Vaibhav Sooryavanshi: ‘മത്സരത്തിന് മുമ്പ് ചര്‍ച്ച ചെയ്തത് അവനെക്കുറിച്ചായിരുന്നു’; വൈഭവിനെ വാനോളം പുകഴ്ത്തി ഹാര്‍ദ്ദിക്‌

Hardik Pandya praises Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ. 15 വയസുള്ള കുട്ടി ഇത്രയും മനോഹരമായി കളിക്കുന്നത് കാണുന്നത് അത്ഭുതകരമാണെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ അദ്ദേഹത്തെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നതായും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ വെളിപ്പെടുത്തി.

Vaibhav Sooryavanshi: മത്സരത്തിന് മുമ്പ് ചര്‍ച്ച ചെയ്തത് അവനെക്കുറിച്ചായിരുന്നു; വൈഭവിനെ വാനോളം പുകഴ്ത്തി ഹാര്‍ദ്ദിക്‌

വൈഭവ് സൂര്യവംശിയും ഹാർദിക് പാണ്ഡ്യയും

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 11:45 AM

Hardik Pandya about Vaibhav Sooryavanshi: രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച്, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 15 വയസുള്ള കുട്ടി ഇത്രയും മനോഹരമായി കളിക്കുന്നത് കാണുന്നത് അത്ഭുതകരമാണെന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു. മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ അദ്ദേഹത്തെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നതായും ഹാര്‍ദ്ദിക് വെളിപ്പെടുത്തി. വൈഭവ് നിര്‍ഭയമായി ബാറ്റ് ചെയ്യുന്നതും, താരത്തിൻ്റെ ഷോട്ടുകളും അതിശയകരമാണ്. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത്.

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് റോയല്‍സ് നേടിയത്. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 123 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. പുറത്താകാതെ 32 പന്തില്‍ 77 റണ്‍സ് നേടിയ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും, 14 പന്തില്‍ 39 റണ്‍സ് നേടിയ വൈഭവും റോയല്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്. ഐപിഎല്‍ 2026 സീസണില്‍ റോയല്‍സ് ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച തുടക്കമാണ് ഈ ഓപ്പണര്‍മാര്‍ നല്‍കിയത്. മൂന്ന് മത്സരങ്ങളിലും ജയിച്ച റോയല്‍സ് പോയിന്റ് പട്ടികയിലും ഒന്നാമതാണ്.

Also  Read: IPL 2026 : എന്ത് ബുമ്ര! ആദ്യ പന്തിൽ തന്നെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി

ബൗളർമാർ ഉത്തരവാദിത്തം ഏറ്റെടുക്കണം

അതേസമയം, മുംബൈയുടെ തോല്‍വിയില്‍ ബൗളര്‍മാരെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ പഴിക്കുന്നത്. ബൗളര്‍മാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. ബൗളിങ് ഗ്രൂപ്പ് എന്ന നിലയില്‍ തങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. റോയല്‍സ് മികച്ച ക്രിക്കറ്റാണ് കളിച്ചത്. ഇതില്‍ ബാറ്റിങിനെ പഴിക്കുന്നില്ല. ബൗളിങ് യൂണിറ്റായിരുന്നു ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നത്. ജയ്‌സ്വാളും സൂര്യവംശിയും മുംബൈയെ തോല്‍പിച്ചെന്നും മുംബൈ ഇന്ത്യൻസ് പറഞ്ഞു.

ഏപ്രിൽ 12 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തില്‍ ശക്തമായി തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പാണ്ഡ്യ പ്രകടിപ്പിച്ചു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളും. നാളെ പുതിയൊരു പ്രഭാതമാണ്. സൂര്യൻ വീണ്ടും ഉദിക്കും. അടുത്ത മത്സരത്തിനായി നന്നായി തയ്യാറെടുക്കുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. രാജസ്ഥാൻ്റെ അടുത്ത എതിരാളിയും ആർസിബിയാണ്. എപ്രിൽ 10നാണ് മത്സരം.

Follow Us
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്