ഗ്ലാസ്ഗോയിൽ ഇന്ത്യൻ കുതിപ്പ്: ജുഡോയില്‍ ഇരട്ട സ്വര്‍ണം; അഭിമാനമായി ഹര്‍ഷും അസ്മിതയും
Commonwealth Games 2026: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജുഡോയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. ഹര്‍ഷ് സിങും, അസ്മിത ഡേയുമാണ് രാജ്യത്തിന് അഭിമാനമായി സ്വര്‍ണ മെഡലുകള്‍ നേടിയത്. ത്രിപുര സ്വദേശിനിയായ 23-കാരി അസ്മിതയാണ് ആദ്യം സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്തില്‍ ജുഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അസ്മിത മാറി.
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജുഡോയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. ഹര്‍ഷ് സിങും, അസ്മിത ഡേയുമാണ് രാജ്യത്തിന് അഭിമാനമായി സ്വര്‍ണ മെഡലുകള്‍ നേടിയത്. ത്രിപുര സ്വദേശിനിയായ 23-കാരി അസ്മിതയാണ് ആദ്യം സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്തില്‍ ജുഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അസ്മിത മാറി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനലിൽ കാനഡയുടെ ഹൈഡി ക്വാച്ചിനെ 2-1 ന് പരാജയപ്പെടുത്തിയാണ് അസ്മിത ചരിത്രവിജയം സ്വന്തമാക്കിയത്.
സെമിഫൈനലിൽ സ്‌കോട്ട്‌ലൻഡിന്റെ സമ്മർ ഷായെ പരാജയപ്പെടുത്തിയാണ് അസ്മിത ഫൈനലിൽ ഇടം നേടിയത്. ഫൈനലിൽ അസ്മിത കാനഡയുടെ ഹൈഡി ക്വാച്ചിനെ നേരിടുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്‌കോട്ട്‌ലൻഡിന്റെ ഇവാ ഈവിങ്ങിനെ വീഴ്ത്തിയാണ് അസ്മിത സെമിഫൈനലിലേക്ക് കടന്നത്.
മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പെഡ്രോ കാർലോസ് ആന്റൺ നെറ്റോയെ സെമിഫൈനലിൽ തോൽപ്പിച്ചാണ് ഹർഷ് സിങ് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ റൗണ്ടിൽ മലാവി താരം ചികൊണ്ടി കാത്തെവേരയെ തോൽപ്പിച്ച ഹർഷ്, ക്വാർട്ടർ ഫൈനലിൽ വാനുവാതുവിന്റെ അലൻ മോന്തുവേലിനെ പരാജയപ്പെടുത്തിയാണ് അവസാന നാലിൽ എത്തിയത്. വെള്ളിയാഴ്ച നടന്ന ഫൈനലിൽ ഹർഷ് ഓസ്‌ട്രേലിയയുടെ ജോഷ്വ കാറ്റ്‌സിനെ നേരിട്ടു.
ആരാണ് ഹര്‍ഷ് സിങ്?
പുരുഷന്മാരുടെ 60 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിൽ മത്സരിക്കുന്ന ജുഡോ താരമാണ് ഹർഷ് സിങ്. ആഭ്യന്തര ജുഡോ സർക്യൂട്ടിൽ ചുരുങ്ങിയ സമയം കൊണ്ട് പ്രബലനായ ഒരു താരമായി വളരാൻ ഹർഷിന് സാധിച്ചു. ഐജെഎഫ് വേൾഡ് ടൂറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടോക്കിയോ ഗ്രാൻഡ് സ്ലാം, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, ഗ്രാൻഡ് പ്രി ഇനങ്ങൾ തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ആരാണ് അസ്മിത ഡേ?
ദക്ഷിണ ത്രിപുരയിലെ ബെലോണിയയിൽ നിന്നുള്ള ജുഡോ താരമാണ് അസ്മിത ഡേ. സാധാരണ കുടുംബത്തിലായിരുന്നു ജനനം. സൈക്കിള്‍ മെക്കാനിക്കായ അച്ഛന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞത്.
നാഷണൽ സ്കൂൾ ഗെയിംസിലും ഖേലോ ഇന്ത്യ മത്സരങ്ങളിലും കാഴ്ചവെച്ച മികച്ച പ്രകടനം 2018-ൽ ഭോപ്പാലിലെ സായ് റീജിയണൽ സെന്ററിൽ അസ്മിതയ്ക്ക് ഇടം നേടിക്കൊടുത്തു. അന്നുമുതൽ അസ്മിത അവിടെയാണ് പരിശീലനം നടത്തുന്നത്. ഏഷ്യൻ ഓപ്പൺ, ജൂനിയർ ഏഷ്യ കപ്പ് ജുഡോ ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ജുഡോ ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടി. 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുൻനിര ജുഡോ താരങ്ങളിൽ ഒരാളായി വളരെ പെട്ടെന്ന് മാറി.
ജാവലിന്‍ ത്രോ ഫൈനല്‍
അതേസമയം, ഇന്ത്യ സ്വര്‍ണമെഡല്‍ പ്രതീക്ഷിക്കുന്ന ജാവലിന്‍ ത്രോ ഫൈനല്‍ പുലര്‍ച്ചെ 12.45-ന് നടക്കും. നീരജ് ചോപ്ര, രോഹിത് യാദവ്, യാഷ്‌വീര്‍ സിംഗ് എന്നിവരാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
English Summary
Judokas Harsh Singh and Asmita Dey won gold medals at the 2026 Commonwealth Games in Glasgow. This historic double ended a decades-long wait for India’s first CWG judo golds. Asmita defeated Canada’s Heidi Quach, while Harsh beat Australia’s Joshua Katz in their finals. Their iconic victories significantly boosted India’s overall position on the medals tally.