AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പന്തെറിയില്ല എന്ന ഒറ്റക്കാരണത്താൽ അദ്ദേഹം ടീമിൽ ഇല്ലാത്തത് നിർഭാഗ്യകരം; T20 സ്പെഷലിസ്റ്റിനെ മറന്നതിൽ വിമർശനം

Wasim Jaffer says Rinku Singh should have been in the Indian T20 team: പന്തെറിയാൻ കഴിയില്ല എന്ന ഒരൊറ്റ കാരണത്താൽ റിങ്കു സിങ് ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വളരെ നിർഭാഗ്യകരമാണ് എന്ന അ‌ഭിപ്രായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയനുമായ വസീം ജാഫർ രംഗത്തെത്തി. റിങ്കു ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ത്യ തോൽക്കില്ലായിരുന്നു എന്നാണ് ജാഫർ വ്യക്തമാക്കിയിരിക്കുന്നത്.

പന്തെറിയില്ല എന്ന ഒറ്റക്കാരണത്താൽ അദ്ദേഹം ടീമിൽ ഇല്ലാത്തത് നിർഭാഗ്യകരം; T20 സ്പെഷലിസ്റ്റിനെ മറന്നതിൽ വിമർശനം
Wasim Jaffer On Rinku Singh's Inclusion In The T20 TeamImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 16 Oct 2026 | 08:03 AM

വെസ്റ്റിൻഡീസിനെതിരേയുള്ള നാലാം ടി20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പല കോണുകളിൽ നിന്നും ഇന്ത്യയുടെ പരാജയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരണങ്ങൾ ഉയരുന്നുണ്ട്. അ‌ക്കൂട്ടത്തിൽ, ടീം ടി20 സ്പെഷലിസ്റ്റായ റിങ്കു സിങ്ങിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണം എന്ന മുൻ ഇന്ത്യൻ താരത്തിന്റെ നിർദേശവും ഉൾപ്പെടുന്നു. പന്തെറിയാൻ കഴിയില്ല എന്ന ഒരൊറ്റ കാരണത്താൽ റിങ്കു സിങ് ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വളരെ നിർഭാഗ്യകരമാണ് എന്ന അ‌ഭിപ്രായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയനുമായ വസീം ജാഫർ ആണ് രംഗത്തെത്തിയത്. റിങ്കു ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ത്യ തോൽക്കില്ലായിരുന്നു എന്നാണ് ജാഫർ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വെസ്റ്റിൻഡീസിനെതിരേ നാലാം ടി20യിൽ 248 റൺസ് എന്ന വലിയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 25 റൺസ് അ‌കലെ പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു. ബാറ്റിങ്ങിലെ പോരായ്മയാണ് ഇന്ത്യയെ പരാജയത്തിലേക്ക് എത്തിച്ച കാരണങ്ങളിൽ ഒന്ന്. സഞ്ജു സാംസൺ തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പല മുൻനിര താരങ്ങളും പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നിരുന്നില്ല.

Also Read: മുഹമ്മദ് ഷമിക്ക് പിന്തുണയേറുന്നു; ഏകദിന ലോകകപ്പിൽ കളിപ്പിക്കണമെന്ന് മുൻ സെലക്ടർ

ഈ വർഷം ജൂലൈയിൽ നടന്ന സിംബാബ്‌വെ പര്യടനത്തിന് ശേഷം റിങ്കു സിങ്ങിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം മുതൽ അദ്ദേഹത്തെ ടീമിൽ പരിഗണിക്കുന്നതും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ്, ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ റിങ്കു സിങ്ങിനെപ്പോലെയുള്ള താരങ്ങളെ പുറത്തിരുത്തിയാണ് ഇന്ത്യ തോൽക്കുന്നത് എന്ന് ഓർമിപ്പിച്ചുകൊണ്ട് വസീം ജാഫർ രംഗത്തെത്തിയത്.

“ഒരു ബാറ്റർ എന്ന നിലയിൽ നോക്കിയാൽ, റിങ്കു മറ്റുള്ളവരേക്കാൾ ഏറെ മുന്നിലാണ്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു, മാത്രമല്ല അദ്ദേഹം ഒരു ഇടംകൈയ്യൻ ബാറ്ററുമാണ്. പന്തെറിയാൻ കഴിയില്ല എന്ന ഒരൊറ്റ കാരണത്താൽ അദ്ദേഹം ഈ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വളരെ നിർഭാഗ്യകരമാണ്”.

”രജത് പാട്ടിദാറിന്റെ കാര്യം എനിക്ക് മനസ്സിലാക്കാം, കാരണം അദ്ദേഹം ടോപ്പ് ഓർഡറിലാണ് ബാറ്റ് ചെയ്യുന്നത്, അവിടെ ഇപ്പോൾ ഒഴിവുകളൊന്നുമില്ല. എന്നാൽ റിങ്കു ടീമിൽ ഉണ്ടായിരിക്കേണ്ടതാണ്. ആ സ്ഥാനത്ത് റിങ്കു ഉണ്ടായിരുന്നെങ്കിൽ, എന്തും സംഭവിക്കാമായിരുന്നു. അദ്ദേഹത്തിന് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുമായിരുന്നു. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പലതവണ അദ്ദേഹം ഇത്തരത്തിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുമുണ്ട്,” എന്ന് വസീം ജാഫർ പറയുന്നു.

ഈ വർഷം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ, 13 മത്സരങ്ങളിലെ 10 ഇന്നിംഗ്‌സുകളിൽ നിന്നായി റിങ്കു 152 റൺസ് നേടിയിട്ടുണ്ട്. 25.33 ശരാശരിയും 139.44 സ്‌ട്രൈക്ക് റേറ്റുമുള്ള അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോർ പുറത്താകാതെ നേടിയ 44 റൺസാണ്. അഞ്ച്, ആറ് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ റിങ്കു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സ്ഥാനങ്ങളിൽ കളിച്ച 22 ടി20 മത്സരങ്ങളിൽ 43.16 ശരാശരിയിലും 156-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിലും അദ്ദേഹം 518 റൺസ് നേടിയിട്ടുണ്ട്.

English Summary

Former Indian cricketer and prominent domestic cricket figure Wasim Jaffer has expressed that it is highly unfortunate that Rinku Singh is not part of the Indian team, solely because he cannot bowl. His comments came following India’s defeat in the fourth T20 match against the West Indies. Jaffer suggested that if Rinku had been in the squad, India might not have lost the match.

Follow Us