Duleep Trophy 2026: കഴിഞ്ഞ തവണ മലയാളി താരങ്ങളാല്‍ സമ്പന്നം; ഇത്തവണ ഒരേ ഒരാള്‍ മാത്രം; കേരള ക്രിക്കറ്റിന് എന്തു പറ്റി?

Kerala Cricket in Duleep Trophy: ആഭ്യന്തര ക്രിക്കറ്റിലെ പ്രധാനപ്പെട്ട റെഡ് ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ കേരള ക്രിക്കറ്റ് പ്രേമികള്‍ അല്‍പം നിരാശയിലാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ കേരള ക്രിക്കറ്റിന് ദുലീപ് ട്രോഫിയില്‍ പ്രാതിനിധ്യം കുറവാണ്.

Duleep Trophy 2026: കഴിഞ്ഞ തവണ മലയാളി താരങ്ങളാല്‍ സമ്പന്നം; ഇത്തവണ ഒരേ ഒരാള്‍ മാത്രം; കേരള ക്രിക്കറ്റിന് എന്തു പറ്റി?

Duleep Trophy 2025 File Pic

Published: 

05 Aug 2026 | 07:33 PM

ആഭ്യന്തര ക്രിക്കറ്റിലെ പ്രധാനപ്പെട്ട റെഡ് ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ കേരള ക്രിക്കറ്റ് പ്രേമികള്‍ അല്‍പം നിരാശയിലാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ കേരള ക്രിക്കറ്റിന് ദുലീപ് ട്രോഫിയില്‍ പ്രാതിനിധ്യം കുറവാണ്. സൗത്ത് സോണ്‍ ടീമിലുള്ള എംഡി നിധീഷ് മാത്രമാണ് ദുലീപ് ട്രോഫിയിലെ ഇത്തവണത്തെ ഏക കേരള ക്രിക്കറ്റ് താരം. വിഷ്ണു വിനോദ് റിസര്‍വ് താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗത്ത് സോണ്‍ ടീമിന്റെ ഫിസിയോയായി ആര്‍.എസ്. ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ തവണ നിരവധി മലയാളി താരങ്ങള്‍ സൗത്ത് സോണ്‍ സ്‌ക്വാഡിലുണ്ടായിരുന്നു. ദുലീപ് ട്രോഫി 2025 സീസണില്‍ മലയാളി താരമായ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റന്‍. ആദ്യം ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന തിലക് വര്‍മയ്ക്ക് ഏഷ്യാ കപ്പില്‍ കളിക്കേണ്ടിയിരുന്നതിനാല്‍ അസ്ഹറുദ്ദീനെ നായകസ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു.

അസ്ഹറുദ്ദീനെ കൂടാതെ സല്‍മാന്‍ നിസാര്‍, എംഡി നിധീഷ്, എന്‍പി ബേസില്‍ എന്നീ മലയാളി താരങ്ങളും കഴിഞ്ഞ തവണ ദുലീപ് ട്രോഫി കളിച്ചു. സ്റ്റാന്‍ഡ്‌ബൈ താരമായി ഈഡന്‍ ആപ്പിള്‍ ടോമും ഇടം നേടി. ഇത്തവണ നിധീഷിന് മാത്രമാണ് സ്ഥാനം നിലനിര്‍ത്താനായത്.

എന്തു സംഭവിച്ചു?

കഴിഞ്ഞ തവണ രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് ദുലീപ് ട്രോഫിയില്‍ ഇടം നേടിക്കൊടുത്തത്‌. എന്നാല്‍ ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. ഇതാണ് തിരിച്ചടിയായത്.

Also Read: Duleep Trophy: തിലക് ക്യാപ്റ്റന്‍; എംഡി നിധീഷും ടീമില്‍; ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമും സജ്ജം

ദുലീപ് ട്രോഫി 2026-27 സ്‌ക്വാഡ്‌

സൗത്ത് സോൺ: തിലക് വർമ്മ (ക്യാപ്റ്റൻ), റിക്കി ഭുയി (വൈസ് ക്യാപ്റ്റൻ), അഭിനവ് തേജ്‌റാന, ഷെയ്ഖ് റഷീദ്, കെ ഹിമതേജ, ആർ സ്മരൺ, എൻ. ജഗദീഷൻ, കരുൺ നായർ, തനയ് ത്യാഗരാജൻ, ശ്രേയസ് ഗോപാൽ, കെ സായി തേജ, ത്രിപുരാന വിജയ്, വിദ്വത് കാവേരപ്പ, അമൻ ഖാൻ, എംഡി നിധീഷ്.

ഈസ്റ്റ് സോൺ: അഭിമന്യു ഈശ്വരൻ, സുദീപ് ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്‌സ്വാൾ, മുഹമ്മദ് ഷാമി, മുകേഷ് കുമാർ, ഇഷാൻ കിഷൻ (ക്യാപ്റ്റൻ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), ശിഖർ മോഹൻ, അനുകുൽ റോയ്, വിരാട് സിംഗ്, സുഭ്രാംശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.

സെൻട്രൽ സോൺ: രജത് പടിദാർ (ക്യാപ്റ്റൻ), റിങ്കു സിംഗ് (വൈസ് ക്യാപ്റ്റൻ), ആര്യൻ ജൂയൽ (വിക്കറ്റ് കീപ്പർ), സാരംശ് ജെയിൻ, അമൻ മോഖാഡെ, കുനാൽ ചന്ദേല, സീഷാൻ അൻസാരി, ആര്യൻ പാണ്ഡെ, അർഷാദ് ഖാൻ, ആയുഷ് പാണ്ഡെ, യഷ് റാത്തോഡ്, ഹർഷ് ദുബെ, കുനാൽ സിംഗ് റാത്തോഡ് (വിക്കറ്റ് കീപ്പർ), യഷ് ഠാക്കൂർ, നചികേത് ഭൂതെ.

നോർത്ത്-ഈസ്റ്റ് സോൺ: ടെച്ചി നേരി, റോബിൻ ലിംബൂ, ബിശ്വോർജിത് സിംഗ് കോന്തൗജം, ഇംലിവതി ലെംതുർ, കിഷൻ ലിംഗ്ദോ, ജോസഫ് ലാൽ തൻഖുമ, അർപിത് സുഭാഷ്, പ്രിയോജിത് കെ, റൊണാൾഡ് മെയ്തി, ആകാശ് കുമാർ ചൗധരി, വിനോ ജി. സിമോമി, ലാൽറെംപുയ, ജോനാഥൻ റോങ്സെൻ, ജോതിൻ സിംഗ് ഫെയ്റോയിജാം, ആശിഷ് ഥാപ്പ.

വെസ്റ്റ് സോൺ: റുതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ഷംസ് മുലാനി (വൈസ് ക്യാപ്റ്റൻ), പൃഥ്വി ഷാ, ഹാർവിക് ദേശായി (വിക്കറ്റ് കീപ്പർ), ശിവാലിക് ശർമ്മ, മുഷീർ ഖാൻ, സർഫറാസ് ഖാൻ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ (വിക്കറ്റ് കീപ്പർ), സിദ്ധാർത്ഥ് ദേശായി, തനുഷ് കൊട്ടിയാൻ, ശർദുൽ ഠാക്കൂർ, അതിത് സേത്ത്, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി.

നോർത്ത് സോൺ: സനത് സാങ്വാൻ, ഖമ്രാൻ ഇഖ്ബാൽ, യഷ് ധുൾ, ആയുഷ് ദോസേജ, അബ്ദുൾ സമദ്, ആയുഷ് ബദോനി (വൈസ് ക്യാപ്റ്റൻ), കൻഹയ്യ വധാവൻ (ക്യാപ്റ്റൻ), നിഷാന്ത് സിന്ധു, അർജുൻ ശർമ്മ, ആബിദ് മുഷ്താഖ്, അർഷ്ദീപ് സിംഗ്, സുനിൽ കുമാർ, അൻഷുൽ കംബോജ്, യുധ്വീർ സിംഗ്, നിഖിൽ കശ്യപ്.

English Summary

Kerala cricket fans are disappointed as only one player from the state made the main South Zone Duleep Trophy squad this season. MD Nidheesh is the sole representative in the main squad, while Vishnu Vinod is included as a reserve player. This is a sharp decline from last season, when several players featured in the squad and Mohammed Azharuddeen even captained the team.

Follow Us
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു