AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bhuvneshwar Kumar: ഇന്ത്യൻ കുപ്പായത്തിലേക്ക് വീണ്ടും ഭുവനേശ്വർ കുമാർ? പവർപ്ലേയിലെ രാജാവ് മനസ് തുറക്കുന്നു

Bhuvneshwar Kumar on India Comeback : ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും, മികച്ച ഫോമിലാണ് ഭുവനേശ്വര്‍ കുമാര്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഭുവനേശ്വര്‍ കുമാറിനെ സീനിയര്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

Bhuvneshwar Kumar: ഇന്ത്യൻ കുപ്പായത്തിലേക്ക് വീണ്ടും ഭുവനേശ്വർ കുമാർ? പവർപ്ലേയിലെ രാജാവ് മനസ് തുറക്കുന്നു
Bhuvneshwar KumarImage Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Aug 2026 | 02:25 PM

ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും, മികച്ച ഫോമിലാണ് ഭുവനേശ്വര്‍ കുമാര്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. താരത്തെ സീനിയര്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. മുന്‍ താരങ്ങളായ ആര്‍ അശ്വിന്‍ അടക്കമുള്ളവര്‍ ഭുവിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. യുപി ടി20 ലീഗിനായുള്ള തയ്യാറെടുപ്പിലാണ്‌ ഭുവനേശ്വർ കുമാർ ഇപ്പോൾ. ടൂർണമെന്റിൽ ലഖ്‌നൗ ഫാൽക്കൺസിന്റെ ബൗളിംഗ് നിരയെ നയിക്കുന്നത് ഭുവനേശ്വറാണ്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തില്‍ ഭുവനേശ്വര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പവര്‍പ്ലേയില്‍ ഭുവി പുറത്തെടുത്ത മികവ് ആര്‍സിബിക്ക് കരുത്തായി. പവർപ്ലേയിലെ 17 വിക്കറ്റുകൾ ഉൾപ്പെടെ ഈ സീസണിൽ ആകെ 28 വിക്കറ്റുകളാണ് 8 എക്കോണമി റേറ്റിൽ താരം വീഴ്ത്തിയത്. തന്റെ പഴയ ബൗളിങ് മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.

കളിക്കുക മാത്രമാണ് ജോലി

ഭുവനേശ്വറിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ താരം നടത്തിയ പ്രതികരണം ശ്രദ്ധേമാവുകയാണ്. “ഞാൻ ഇവിടെ കളിക്കാനായി വന്നതാണ്, അത് മാത്രമാണ് ഞാൻ ചെയ്യുന്നത്. ക്രിക്കറ്റ് കളിക്കുക എന്നതാണ് എന്റെ ജോലി. ഞാൻ എത്രത്തോളം തയ്യാറെടുത്തിട്ടുണ്ടെന്ന് വിലയിരുത്തലുകൾ നടത്തുക എന്നത് എന്റെ ശ്രദ്ധയിലുള്ള കാര്യമല്ല”, ഭുവനേശ്വര്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

മറ്റെവിടെയെങ്കിലും തെരഞ്ഞെടുക്കപ്പെടാനോ അടുത്ത ഘട്ടത്തിലേക്ക് കടക്കാനോ വേണ്ടിയല്ല താന്‍ യുപി ടി20 ലീഗിൽ കളിക്കാൻ വന്നത്. കളിക്കാൻ ആഗ്രഹമുള്ളതുകൊണ്ട് മാത്രമാണ് കളിക്കുന്നത്. സീനിയർ, വെറ്ററൻ താരങ്ങൾ പറയുന്നത്‌ അവരുടെ അഭിപ്രായമാണ്. കളിക്കുന്നത് താന്‍ ആസ്വദിക്കുന്നു. തനിക്ക് ക്രിക്കറ്റ് പ്രിയപ്പെട്ടതാണ്. കളിക്കുക എന്നത് മാത്രമാണ് തന്റെ ജോലി. അതിനായിട്ടാണ് യുപി ടി20 ലീഗില്‍ എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: IND vs BAN: വീണ്ടും റിഷാദ് ഹൊസൈനെ സഞ്ജു സാംസണ്‍ തല്ലിപ്പരത്തുമോ? ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടി ബിസിസിഐ

സെലക്ടര്‍മാര്‍ തീരുമാനിക്കട്ടെ!

“ഞാൻ എത്രത്തോളം സജ്ജമാണെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല; ബാക്കി കാര്യങ്ങളെല്ലാം സെലക്ടർമാരുടെ തീരുമാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ കളിച്ചത്. 2018-ലാണ് താരം ഇന്ത്യയ്ക്കായി അവസാനം ടെസ്റ്റ് കളിച്ചത്. 36-കാരനായ താരം ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 72 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്നായി 231 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2024-ൽ മുംബൈയ്‌ക്കെതിരെയായിരുന്നു അദ്ദേഹം അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്. വരാനിരിക്കുന്ന രഞ്ജി സീസണിൽ പങ്കെടുക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ആ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഇനിയും ഒരുപാട് സമയമുണ്ട്. അതിനുമുമ്പ് ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാനുമുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പരമാവധി മത്സരങ്ങള്‍ കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Bhuvneshwar Kumar is currently preparing to lead Lucknow Falcons in the UPT20 league. Following a strong IPL season, he addressed rumors regarding a potential return to the Indian national team.

Follow Us