്നില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ നല്‍കുന്നതിനായി കേരളത്തിലെത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണമെത്തി. ഗെയ്‌ലിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് സ്ഥിരീകരണമെത്തിയത്. നിലവിലെ ചാമ്പ്യന്മാരെ പിന്തുണയ്ക്കാന്‍ സംസ്ഥാനമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ എത്തണമെന്ന് ആഹ്വാനം ചെയ്താണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഗെയ്‌ലിന്റെ കേരളത്തിലേക്കുള്ള വരന് ഫ്രാഞ്ചൈസിക്കും പ്രാദേശിക കായിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വേകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമയായ സുബാഷ് മാനുവല്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പന്നമായ ക്രിക്കറ്റ് സംസ്‌കാരത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം.

ടീമിനോടുള്ള ക്രിസ് ഗെയ്‌ലിന്റെ ആത്മാര്‍ത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് വളര്‍ത്തിയെടുത്താനുള്ള തങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെസിഎല്‍ മൂന്നാം സീസണ്‍ അവിസ്മരണീയമാക്കാന്‍ ആരാധകരുടെ പിന്തുണ ആവശ്യമാണെന്നും മാനുവല്‍ കൂട്ടിച്ചേര്‍ത്തു.

ഗെയ്‌ലിന്റെ വരവ് കെസിഎല്‍ സീസണ്‍ മൂന്നിന്റെ ദേശീയ പ്രാധാന്യം ഉയര്‍ത്തുമെന്ന പ്രതീക്ഷയും ശക്തമാണ്. കിരീടം നിലനിര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ് കളത്തിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം മത്സരം കാണാനാകും എന്നത് ആരാധകര്‍ക്കും ആവേശം പകരും. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പിയെയും നേരത്തെ ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നു.

ആവേശമായി കെസിഎല്‍

കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് മികച്ച വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. പ്രാദേശിക താരങ്ങള്‍ക്ക് പരിചയസമ്പന്നരായ കളിക്കാര്‍ക്കൊപ്പം മത്സരത്തിന്റെ ഭാഗമാകാനും കൂടുതല്‍ മത്സരപരിചയം നേടാനും ലീഗ് അവസരമൊരുക്കുന്നു.

കെസിഎല്‍ സീസണ്‍ മൂന്നിലേക്ക് ക്രിസ് ഗെയ്ല്‍ എത്തുന്നത് ലീഗിന്റെ ജനപ്രീതി കൂടുതല്‍ ഉയര്‍ത്താന്‍ സഹായിച്ചേക്കും. ഗെയ്ലിന്റെ കേരള സന്ദര്‍ശനവും കൊച്ചി ബ്ലൂ ടൈഗേഴ്‌സിനുള്ള പിന്തുണയും ലീഗിന്റെ മൂന്നാം സീസണിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ.

Also Read: Sachin Tendulkar: വിരമിച്ചിട്ട് 13 വര്‍ഷം, ഇപ്പോഴും സച്ചിന്റെ തട്ട് താണിരിക്കും! 1,189 കോടിയുടെ ബ്രാന്‍ഡ് മൂല്യം

ക്രിസ് ഗെയ്ലിന്റെ സാന്നിധ്യം കെസിഎല്ലിന് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനും കേരളത്തിലെ ക്രിക്കറ്റ് സംസ്‌കാരത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കെസിഎല്‍ സീസണ്‍ 3 ആരംഭിക്കാനിരിക്കെ ഗെയ്ലിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

കെസിഎല്‍ സീസണ്‍ 3 എന്ന് മുതല്‍?

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കും. തിരുവനന്തപുരത്താണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗിന് നേതൃത്വം നല്‍കുന്നത്.

ആറ് ടീമുകളാണ് കെസിഎല്‍ സീസണ്‍ മൂന്നില്‍ മത്സരിക്കുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പുഴ റിപ്പിള്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തിരുവനന്തപുരം റോയല്‍സ് എന്നിവയാണ് ടീമുകള്‍.

English Summary

Cricket legend Chris Gayle is set to visit Kerala during KCL Season 3. He will support defending champions Kochi Blue Tigers. Gayle’s visit is expected to add excitement to the Kerala Cricket League. The development comes ahead of the upcoming KCL season.

 

Follow Us