Cristiano Ronaldo: പ്രൈവറ്റ് ജെറ്റ്, 2000 കോടി വാർഷിക ശമ്പളം; അൽ നസറിൽ കരാർ പുതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

Christiano Ronaldo New Contract With Al Nassr: അൽ നസറുമായി കരാർ പുതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് ക്ലബ് അൽ നസറുമായി രണ്ട് വർഷത്തേക്കാണ് താരം കരാർ പുതുക്കിയത്.

Cristiano Ronaldo: പ്രൈവറ്റ് ജെറ്റ്, 2000 കോടി വാർഷിക ശമ്പളം; അൽ നസറിൽ കരാർ പുതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ

Published: 

27 Jun 2025 11:18 AM

സൗദി പ്രോ ലീഗായ അൽ നസറിൽ കരാർ പുതുക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബുമായി രണ്ട് വർഷത്തേക്കാണ് താരം കരാറായത്. യൂറോപ്പിലേക്ക് തിരികെവരുന്നു എന്ന റിപ്പോർട്ടുകൾ തള്ളിയാണ് ക്രിസ്റ്റ്യാനോ സൗദിയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണുകളിൽ ക്രിസ്ത്യാനോ ലീഗിലെ ടോപ്പ് സ്കോറർ ആയിട്ടും അൽ നസറിന് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഫിഫ ലോകകപ്പ് യോഗ്യതയും ക്ലബിന് നേടാൻ കഴിഞ്ഞില്ല. ഇതോടെയാണ് ക്രിസ്റ്റ്യാനോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുയർന്നത്.

ക്രിസ്റ്റ്യാനോയുമായി കരാർ പുതുക്കിയ വിവരം അൽ നസർ തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2027 വരെ ക്രിസ്റ്റ്യാനോ അൽ നസറിനൊപ്പം തുടരുമെന്നാണ് ക്ലബ് അറിയിച്ചത്. ഇതിന് പിന്നാലെ കരാറിനെപ്പറ്റിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ടോക്സ്പോർട്ടിൻ്റെ റിപ്പോർട്ടനുസരിച്ച് പുതുക്കിയ കരാർ പ്രകാരം ഒരു വർഷം ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത് 178 മില്ല്യൺ പൗണ്ട് ആണ്. അതായത് 400 മില്ല്യൺ യൂറോ (2000 കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ).

Also Read: Club World Cup 2025 : ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ

കരാറിൽ 24.5 മില്ല്യൺ പൗണ്ട് സൈനിങ് ബോണസ് ലഭിക്കും. രണ്ടാം വർഷം ഇത് 38 മില്ല്യൺ പൗണ്ട് ആയി ഉയരും. അൽ നസർ സൗദി പ്രോ ലീഗ് വിജയിച്ചാൽ 8 മില്ല്യൺ പൗണ്ട് ബോണസും ഏഷ്യൻ ചാമ്പ്യൻസ് ലീഗ് വിജയിച്ചാൽ അഞ്ച് മില്ല്യൺ പൗണ്ട് ബോണസും ലഭിക്കും. ടൂർണമെൻ്റ് ഗോൾഡൻ ബൂട്ട് നേടിയാൽ നാല് മില്ല്യൺ പൗണ്ട് ആണ് ബോണസ്. ഇതോടൊപ്പം അൽ നസറിൻ്റെ 15 ശതമാനം ഉടമസ്ഥാവകാശവും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കും. ഏതാണ്ട് 33 മില്ല്യൺ പൗണ്ട് ആണ് ഇതിൻ്റെ മൂല്യം.

ഓരോ ഗോളിനും 80,000 പൗണ്ട് ബോണസും ഓരോ അസിസ്റ്റിനും 40,000 പൗണ്ട് ബോനസും ലഭിക്കും. രണ്ടാം വർഷം ഈ തുക 20 ശതമാനം വർധിക്കും. 60 മില്ല്യൺ പൗണ്ട് സ്പോൺസർഷിപ്പ് ഡീൽ, നാല് മില്ല്യണിൻ്റെ പ്രൈവറ്റ് ജെറ്റ് ചിലവുകൾ എന്നിവയും ഈ കരാറിലുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ