AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

BCCI Pension: ടെസ്റ്റ് കളിച്ചാല്‍ ലൈഫ് സെറ്റ്! ബിസിസിഐയില്‍ നിന്ന് പെന്‍ഷന്‍ കിട്ടും; വലിയ തുക

BCCI Pension Scheme: ബിസിസിഐ വിരമിക്കുന്ന താരങ്ങള്‍ക്ക് എത്ര രൂപയാണ് പെന്‍ഷനായി നല്‍കുന്നതെന്ന് നോക്കാം. എന്നാല്‍ ഇന്ത്യയുടെ ദേശീയ കുപ്പായത്തില്‍ ഏതെങ്കിലും ഫോര്‍മാറ്റില്‍ കളിച്ചതിന്റെ പേരില്‍ എല്ലാ താരങ്ങള്‍ക്കും പെന്‍ഷന്‍ കിട്ടില്ല. അതിന് നിര്‍ബന്ധമായും ടെസ്റ്റ് കളിക്കണം. 2004 ഏപ്രിലില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

BCCI Pension: ടെസ്റ്റ് കളിച്ചാല്‍ ലൈഫ് സെറ്റ്! ബിസിസിഐയില്‍ നിന്ന് പെന്‍ഷന്‍ കിട്ടും; വലിയ തുക
Ajinkya Rahane RetiredImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 04 Aug 2026 | 10:16 PM

ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. അതുകൊണ്ട് തന്നെ ബിസിസിഐ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം, പെന്‍ഷന്‍ എത്രയാണെന്ന് അറിയാന്‍ ആരാധകര്‍ക്ക് കൗതുകമുണ്ടാകും. അടുത്തിടെ അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചപ്പോള്‍, അദ്ദേഹത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തുകയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിസിസിഐ വിരമിക്കുന്ന താരങ്ങള്‍ക്ക് എത്ര രൂപയാണ് പെന്‍ഷനായി നല്‍കുന്നതെന്ന് നോക്കാം. എന്നാല്‍ ഇന്ത്യയുടെ ദേശീയ കുപ്പായത്തില്‍ ഏതെങ്കിലും ഫോര്‍മാറ്റില്‍ കളിച്ചതിന്റെ പേരില്‍ എല്ലാ താരങ്ങള്‍ക്കും പെന്‍ഷന്‍ കിട്ടില്ല. അതിന് നിര്‍ബന്ധമായും ടെസ്റ്റ് കളിക്കണം.

താരങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് കായികലോകത്ത് അപൂര്‍വമാണ്. അവിടെയാണ് ബിസിസിഐ മാതൃക സൃഷ്ടിച്ചത്. അതും 22 വര്‍ഷം മുമ്പ് ബിസിസിഐ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. 2004 ഏപ്രിലില്‍ ബിസിസിഐ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചതായി ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

5,000-ല്‍ തുടങ്ങി

174 മുന്‍ താരങ്ങള്‍ക്കും, ഒഫീഷ്യല്‍സിനും പ്രതിമാസം 5,000 രൂപ ലഭിക്കുന്നതായിരുന്നു പദ്ധതി. എന്നാല്‍ കുറഞ്ഞത് ഒരു ടെസ്റ്റ് മത്സരമെങ്കിലും കളിച്ച താരത്തിനായിരുന്നു പ്രതിമാസ പെന്‍ഷന്‍ പദ്ധതിക്ക് അര്‍ഹത. 2022 ജൂണില്‍ മുന്‍ താരങ്ങളുടെയും അമ്പയര്‍മാരുടെയും തുക ബിസിസിഐ വര്‍ധിപ്പിച്ചു.

Also Read: വീട്ടില്‍ കലിപ്പ് സീന്‍! കളിക്കാന്‍ വിടില്ലെന്ന് കട്ടായം പറഞ്ഞ് അച്ഛന്‍; തടസങ്ങളെ മറികടന്ന ആഖിബിന്റെ പോരാട്ടം

“മുൻകാലങ്ങളിലെയായാലും ഇപ്പോഴത്തെയായാലും നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. പെൻഷൻ തുക വർദ്ധിപ്പിക്കുന്നത് ആ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ്. വർഷങ്ങളായി അമ്പയർമാർ നൽകിയ സംഭാവനകളെ ബിസിസിഐ വിലമതിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് അവർ നൽകിയ സേവനങ്ങൾക്കുള്ള നന്ദി പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണിത്. ഏകദേശം 900-ഓളം ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അതിൽ 75 ശതമാനത്തിലധികം ഗുണഭോക്താക്കൾക്കും 100 ശതമാനം വർധനവ് ലഭിക്കും”, പെന്‍ഷന്‍ വര്‍ധനവ് പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത് ഇപ്രകാരമായിരുന്നു.

എത്ര രൂപ കിട്ടും?

25-ലധികം ടെസ്റ്റുകള്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് പ്രതിമാസം 70,000 രൂപ പെന്‍ഷന് യോഗ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് മുൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിമാസം 60,000 രൂപ ലഭിക്കും. മുൻ വനിതാ താരങ്ങൾക്ക് പ്രതിമാസം 52,500 രൂപ ലഭിക്കും. രാജ്യാന്തര താരങ്ങള്‍ക്ക് മാത്രമല്ല, ആഭ്യന്തര താരങ്ങള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.

2003 ന് മുമ്പ് വിരമിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിമാസം 45,000 രൂപ പെൻഷന് അർഹതയുണ്ട്. മറ്റ് മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിമാസം 30,000 രൂപ ലഭിക്കും. എന്നാല്‍ വിരമിച്ച താരങ്ങള്‍ ബിസിസിഐയിലോ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലോ ദേശീയ കോച്ച്, സെലക്ടർ, അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർ പോലെയുള്ള ശമ്പളമുള്ള ഔദ്യോഗിക പദവികളില്‍ നിയമിക്കപ്പെട്ടാല്‍ പെന്‍ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

English Summary

The BCCI provides a monthly pension scheme for former cricketers and umpires. Started in 2004, it initially required players to have played at least one Test. Pensions were hiked in 2022, offering senior Test players up to ₹70,000 monthly.

Follow Us