AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohammed Shami: മുഹമ്മദ് ഷമിക്ക് പിന്തുണയേറുന്നു; ഏകദിന ലോകകപ്പില്‍ കളിപ്പിക്കണമെന്ന് മുന്‍ സെലക്ടര്‍

MSK Prasad backs Mohammed Shami: 2027 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ ഷമിയെ പരിഗണിക്കണമെന്ന് എംഎസ്‌കെ പ്രസാദ്. അദ്ദേഹത്തിന്റെ മുന്‍ പ്രകടനങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷമിയെപ്പോലൊരാളെ ന്യൂസിലൻഡ് പരമ്പരയിൽ കാണാൻ താന്‍ ആഗ്രഹിക്കുന്നു. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലും അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നും പ്രസാദ്.

Mohammed Shami: മുഹമ്മദ് ഷമിക്ക് പിന്തുണയേറുന്നു; ഏകദിന ലോകകപ്പില്‍ കളിപ്പിക്കണമെന്ന് മുന്‍ സെലക്ടര്‍
Mohammed Shami in Ranji trophyImage Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Oct 2026 | 09:56 PM

2027 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ ഷമിയെ പരിഗണിക്കണമെന്ന് മുൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്. അദ്ദേഹത്തിന്റെ മുന്‍ പ്രകടനങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷമിയെപ്പോലൊരാളെ ന്യൂസിലൻഡ് പരമ്പരയിൽ കാണാൻ താന്‍ ആഗ്രഹിക്കുന്നു. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലും അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കാരണം, കഴിഞ്ഞ മൂന്നോ നാലോ ഐപിഎൽ പതിപ്പുകളിൽ നിന്ന് 72 വെയ്ക്കുകൾ വീഴ്ത്തിയ താരം തിരിച്ചുവരവിന് അര്‍ഹനാണെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.

“ഏകദിന ഫോർമാറ്റിൽ ഭുവിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എനിക്ക് ഉറപ്പില്ല. എന്നാൽ ടി20 ഫോർമാറ്റിൽ അദ്ദേഹം തിളങ്ങും. അദ്ദേഹത്തിനുള്ള കഴിവ് വെച്ച് നോക്കിയാൽ, അദ്ദേഹത്തിന് ഇനിയും കളിക്കാൻ സാധിക്കും”-എംഎസ്‌കെ പ്രസാദ് കൂട്ടിച്ചേർത്തു.

മുൻ ഇന്ത്യൻ ബോളിങ് കോച്ച് ഭാരത് അരുണും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി. ഷമി ഇതിനോടകം ഇന്ത്യൻ ക്രിക്കറ്റിനായി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇനി താൻ ആരാണെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഭാരത് അരുൺ വ്യക്തമാക്കി.

Also Read: Sanju Samson: തിലക് ഔട്ടായത് വഴിത്തിരിവായി! തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്തി സഞ്ജു സാംസണ്‍

“ഷമി ഇനി ഒന്നും തെളിയിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ഷമി ഇനി തെളിയിക്കേണ്ടതില്ല. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം അത് ധാരാളമായി തെളിയിച്ചിട്ടുള്ളതാണ്”-സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഒരു വെർച്വൽ മാധ്യമ സംവാദത്തിനിടയിൽ ഭാരത് അരുൺ അഭിപ്രായപ്പെട്ടു.

മികച്ച ഫോമില്‍ ഷമി

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഷമി പുറത്തെടുക്കുന്നത്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ബംഗാള്‍ താരമായ ഷമി രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റുകള്‍ പിഴുതിരുന്നു. ഇതില്‍ നാലു വിക്കറ്റുകളും വീഴ്ത്തിയത് ആദ്യ ഇന്നിങ്‌സിലാണ്.

യാഷ് ദുല്‍ (18 പന്തില്‍ ഒമ്പത്), ആയുഷ് സുമിത് ദൊസേജ (92 പന്തില്‍ 45), ഹൃഥിക് ഷൊക്കീന്‍ (98 പന്തില്‍ 56), ദിവിജ് മേഹ്‌റ (38 പന്തില്‍ 24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സില്‍ ഷമി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിലും ദിവിജിനെ (28 പന്തില്‍ 21) പുറത്താക്കിയത് ഷമിയായിരുന്നു. മത്സരത്തില്‍ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിന് ബംഗാള്‍ തോല്‍പിച്ചു. സ്‌കോര്‍: ഡല്‍ഹി 240, 277. ബംഗാള്‍: 429, ഒരു വിക്കറ്റിന് 89.

English Summary

Former chief selector MSK Prasad urged selectors to include veteran pacer Mohammed Shami for upcoming series and the 2027 ODI World Cup. Prasad and former bowling coach Bharat Arun both emphasized that Shami’s proven track record means he no longer needs to prove himself to gain selection.

Follow Us