KCL 2026: കഴിഞ്ഞ രണ്ട് തവണയും പാളി! ഇത്തവണ കിരീടം ഉറപ്പിക്കാന്‍ ആലപ്പി റിപ്പിള്‍സ്; അമരത്ത് സച്ചിന്‍ ബേബി
Alleppey Ripples: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ രണ്ട് സീസണുകളിലും നിരാശജനകമായ പ്രകടനമാണ് ആലപ്പി റിപ്പിള്‍സ് പുറത്തെടുത്തത്. മികച്ച താരങ്ങളെ അണിനിരത്തിയാണ് എത്തിയതെങ്കിലും പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ആലപ്പി ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും 10 മത്സരങ്ങളില്‍ ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രമാണ്.
കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ രണ്ട് സീസണുകളിലും നിരാശജനകമായ പ്രകടനമാണ് ആലപ്പി റിപ്പിള്‍സ് പുറത്തെടുത്തത്. മികച്ച താരങ്ങളെ അണിനിരത്തിയാണ് എത്തിയതെങ്കിലും പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ആലപ്പി ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും 10 മത്സരങ്ങളില്‍ ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രമാണ്. ഇത്തവണ കിരീടപ്രതീക്ഷയുമായാണ് ആലപ്പി എത്തുന്നത്. ക്യാപ്റ്റന്‍ിസിയിലടക്കം മാറ്റം വരുത്തി. മുന്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് ആലപ്പിയുടെ ഇത്തവണത്തെ നായകന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് കിരീടം സ്വന്തമാക്കിയത് സച്ചിന്‍ ബേബിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
സച്ചിന്റെ ക്യാപ്റ്റന്‍സി മികവും, പരിചയസമ്പത്തും ഇത്തവണ ആലപ്പിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് അസ്ഹറുദ്ദീനാണ് ഉപനായകന്‍. ഇരുവരുടെയും നേതൃത്വം ടീമിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്റും ആരാധകരും.
കഴിഞ്ഞ സീസണില്‍ ആലപ്പിയുടെ ബാറ്റര്‍മാര്‍ തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. റണ്‍വേട്ടക്കാരിലെ ആദ്യ 10 പേരില്‍ ഒരു ആലപ്പി ബാറ്റര്‍ പോലുമുണ്ടായിരുന്നില്ല. പ്രഥമ സീസണില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ റണ്‍വേട്ടക്കാരില്‍ നാലാമതെത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ ആലപ്പിയുടെ ബാറ്റര്‍മാര്‍ തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. റണ്‍വേട്ടക്കാരിലെ ആദ്യ 10 പേരില്‍ ഒരു ആലപ്പി ബാറ്റര്‍ പോലുമുണ്ടായിരുന്നില്ല. പ്രഥമ സീസണില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ റണ്‍വേട്ടക്കാരില്‍ നാലാമതെത്തിയിരുന്നു.
കഴിഞ്ഞ തവണ ബൗളര്‍മാരും നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ആദ്യ 10 താരങ്ങളില്‍ ഉള്‍പ്പെടാന്‍ ആലപ്പി റിപ്പിള്‍സിന്റെ ഒരു ബൗളര്‍ക്ക് പോലും സാധിച്ചില്ല. 2024-ലെ സീസണിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഇത്തവണ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നാണ് ആലപ്പി റിപ്പിള്‍സിന്റെ പ്രതീക്ഷ.
Also Read: Ajinkya Rahane: അജിങ്ക്യ രഹാനെയെ ആദ്യം വിളിച്ചത് സച്ചിൻ; പിന്നാലെ വിരാട് കോലിയും രോഹിത് ശർമയും
താരലേലത്തില്‍ തിളങ്ങി ആലപ്പി റിപ്പിള്‍സ്
കഴിഞ്ഞ സീസണില്‍ ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്ത സിബിന്‍ ഗിരീഷിനെ ഇത്തവണ ആലപ്പി റിപ്പിള്‍സ് ടീമിലെത്തിച്ചു. ഇത്തവണത്തെ താരലേലത്തിലെ റെക്കോര്‍ഡ് തുകയായ 11.20 ലക്ഷം രൂപയ്ക്കാണ് ആലപ്പി സിബിനെ സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് വേണ്ടി മുടക്കിയത് 10 ലക്ഷം രൂപ.
അഭിജിത്ത് പ്രവീണ്‍ (ആറു ലക്ഷം), അക്ഷയ് ടികെ (1.5 ലക്ഷം ആര്‍ടിഎം) തുടങ്ങിയ താരങ്ങളെയും എത്തിച്ചു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ അജയഘോഷ് എന്‍എസും ഇത്തവണ ആലപ്പിക്കൊപ്പമാണ്. പരിചയസമ്പന്നനായ ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയും ആലപ്പിയുടെ കരുത്താണ്.
ആലപ്പി റിപ്പിള്‍സ് സ്‌ക്വാഡ് 2026:
സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിബിന്‍ ഗിരീഷ്, അജിത്ത് രാജ്, അമല്‍ രാജ് ആര്‍, അഖില്‍ ദേവ്, അജയഘോഷ് എന്‍എസ്, അഭിജിത്ത് പ്രവീണ്‍, ആകാശ് പിള്ളി, ആഷിക് അലി, അരുണ്‍ കെഎ, അക്ഷയ് ടികെ, അജ്‌നാസ് കെ, ശ്രീരൂപ് എംപി, വിനില്‍ ടിഎസ്.
English Summary
After two dismal seasons, Alleppey Ripples are aiming for a comeback in KCL 2026. Former Kerala captain Sachin Baby takes over as captain, supported by vice-captain Mohammed Azharuddeen. The team bolstered its squad at the auction, signing top players like Sibin Giriish for a record ₹11.20 lakh and Sachin Baby for ₹10 lakh.