PBKS vs SRH: സൂര്യയുടെ പിന്‍ഗാമിയാകുമോ ശ്രേയസ്? ക്യാപ്റ്റന്റെ കരുത്തില്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം

Sunrisers Hyderabad vs Punjab Kings: ശ്രേയസ് അയ്യരുടെയും, പ്രിയാന്‍ഷ് ആര്യയുടെയും, പ്രഭ്‌സിമ്രാന്‍ സിങിന്റെയും ബാറ്റിങ് കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. 220 റണ്‍സ് വിജയലക്ഷ്യം ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ശ്രേയസ് 69 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രിയാന്‍ഷ് ആര്യയും, പ്രഭ്‌സിമ്രാന്‍ സിങും മികച്ച തുടക്കമാണ് നല്‍കിയത്.

PBKS vs SRH: സൂര്യയുടെ പിന്‍ഗാമിയാകുമോ ശ്രേയസ്? ക്യാപ്റ്റന്റെ കരുത്തില്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം

ശ്രേയസ് അയ്യരും നെഹാല്‍ വധേരയും

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 04:27 PM

മൊഹാലി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ് (Punjab Kings). ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും, ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയുടെയും, പ്രഭ്‌സിമ്രാന്‍ സിങിന്റെയും ബാറ്റിങ് കരുത്തിലാണ് പഞ്ചാബിൻ്റെ തകർപ്പൻ ജയം . ഹൈദരാബാദ് ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യം ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്. ശ്രേയസ് അയ്യർ 33 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചത്. ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു.

പഞ്ചാബ് ഓപ്പണർമാരുടെ തകർപ്പൻ തുടക്കം

പ്രിയാന്‍ഷ് ആര്യയും, പ്രഭ്‌സിമ്രാന്‍ സിങും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഇരുവരും ചേർന്ന് 6.2 ഓവറില്‍ 99 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്. പഞ്ചാബിന്റെ രണ്ട് ഓപ്പണര്‍മാരും അര്‍ധ സെഞ്ചുറി നേടി. 57 റണ്‍സെടുത്ത പ്രിയാന്‍ഷിനെയും, 51 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെയും ശിവാങ്ക് കുമാറാണ് പുറത്താക്കിയത്.  അതേസമയം വണ്‍ ഡൗണായി ക്രീസിലെത്തിയ കൂപ്പര്‍ കോണോലിക്ക് ഇന്ന് തിളങ്ങാനായില്ല. 12 പന്തില്‍ 11 റണ്‍സെടുത്ത കോണോലിയെയും ശിവാങ്ക് വീഴ്ത്തി. എന്നാല്‍ നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ തകര്‍ത്തടിച്ചതോടെ പഞ്ചാബിന് അനായാസം വിജയത്തിലേക്ക് കുതിക്കാനായി.

Also Read: Rajasthan Royals: അമ്പോ, ഇത് ഞെട്ടിക്കും! ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആദ്യ മൂന്നിലും റോയല്‍സ് താരങ്ങള്‍

അഭിഷേകും ഹെഡും തിളങ്ങി, ബാക്കി നിര മങ്ങി

28 പന്തില്‍ 74 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ പ്രകടന മികവിലാണ് സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ അഭിഷേകും, ട്രാവിസ് ഹെഡും ചേര്‍ന്ന് 8.1 ഓവറില്‍ 120 റണ്‍സാണ് സണ്‍റൈസേഴ്‌സിനായി അടിച്ചുകൂട്ടിയത്. ഒമ്പതാം ഓവറില്‍ ഇരുവരെയും ശശാങ്ക് സിങ് പുറത്താക്കി. 23 പന്തില്‍ 38 റണ്‍സാണ് ഹെഡ് നേടിയത്. അതേസമയം ഇരുവരും മടങ്ങിയതിന് ശേഷം സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ് വേഗത കുറഞ്ഞു. ഇതാണ് എസ്ആർഎച്ചിന് തിരിച്ചടിയായത്.

എസ്ആർഎച്ചിൻ്റെ ബാക്കി ബാറ്റർമാരുടെ പ്രകടനം

ഇഷാന്‍ കിഷന്‍-17 പന്തില്‍ 27, ഹെയിന്റിച്ച് ക്ലാസണ്‍-33 പന്തില്‍ 39, അനികേത് വര്‍മ-ഒമ്പത് പന്തില്‍ 18, സാലില്‍ അറോറ-എട്ട് പന്തില്‍ ഒമ്പത്, നിതീഷ് കുമാര്‍ റെഡ്ഡി-0 നോട്ടൗട്ട്, ഹാര്‍ഷ് ദുബെ-രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ശശാങ്കിന് പുറമെ അടിവാരി കൂട്ടിയെങ്കിലും അർഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീഴ്ത്തി.

Follow Us
മഴക്കാലത്ത് ചിക്കനും ബീഫും കഴിക്കുന്നവർ ശ്രദ്ധിക്കുക
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്