AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: തിലക് ഔട്ടായത് വഴിത്തിരിവായി! തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്തി സഞ്ജു സാംസണ്‍

Sanju Samson post-match press conference : വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനെ സഞ്ജു സാംസണ്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ രണ്ടാം സെഞ്ച്വറി ടീമിന് തകർപ്പൻ വിജയം നേടിക്കൊടുക്കുന്നതിലും പരമ്പരയിൽ മത്സരം സജീവമാക്കി നിർത്തുന്നതിലും നിർണായക പങ്ക് വഹിച്ചുവെന്ന് സഞ്ജു പറഞ്ഞു.

Sanju Samson: തിലക് ഔട്ടായത് വഴിത്തിരിവായി! തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്തി സഞ്ജു സാംസണ്‍
Sanju Samson India vs West Indies T20 SeriesImage Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Oct 2026 | 09:03 PM

നാലാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനോട് 24 റണ്‍സിന് തോറ്റതിനെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. തിലക് വര്‍മ പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായതെന്ന് സഞ്ജു പറഞ്ഞു. ഏകദേശം 250 റൺസ് ലക്ഷ്യമിട്ടാണ് തങ്ങള്‍ ബാറ്റ് ചെയ്തത്. അതിനാൽ ആങ്കർ ചെയ്ത് കളിക്കാൻ കഴിയില്ലായിരുന്നു. ആദ്യ പന്ത് മുതൽ ഞങ്ങൾ ആക്രമിച്ചു കളിക്കേണ്ടി വന്നു. അതാണ് എല്ലാവരും ചെയ്യാൻ ശ്രമിച്ചത്. തിലക് വര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ വരെ വിജയപ്രതീക്ഷയുണ്ടായിരുന്നുവെന്ന് മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു വ്യക്തമാക്കി.

ഓവറിൽ 12-13 റൺസ് വീതം ആവശ്യമായിരുന്നെങ്കിലും, വിജയിക്കാനുള്ള സാധ്യത അപ്പോഴുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. 17-ാം ഓവറിൽ തിലക് പുറത്തായത് മത്സരത്തിലെ നിർണായക വഴിത്തിരിവായെന്നും, അത് വെസ്റ്റ് ഇൻഡീസിന് അനുകൂലമായി കളിയുടെ ഗതി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

“തിലക് പുറത്തായതാണ് മത്സരത്തിന്റെ വഴിത്തിരിവ്. ഞങ്ങൾ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഞങ്ങൾ ആ ഓവറുകളിൽ 10-20 റൺസ് വീതം വളരെ നന്നായി നേടിക്കൊണ്ടിരിക്കുകയായിരുന്നു. റെഡ്ഡിയും തിലകും സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിച്ച് വളരെ നന്നായി ബാറ്റ് ചെയ്തു. ആ നിമിഷം വരെ ഞങ്ങൾ ചേസിംഗിൽ ഒപ്പമുണ്ടായിരുന്നു”-അദ്ദേഹം കൂട്ടിച്ചേർത്തു.

ഷായ് ഹോപ്പിന് പ്രശംസ

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനെ സഞ്ജു അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ രണ്ടാം സെഞ്ച്വറി ടീമിന് തകർപ്പൻ വിജയം നേടിക്കൊടുക്കുന്നതിലും പരമ്പരയിൽ മത്സരം സജീവമാക്കി നിർത്തുന്നതിലും നിർണായക പങ്ക് വഹിച്ചുവെന്ന് സഞ്ജു പറഞ്ഞു.

Also Read: Sanju Samson: രോഹിത് കോലി പട്ടികയിൽ സഞ്ജുവും; ടി20യിൽ അപൂർവ നേട്ടം

അദ്ദേഹം വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തെ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. വളരെ മികച്ച ക്രിക്കറ്റ് ഷോട്ടുകളാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നതെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു.

ബുംറയ്ക്ക് പകരക്കാരനില്ല

ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലെന്നും, എന്നാൽ അവസരങ്ങൾ ലഭിച്ചാൽ മെച്ചപ്പെടാൻ കഴിയുന്ന യുവബോളിംഗ് പ്രതിഭകൾ ടീമിലുണ്ടെന്നും സഞ്ജു പറഞ്ഞു. അർഷ്ദീപ് കഴിഞ്ഞ കുറേ കാലമായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കൂടാതെ അവസാന ചില മത്സരങ്ങളിൽ പ്രിൻസ് യാദവ് പന്തറിഞ്ഞ രീതിയും വളരെ ആകർഷകമായിരുന്നുവെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു. അഞ്ചാം ടി20 മത്സരത്തിന് മുമ്പ് അർഷ്ദീപ് പരിക്കിൽ നിന്ന് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Sanju Samson identifies Tilak Varma’s dismissal as the turning point after India’s 24-run loss to West Indies in the 4th T20I in Hyderabad. Sanju Samson noted that the team had to chase aggressively from the very first ball due to the high target.

Follow Us