Asia Cup Rising Stars 2026 : ഇത് പഴയ ലങ്ക അല്ല! റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് സെമിയിൽ ഇന്ത്യ പുറത്ത്

Rising Stars Aisa Cup 2026 IND A vs SL A : ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 പന്ത് ശേഷിക്കെയാണ് ശ്രീലങ്ക മറികടന്നത്. ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ലങ്കടയുടെ വിജയത്തിന് വഴി ഒരുക്കിയത്. 29-ാം തീയതി ഞായറാഴ്ചയാണ് ഫൈനൽ

Asia Cup Rising Stars 2026 : ഇത് പഴയ ലങ്ക അല്ല! റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് സെമിയിൽ ഇന്ത്യ പുറത്ത്

Sri Lanka A

Updated On: 

26 Nov 2026 | 11:18 PM

ദോഹ : റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് സെമി ഫൈനലിൽ ശ്രീലങ്കയോട് തോറ്റ് ഇന്ത്യ പുറത്ത്. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 51 പന്ത് ശേഷിക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഓപ്പണർമാരായ ലസിത് ക്രൂസ്പുല്ലയുടെയും സിനെത് ജയവർധനയുടെയും സെഞ്ചുറി ഇന്നിങ്സാണ് ലങ്കയ്ക്ക് അനയാസം ജയം സമ്മാനിച്ചത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുക്കുകയായിരുന്നു. ഡിസംബർ 29-ാം തീയതി ഞായറാഴ്ചയാണ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ഫൈനൽ മത്സരം.

ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുഎഇക്കെതിരെ പോലെ കൂറ്റനടി ഇന്നിങ്സ് വൈഭവ് സൂര്യവംശിയുടെ പക്കൽ നിന്നും ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. ഓപ്പണിങ്ങിൽ അഭിഷേക ശർമയ്ക്കൊപ്പം വൈഭവിന് മോശമില്ലാത്ത തുടക്കം കുറിക്കാനായെങ്കിലും അതൊരു കൂറ്റൻ സ്കോറിലേക്ക് നയിക്കാനായില്ല. ടീം സ്കോർബോർഡ് 80 എത്തിയപ്പോഴേക്കും വൈഭവ് വൂണു. ക്യാപ്റ്റൻ തിലക് വർമയ്ക്കൊപ്പും ചേർന്ന് അഭിഷേക ശർമ ഇന്ത്യയെ സുരക്ഷിതമായ ഇടത്തേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനും ഫലം ഉണ്ടായില്ല.

സ്കോർ ബോർഡ് 150ലേക്കെത്തിയപ്പോഴേക്കും അടുത്ത വിക്കറ്റും വീണു. പിന്നീട് ഓരോ ഇടവേളകളിലും ഇന്ത്യൻ വിക്കറ്റുകൾ വീണതോടെ ഇന്ത്യ ഒരുവിധം സ്കോർ ബോർഡ് 300 കടത്തി. ഇന്ത്യക്കായി ഓപ്പണർ അഭിഷേക ശർമയും ക്യാപ്റ്റൻ തിലക് വർമയും ഷാഹ്ബാസ് അഹമ്മദും അർധ സെഞ്ചുറി നേടി. അവസാന ഓവറുകളിൽ ഷാഹ്ബാസിൻ്റെ പ്രകടനാണ് ഇന്ത്യൻ സ്കോർബോർഡ് 300 കടക്കാനായത്. അതേസമയം ശ്രീലങ്കയ്ക്ക് വേണ്ടി രവിന്ദു ഫെർണാണ്ടോ, ജനിത് ലിയനാഗെ, നിപുൺ ധനഞ്ജയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗരുക്ക സംങ്കേതും ലഹിറു സമരകൂണും ചേർന്നാണ് ബാക്ക് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കൻ ബാറ്റർമാർ ഇന്ത്യ സമ്മർദ്ദത്തിന് മുന്നിൽ അടിപതറാതെയാണ് ബാറ്റ് വീശിയത്. ഓപ്പണർമാരായ ലസിത് ക്രൂസ്പ്പുലയും സിനെത് ജയവർധനയും ചേർന്ന് 174 റൺസിൻ്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ സൃഷ്ടിച്ചത്. ഇരുവരും സെഞ്ചുറി നേടി പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ താരം നിശാൻ മതുഷ്കയും ക്യാപ്റ്റൻ പവൻ രത്തനായകയും ചേർന്ന് ലങ്കയെ അനയാസം ജയത്തിലേക്ക് നയിച്ചു. ഹർഷിത് റാണയും ഷാഹ്ബാസ് അഹമ്മദ ചേർന്നാണ് ഇന്ത്യക്കായി വിക്കറ്റുകൾ സ്വന്തമാക്കിയത്. നവംബർ 29-ാം തീയതി ഞായറാഴ്ചയാണ് ടൂർണമെൻ്റ് ഫൈനൽ. നാളെ നടക്കുന്ന പാകിസ്താൻ ബംഗ്ലാദേശ് സെമി ഫൈനൽ പോരാട്ടത്തിൻ്റെ വിജയി ആകും 29-ാം തീയതി ഫൈനലിൽ ലങ്കയെ നേരിടുക.

Loading...
Unable to load recommendations.
Follow Us
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം