David Warner : മദ്യപിച്ച് വാഹനം ഓടിച്ചു; ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ അറസ്റ്റിൽ
David Warner Drunk And Drive Case : നിലവിൽ ഡേവിഡ് വാർണർ പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കേസിനെ തുടർന്ന് ഓസ്ട്രേലിയൻ താരം പിഎസ്എല്ലിന് ഇടവേള നൽകി സ്വദേശത്തേക്ക് മടങ്ങിയിരിക്കുകയാണ്. എന്നാൽ താരം കേസിൻ്റ ആവശ്യത്തിനായിട്ടാണ് സ്വദേശത്തേക്ക് മടങ്ങിയത്.

David Warner
മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർക്കെതിരെ കേസ്. സിഡ്നിയിലെ മറൗബ്രായിൽ വെച്ച് ന്യൂ സൗത്ത് വേയ്ൽസ് പോലീസാണ് ഓസ്ട്രേലിയൻ താരത്തെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയത് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡ് വെച്ച് നടത്തിയ ബ്രെത്ത് ടെസ്റ്റിലാണ് താരം മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി, രക്തത്തിൽ മദ്യത്തിൻ്റെ അളവ് സ്ഥിരീകരിക്കുകയും ചെയ്തു.
ഏപ്രിൽ അഞ്ച് ഞായറാഴ്ച ഓസ്ട്രേലിയൻ പ്രാദേശിക സമയം വൈകിട്ട് 5.30നാണ് സംഭവം നടക്കുന്നത്. റോഡിൽ പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചപ്പോൾ, ടെസ്റ്റിങ് പോയിൻ്റിന് മുമ്പ് തന്നെ താരം വാഹനം നിർത്തിയത് പോലീസ് ഉദ്യോഗസ്ഥരിൽ സംശയം ഉളവാക്കി. തുടർന്ന് നടത്തിയ ബ്രെത്ത് ടെസ്റ്റിൽ വാർണർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രക്തം പരിശോധിച്ചപ്പോൾ 0.104 അളവാണ് രേഖപ്പെടുത്തിയത്. ഇത് ഓസ്ട്രേലിയയിലെ റോഡ് നിയമപ്രകാരം പരിധിയുടെ ഇരട്ടിയാണെന്ന് ഓസീസ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. അടുത്ത മാസം മെയ് ഏഴിനാണ് താരത്തെ കേസിൽ കോടതി വിളിക്കുക.
ALSO READ : IPL 2026: പിഎസ്എല്ലില്‍ നിന്ന് മുങ്ങിയ താരം പൊങ്ങിയത് ഐപിഎല്ലില്‍; സ്‌പെണ്‍സര്‍ ജോണ്‍സണെ പൊക്കി സിഎസ്‌കെ
അതേസമയം താരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പിടികൂടാൻ ഉണ്ടായ സാഹചര്യം പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമിൻ്റെ ക്യാപ്റ്റനാണ് ഡേവിഡ് വാർണർ. സ്വകാര്യ ആവശ്യത്തിന് വേണ്ടി ലീഗിൽ നിന്നും അവധി എടുത്ത സ്വദേശത്തേക്ക് വന്നത് ഓസീസ് താരം. നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഡേവിഡ് വാർണർക്ക് പിഎസ്എല്ലിൽ തുടരാനാകുമോ എന്ന കാര്യത്തിൽ സംശയമാണ്.