ഇനി പ്രതീക്ഷ ഇടിയിൽ! 10 ഇന്ത്യൻ ബോക്സിങ് താരങ്ങൾ ഫൈനലിൽ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി
2026 Commonwealth Games 10 Indians in boxing finals: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ- വനിതാ വിഭാഗങ്ങളിലായി 10 ഇന്ത്യൻ ബോക്സിങ് താരങ്ങൾ ഫൈനലിൽ എത്തി. ജാവലിൻ ത്രോയിൽ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ ലഭിച്ചു, കൂടാതെ യുവതാരം യശ്വീർ സിങ് വെങ്കല മെഡൽ കരസ്ഥമാക്കി. തേജസ്വിൻ ശങ്കർ ഡെക്കാത്ത്ലണിൽ വെങ്കല മെഡൽ കരസ്ഥമാക്കി.

Commonwealth Games 2026 Tejaswin Shankar, Neeraj Chopra, Yashveer Singh
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇനി ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ബോക്സിങ്ങിൽ. പുരുഷ- വനിതാ വിഭാഗങ്ങളിലായി 10 ഇന്ത്യൻ ബോക്സിങ് താരങ്ങൾ ഫൈനലിൽ എത്തി. ജാവലിൻ ത്രോയിൽ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ ലഭിച്ചു, ഈ ഇനത്തിൽ ഇന്ത്യക്ക് സ്വർണ്ണ പ്രതീക്ഷ ഉണ്ടായിരുന്നു. അതേസമയം ജാവലിൽ ത്രോയിൽ ഇന്ത്യക്ക് ഇരട്ടി സന്തോഷം പകർന്ന് യുവതാരം യശ്വീർ സിങ് വെങ്കല മെഡൽ കരസ്ഥമാക്കി. ഇത് കൂടാതെ ഇന്ത്യയുടെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ട് തേജസ്വിൻ ശങ്കർ ഡെക്കാത്ത്ലണിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
ജാവലിൻ ത്രോയിൽ ഇന്ത്യൻ താരത്തെ മറികടന്ന് ശ്രീലങ്കൻ താരം റുമേഷ് പതിരഗെ (89.75 മീറ്റർ) ആണ് സ്വർണം നേടിയത്. സീസണിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനമായി 85.83 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി നേട്ടം കൈവരിച്ചത്.അതേസമയം കരിയറിലെ ഏറ്റവും മികച്ച ദൂരമായ 85.41 മീറ്റർ എറിഞ്ഞാണ് ഇന്ത്യൻ യുവതാരം യശ്വീർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
Also Read: ഗ്ലാസ്ഗോയിൽ ഇന്ത്യൻ കുതിപ്പ്: ജുഡോയിൽ ഇരട്ട സ്വർണം; അഭിമാനമായി ഹർഷും അസ്മിതയും
ജാവലിൻത്രോ ഫൈനലിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേമസയം ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ പാകിസ്താന്റെ അർഷാദ് നദീം ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം മത്സരത്തിൽനിന്ന് പുറത്തായി. നദീമിന്റെ ആദ്യ രണ്ട് ത്രോയും ഫൗളായിരുന്നു. ആദ്യ എട്ടിൽ ഇടം നേടാതെ നദീം പുറത്തായി.
ബോക്സിങ്ങിൽ ആണ് ഇന്ത്യയുടെ ഇനിയുള്ള പ്രധാന പ്രതീക്ഷ. വിവിധ വിഭാഗങ്ങളിലായി 10 ഇന്ത്യൻ താരങ്ങൾ ഫൈനലിൽ എത്തിയിട്ടുണ്ട്. ജാദുമണി (55 കി.ഗ്രാം), സച്ചിൻ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് (80 കി.ഗ്രാം), നരേന്ദർ ബെർവാൾ (90+ കിലോ) എന്നിവരാണ് പുരുഷന്മാരുടെ വിഭാഗത്തിൽ ഫൈനലിൽ എത്തിയിരിക്കുന്നത്.
ബോക്സിങ്ങിൽ സ്ത്രീകളുടെ വിഭാഗത്തിൽ സാക്ഷി (51 കി.ഗ്രാം), പ്രീതി പവാർ (54 കി.ഗ്രാം), ജെയ്സ്മിൻ (57 കി.ഗ്രാം), പ്രിയ (60 കിലോ), അരുന്ധതി (70 കി.ഗ്രാം), ലോവ്ലിന (75 കി.ഗ്രാം) എന്നിവർ ഫൈനലിൽ എത്തിയിട്ടുണ്ട്. കോമൺവെൽത്ത് മത്സരങ്ങളുടെ എട്ടാം ദിനം അവസാനിച്ചപ്പോൾ 23 മെഡലുകളുമായി (5 സ്വർണം, 12 വെള്ളി, 6 വെങ്കലം) ഇന്ത്യ ഒൻപതാം സ്ഥാനത്താണ്.
സ്വർണത്തിളക്കമുള്ള വെങ്കലം
ഡെക്കാത്ത്ലോൺ വിഭാഗത്തിൽ തേജസ്വിൻ ശങ്കറിന്റെ വെങ്കലത്തിന് സ്വർണ്ണത്തിളക്കമുണ്ട്, കാരണം, ഈ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് തേജസ്വിൻ. കോമൺവെൽത്ത് ഗെയിംസിൽ ഈ 27 വയസുകാരന്റെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 2022-ലെ ബർമിങ്ങാം ഗെയിംസിൽ ഹൈജമ്പിൽ തേജസ്വിൻ വെങ്കലം നേടിയിരുന്നു. 2023-ലെ ഏഷ്യൻ ഗെയിംസിൽ ഡെക്കാത്ത്ലണിൽ വെള്ളിയും നേടിയിട്ടുണ്ട്.
കാൽമുട്ടിലേറ്റ ഗുരുതര പരിക്ക് മൂലം തന്റെ പ്രധാന ഇനമായ ഹൈജമ്പിൽ നിന്ന് പിന്മാറേണ്ടി വന്നിട്ടും, അസാമാന്യമായ മനക്കരുത്തോടെ രണ്ട് ദിവസം നീണ്ടുനിന്ന 10 ഇനങ്ങളിലായി 7,976 പോയിന്റുകൾ നേടിയാണ് തേജസ്വിൻ ഡെക്കാത്ത്ലണിൽ വെങ്കലം നേടിയത്. ഈ പോരാട്ടവീര്യം തേജസ്വിന്റെ വെങ്കല നേട്ടത്തിന്റെ തേജസ് കൂട്ടുന്നു.
English Summary
Boxing is India’s main hope at the Commonwealth Games. 10 Indian boxers reached the finals in both the men’s and women’s categories. Indian superstar Neeraj Chopra won a silver medal in javelin throw, while youngster Yashveer Singh won a bronze medal. Writing a new chapter in India’s sporting history, Tejaswin Shankar won a bronze medal in decathlon.