Sanju Samson: ഫോമിലേക്ക് തിരികെയെത്തി സഞ്ജു സാംസണ്‍; 52 പന്തില്‍ സെഞ്ചുറി

Sanju Samson returns to form: ഫോമിലേക്ക് തിരികെയെത്തി മലയാളി താരം സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം 26 പന്തില്‍ അര്‍ധ ശതകം നേടി. ഒമ്പത് ഫോറുകളടങ്ങുന്നതാണ് സഞ്ജുവിന്റെ പ്രകടനം. ഒരു സിക്‌സ് പോലും അടിക്കാതെയാണ് സഞ്ജു അര്‍ധ ശതകം തികച്ചത്.

Sanju Samson: ഫോമിലേക്ക് തിരികെയെത്തി സഞ്ജു സാംസണ്‍; 52 പന്തില്‍ സെഞ്ചുറി

സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 04:16 PM

ചെന്നൈ: ആദ്യ മൂന്ന് മത്സരങ്ങളിലെ നിരാശയ്ക്ക് ശേഷം ഫോമിലേക്ക് തിരികെയെത്തി മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson). ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 52 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. താരം 56 പന്തില്‍ 115 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ പ്രകടനം.

26 പന്തിലാണ് സഞ്ജു അര്‍ധ ശതകം നേടിയത്. ഒരു സിക്‌സ് പോലും അടിക്കാതെയാണ് സഞ്ജു അര്‍ധ ശതകം തികച്ചത്. 33-ാം പന്തിലാണ് സഞ്ജു ആദ്യ സിക്‌സ് നേടുന്നത്. ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതാദ്യമായാണ് താരം രണ്ടക്കം കടക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും തീര്‍ത്തും നിരാശജനകമായിരുന്നു സഞ്ജുവിന്റെ പ്രകടനം. 6, 7, 9 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു നേടിയ സ്‌കോറുകള്‍. ഇതോടെ സഞ്ജുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ചെന്നൈ ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു ഇന്ന് പുറത്തെടുത്തത്.

Also Read: PBKS vs SRH: സൂര്യയുടെ പിന്‍ഗാമിയാകുമോ ശ്രേയസ്? ക്യാപ്റ്റന്റെ കരുത്തില്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും, ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ആ മികവ് തുടരാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. സഞ്ജു അടക്കമുള്ള താരങ്ങളുടെ മോശം പ്രകടനം ചെന്നൈയുടെ പ്രകടനത്തെയും ബാധിച്ചിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. എന്നാല്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തിയത് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

സഞ്ജുവിന്റെ ബാറ്റിങ്‌

എന്നാല്‍, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് വീണ്ടും ഫോം ഔട്ടായത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മന്ദഗതിയിലായിരുന്നു റുതുരാജിന്റെ ബാറ്റിങ്. 18 പന്തില്‍ 15 റണ്‍സ് മാത്രമാണ് റുതുരാജിന് നേടാനായത്. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പഥും നിസങ്കയ്ക്ക് ക്യാച്ച് നല്‍കിയാണ് റുതുരാജ് മടങ്ങിയത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്