IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ‘ത്രില്ലിങ്’ ജയം

India vs New Zealand 2nd T20I Match Updates: ഗ്ലെന്‍ ഫിലിപ്‌സിന്റെയും, ബെവന്‍ ജേക്കബ്‌സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചുകൂട്ടിയത്. 43 പന്തില്‍ 70 റണ്‍സെടുത്ത ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങിയത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ത്രില്ലിങ് ജയം

India vs New Zealand 2nd T20

Updated On: 

24 Oct 2026 | 04:20 PM

ക്രൈസ്റ്റ്ചര്‍ച്ച: തോല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച മത്സരത്തില്‍, അവിശ്വസനീയ തിരിച്ചുവരവ് നടത്തി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ‘ത്രില്ലിങ്’ ജയം. 181 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 180, ഇന്ത്യ 19.5 ഓവറില്‍ ആറു വിക്കറ്റിന് 181. 10.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 70 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ തിലക് വര്‍മയും (പുറത്താകാതെ 26 പന്തില്‍ 51), നമാന്‍ ധീറും (17 പന്തില്‍ 31), നിതീഷ് കുമാര്‍ റെഡ്ഡിയും (13 പന്തില്‍ 26) മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

നിതീഷിന്റെയും തിലകിന്റെയും അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് 69 റണ്‍സാണ് സമ്മാനിച്ചത്. സഞ്ജു സാംസണ്‍ (17 പന്തില്‍ 14), അഭിഷേക് ശര്‍മ (21 പന്തില്‍ 27), വൈഭവ് സൂര്യവംശി (എട്ടു പന്തില്‍ നാല്), ശ്രേയസ് അയ്യര്‍ (11 പന്തില്‍ ഏഴ്), അക്‌സര്‍ പട്ടേല്‍ (ഒമ്പത് പന്തില്‍ 11) എന്നിവര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനു വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ നാലു വിക്കറ്റ് വീഴ്ത്തി.

ന്യൂസിലന്‍ഡിന് 180 റണ്‍സ്‌

ഗ്ലെന്‍ ഫിലിപ്‌സിന്റെയും, ബെവന്‍ ജേക്കബ്‌സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചുകൂട്ടിയത്. 43 പന്തില്‍ 70 റണ്‍സെടുത്ത ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട ബെവണ്‍ ജേക്കബ്‌സ് 58 റണ്‍സെടുത്തു. നാല് വീതം ഫോറും, സിക്‌സും അടങ്ങുന്നതായിരുന്നു ഫിലിപ്‌സിന്റെ പ്രകടനം. ജേക്കബ്‌സ് അഞ്ച് ഫോറും, ഒരു സിക്‌സും അടിച്ചുകൂട്ടി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങിയത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തില്‍ ഏഴു റണ്‍സെടുത്ത ടിം സെയ്‌ഫെര്‍ട്ടിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

വണ്‍ ഡൗണായെത്തിയ ഡാരില്‍ മിച്ചലിന് വെറും അഞ്ച് പന്തുകള്‍ നേരിടാനെ സാധിച്ചുള്ളൂ. ആറു റണ്‍സെടുത്ത മിച്ചലിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. സെയ്‌ഫെര്‍ട്ടിന്റെയും, മിച്ചലിന്റെയും ക്യാച്ചുകള്‍ സ്വന്തമാക്കിയത് തിലക് വര്‍മയായിരുന്നു.

ഫിന്‍ അലന്‍-14 പന്തില്‍ 16, മിച്ചല്‍ സാന്റ്‌നര്‍-അഞ്ച് പന്തില്‍ നാല് നോട്ടൗട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍-രണ്ട് പന്തില്‍ 10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Loading...
Unable to load recommendations.
Follow Us
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി