AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബുറയ്ക്ക് പരുക്കുണ്ടോ? ഇല്ല, ഫിറ്റാണ് പക്ഷേ, ന്യൂസിലൻഡിനെതിരേ ഏകദിനത്തിൽ കളിച്ചേക്കില്ല- റിപ്പോർട്ട്

Jasprit Bumrah might not play in India-New Zealand ODI series: ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിൽ ഏറ്റവും പരിഗണന കൊടുക്കുന്ന ബൗളറാണ് ജസ്പ്രീത് ബുംറ. ബുംറ ഇല്ലാതെ ഇറങ്ങുന്ന മത്സരങ്ങളിൽ ഇന്ത്യൻ​ ബോളിങ് നിര നേരിടുന്ന ബലഹീനത കഴിഞ്ഞ ചില പരമ്പരകളിലൂടെ ഇതിനകം വ്യക്തമായിട്ടുണ്ട്. എങ്കിലും അ‌ടുത്തുവരുന്ന ഇന്ത്യയുടെ ന്യൂസിലൻഡിലെ മത്സരങ്ങളിൽ ടെസ്റ്റ് പരമ്പരയിൽ മാത്രമാകും ബുംറ കളിച്ചേക്കുക.

ബുറയ്ക്ക് പരുക്കുണ്ടോ? ഇല്ല, ഫിറ്റാണ് പക്ഷേ, ന്യൂസിലൻഡിനെതിരേ ഏകദിനത്തിൽ കളിച്ചേക്കില്ല- റിപ്പോർട്ട്
Jasprit Bumrah Might Not Play In India New Zealand Odi SeriesImage Credit source: Alex Davidson/Getty Images)
Prasanth Kumar
Prasanth Kumar | Published: 15 Oct 2026 | 08:01 PM

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ഒക്ടോബർ 22-ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയോടെ ആരംഭിക്കുന്ന പര്യടനത്തിൽ, നവംബർ 4 മുതൽ 15 വരെ നീളുന്ന ഏകദിന പരമ്പരയും നവംബർ 19-ന് ആരംഭിച്ച് ഡിസംബർ തുടക്കം വരെ നീളുന്ന ടെസ്റ്റ് പരമ്പരമ്പരയും ഉൾപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം ഈ ന്യൂസിലൻഡ് പരമ്പരയ്ക്ക് നൽകുന്നുണ്ട്. പ്രത്യേകിച്ച് അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലേക്കുള്ള പ്രവേശന സാധ്യതയും കണക്കിലെടുക്കുമ്പോൾ ന്യൂസിലൻഡിലെ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കാണ് ഇന്ത്യ കൂടുതൽ പരിഗണന നൽകുന്നത്. അ‌തേസമയം ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ സൂപ്പർസ്റ്റാർ ബോളർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല എന്ന് പുതിയ റിപ്പോർട്ട് അ‌വകാശപ്പെടുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിൽ ഏറ്റവും പരിഗണന കൊടുക്കുന്ന ബൗളറാണ് ജസ്പ്രീത് ബുംറ. ബുംറ ഇല്ലാതെ ഇറങ്ങുന്ന മത്സരങ്ങളിൽ ഇന്ത്യൻ​ ബോളിങ് നിര നേരിടുന്ന ബലഹീനത കഴിഞ്ഞ ചില പരമ്പരകളിലൂടെ ഇതിനകം വ്യക്തമായിട്ടുണ്ട്. എങ്കിലും അ‌ടുത്തുവരുന്ന ഇന്ത്യയുടെ ന്യൂസിലൻഡിലെ മത്സരങ്ങളിൽ ടെസ്റ്റ് പരമ്പരയിൽ മാത്രമാകും ബുംറ കളിച്ചേക്കുക എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ​ടൈംസ് ഓഫ് ഇന്ത്യ (TOI) റിപ്പോർട്ട് ചെയ്തിരിക്കുന്നു.

Also Raed: സൂര്യകുമാർ യാദവിനെ പിന്നിലാക്കി അഭിഷേക് ശർമ്മയുടെ റെക്കോർഡ് കുതിപ്പ്! പുതിയ സിക്‌സർ കിങ്‌

ബുംറയ്ക്ക് പരുക്ക് ഉണ്ടോ ?

ബുംറ കഴിഞ്ഞ ചില മത്സരങ്ങളിൽ പരുക്കിനെ തുടർന്ന് കളിക്കാതിരുന്നിരുന്നു. എന്നാലിപ്പോൾ ന്യൂസിലൻഡിനെതിരേയുള്ള മത്സരങ്ങളിൽ പരുക്കിനെ തുടർന്നല്ല അ‌ദ്ദേഹം കളിക്കാത്തത്. ബുംറയ്ക്ക് നിലവിൽ പരുക്കുകളൊന്നുമില്ല. “ബുംറ പൂർണ്ണ ആരോഗ്യവാനാണ്, എന്നാൽ ഒരു നീണ്ട പര്യടനത്തിൽ മുൻഗണനകൾ നിശ്ചയിക്കേണ്ടതുണ്ട്” എന്ന് ഒരു സോഴ്സ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

”ടെസ്റ്റ് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്, അതിനാൽ ഏകദിന മത്സരങ്ങളിൽ ബുംറയെക്കൊണ്ട് കഠിനമായി പന്തെറിയിപ്പിച്ച ശേഷം പെട്ടെന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് (റെഡ്-ബോൾ ക്രിക്കറ്റ്) ശ്രദ്ധ മാറ്റുന്നതിൽ അർത്ഥമില്ല,” എന്ന് ഇതുമായി ബന്ധപ്പെട്ട ഒരു സോഴ്സ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ വെളിപ്പെടുത്തൽ സത്യമാകാൻ സാധ്യതയുണ്ട്. കാരണം, ബുംറയുടെ ഫിറ്റ്നസിൽ ബിസിസിഐ ഏറെ ശ്രദ്ധ നൽകുന്നുണ്ട്. ഇന്ത്യയുടെ പ്രധാന പേസറുടെ ജോലിഭാരം കുറയ്ക്കാനായി, അദ്ദേഹത്തെ തിരഞ്ഞെടുത്ത മത്സരങ്ങളിൽ മാത്രമാണ് കളിപ്പിക്കാറുള്ളത്.

ബുംറയുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് അ‌ടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ഉൾപ്പെടെ നിർണായകമാണ്. ”അത്ര പ്രാധാന്യമില്ലാത്ത ഉഭയകക്ഷി പരമ്പരകളിൽ ബുംറയെ ഉപയോഗിച്ച് അദ്ദേഹത്തെ ക്ഷീണിപ്പിക്കുന്നതിൽ കാര്യമില്ല. നിലവിൽ WTC-ക്കാണ് മുൻഗണന നൽകുന്നത്, അതിനായുള്ള തയ്യാറെടുപ്പുകളിലാണ് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്.” എന്ന് സോഴ്സ് ​വെളിപ്പെടുത്തി.

അ‌തേസമയം വെസ്റ്റ് ഇൻഡീസിനെതിരേ ഇപ്പോൾ നടക്കുന്ന വൈറ്റ്-ബോൾ പരമ്പരയിൽ ബൗളിംഗ് വെല്ലുവിളികൾ നേരിടുന്ന ഇന്ത്യയ്ക്ക്, ജസ്പ്രീത് ബുംറക്ക് പകരക്കാരനായി മറ്റാരെയും കണ്ടെത്താനാവില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ പ്രതികരിച്ചു. എന്നാൽ, മികച്ച കഴിവുള്ള ചില താരങ്ങളും നമുക്കുണ്ട്, അർഷ്ദീപ് സിംഗ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് സഞ്ജു പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതിന് പിന്നാലെ, വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

English Summary

Reports suggest that India’s superstar bowler Jasprit Bumrah may not feature in the ODI series during the tour of New Zealand. Although Bumrah is fully fit, priorities must be set for such a long tour. A source indicated that since the Test series is of great importance, it would not make sense to have Bumrah bowl extensively in the ODIs only to then have to immediately shift his focus to Test (red-ball) cricket.

Follow Us