ട്രോളില്‍ ഐസ്‌ലന്‍ഡ് അഡ്മിനെ വെല്ലാന്‍ ആരുമില്ല! ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ കീഴടക്കിയപ്പോള്‍ ഇംഗ്ലണ്ടിന് ‘കൊട്ട്’

Iceland Cricket Mocks England : ക്രിക്കറ്റ് ലോകത്ത് അത്ര കരുത്തരല്ലെങ്കിലും ഐസ്‌ലന്‍ഡ് ടീം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഐസ്‌ലന്‍ഡ് ടീമിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകളാണ് അതിന് കാരണം. മറ്റ് ടീമുകളെ ട്രോളിയാണ് ഐസ്‌ലന്‍ഡ് ടീം എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളത്‌.

ട്രോളില്‍ ഐസ്‌ലന്‍ഡ് അഡ്മിനെ വെല്ലാന്‍ ആരുമില്ല! ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ കീഴടക്കിയപ്പോള്‍ ഇംഗ്ലണ്ടിന് കൊട്ട്

Bangladesh cricket team

Published: 

16 Aug 2026 | 10:58 PM

ക്രിക്കറ്റ് ലോകത്ത് അത്ര കരുത്തരല്ലെങ്കിലും ഐസ്‌ലന്‍ഡ് ടീം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഐസ്‌ലന്‍ഡ് ടീമിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകളാണ് അതിന് കാരണം. മറ്റ് ടീമുകളെ ട്രോളിയാണ് ഐസ്‌ലന്‍ഡ് ടീം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ ഇതിലൊന്നും ഭാഗമല്ലാത്ത ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് ശ്രദ്ധേയമാവുകയാണ് ഐസ്‌ലന്‍ഡ് ടീം. ബംഗ്ലാദേശിന്റെ വിജയത്തിന് പിന്നാലെ ഐസ്‌ലൻഡ് ക്രിക്കറ്റ് പങ്കുവെച്ച ഒരു ട്വീറ്റ് വൈറലായി.

“രസകരമായ ഒരു വസ്തുത: കഴിഞ്ഞ 15 വർഷത്തിനിടെ ഓസ്ട്രേലിയയിൽ ഇംഗ്ലണ്ട് നേടിയ ടെസ്റ്റ് വിജയങ്ങളുടെ അതേ എണ്ണമാണ് ഇപ്പോൾ ബംഗ്ലാദേശിനുമുള്ളത്!” എന്ന് ഐസ്‌ലൻഡ് ക്രിക്കറ്റ് എക്സിൽ കുറിച്ചു. കണക്കുകൾ പരിശോധിക്കുമ്പോൾ അത് ശരിയുമാണ്; ഇരുടീമുകൾക്കും ഒന്നു വീതം വിജയങ്ങൾ മാത്രം. ഇംഗ്ലണ്ടിനെ പരിഹസിച്ചുകൊണ്ടുള്ള ഈ ട്വീറ്റ് അതിവേഗം വൈറലായി.

ഐസ്‌ലൻഡ് ക്രിക്കറ്റ് പങ്കുവെച്ച ട്വീറ്റ്‌

കഴിഞ്ഞ 15 വർഷത്തിനിടെ ഓസ്ട്രേലിയയിൽ ഇംഗ്ലണ്ട് നേടിയ ഒരേയൊരു ടെസ്റ്റ് വിജയം 2025-26 ആഷസ് പരമ്പരയിലായിരുന്നു. 2025 ഡിസംബറിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി.

എംസിജിയിൽ ജയിക്കുന്നതിന് മുന്നേയുള്ള ഇംഗ്ലണ്ടിന്റെ വിജയം 2011 ജനുവരിയിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൻഡ്രൂ സ്ട്രോസിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. അന്ന് ഇംഗ്ലണ്ട് 3-1 ന് പ്രസിദ്ധമായ ആഷസ് പരമ്പര സ്വന്തമാക്കി. എന്നാൽ ആ മത്സരം ഐസ്‌ലൻഡ് ക്രിക്കറ്റ് ചൂണ്ടിക്കാണിച്ച 15 വർഷത്തെ പരിധിക്കും വെളിയിലാണ്. ഈ കണക്കാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് ടീം ചൂണ്ടിക്കാണിച്ചത്.

ഇംഗ്ലണ്ട്, ഓരോ നാല് വർഷം കൂടുമ്പോഴും അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് പര്യടനം നടത്താറുണ്ട്. എന്നിട്ടും ഈ 15 വർഷ കാലയളവിൽ ഓസ്ട്രേലിയയിൽ അവർ നേടിയ ടെസ്റ്റ് വിജയങ്ങളുടെ എണ്ണം ബംഗ്ലാദേശിന് തുല്യമാണ്. ബംഗ്ലാദേശിന് ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ വളരെ അപൂർവ്വമായി മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. ഇതിനുമുമ്പ് 2003-ലായിരുന്നു അവർ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര കളിച്ചത്. അന്ന് രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ജയിച്ചിരുന്നു.

Also Read: Devdutt Padikkal: അവസരം പാഴാക്കിയില്ല! ദേവദത്തിന് ഇത് സ്വപ്‌നസാക്ഷാത്കാരം; മൂന്നാം നമ്പറിൽ സീറ്റുറപ്പിച്ച് മലയാളി താരം

ബംഗ്ലാദേശിന്റെ വിജയം

ഓസ്ട്രേലിയൻ നിരയെ ഒൻപത് വിക്കറ്റിന് തകർത്താണ് ബംഗ്ലാദേശ് ഓസ്ട്രേലിയൻ മണ്ണിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് ജയം കുറിച്ചത്. നാലാം ഇന്നിംഗ്സിൽ കേവലം 57 റൺസ് മാത്രം ലക്ഷ്യമുണ്ടായിരുന്ന സന്ദർശകർ, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയും തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ആഘോഷിക്കുകയും ചെയ്തു. ഡാർവിൻ ടെസ്റ്റിന്റെ ഭൂരിഭാഗ സമയം മുഴുവൻ ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്ക് മേൽ ആധിപത്യം പുലർത്തി.

English Summary

Bangladesh secured a historic nine-wicket Test victory over Australia in Darwin. The landmark win marked Bangladesh’s first-ever Test match victory on Australian soil. Iceland Cricket mocked England on X by highlighting a surprising statistical comparison.

Follow Us
682 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്ര ബിഇ 6 സ്പോർടെക്
ചിത്തിര നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു