AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടോപ് 10 ബൗളർമാർ: മുരളീധരനും മഗ്രാത്തിനും മുന്നിൽ ഇടംപിടിച്ച് ബുംറ

Top 10 Bowlers of the 21st Century: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറും മുൻ പേസർ സ്റ്റുവാർട്ട് ബ്രോഡും ചേർന്ന് തെരഞ്ഞെടുത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 10 ബൗളർമാരുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ പേസ് ഇതിഹാസം ജസ്പ്രീത് ബുംറ. 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' പോഡ്കാസ്റ്റിലാണ് ഇരുവരും തങ്ങളുടെ എക്കാലത്തെയും മികച്ച ബൗളർമാരെ തിരഞ്ഞെടുത്തത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടോപ് 10 ബൗളർമാർ: മുരളീധരനും മഗ്രാത്തിനും മുന്നിൽ ഇടംപിടിച്ച് ബുംറ
Top 10 Bowlers Of The 21st Century Jasprit BumrahImage Credit source: Matthew Lewis-ICC/ICC, George Wood - ECB/ECB, Gareth Copley/ - via Getty Images
Prasanth Kumar
Prasanth Kumar | Published: 14 Oct 2026 | 02:06 PM

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറും മുൻ പേസർ സ്റ്റുവർട്ട് ബ്രോഡും ചേർന്ന് തെരഞ്ഞെടുത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 10 ബൗളർമാരുടെ പട്ടികയിൽ ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരൻ, ഗ്ലെൻ മഗ്രാത്ത് എന്നിവർക്കും മുമ്പേ ഇടംപിടിച്ച് ഇന്ത്യൻ പേസ് ഇതിഹാസം ജസ്പ്രീത് ബുംറ. ‘ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്കാസ്റ്റിലാണ് ഇരുവരും തങ്ങളുടെ എക്കാലത്തെയും മികച്ച ബൗളർമാരെ തിരഞ്ഞെടുത്തത്. 1,001 വിക്കറ്റുകളുമായും ഒരു ലോകകപ്പ് കിരീടവുമായും അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച ഓസ്‌ട്രേലിയയുടെ അന്തരിച്ച ലെഗ്-സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ ആണ് ബട്ലറും സ്റ്റുവർട്ട് ബ്രോഡും ചേർന്ന് തെരഞ്ഞെടുത്ത മികച്ച ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

991 വിക്കറ്റുകൾ നേടിയിട്ടുള്ള, ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനും, എക്കാലത്തെയും മികച്ച പേസറുമായ ജെയിംസ് ആൻഡേഴ്സൺ ആണ് ടോപ് 10 ബോളേഴ്സിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. വോണിനും ആൻഡേഴ്സനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജോസ് ബട്ലറും സ്റ്റുവർട്ട് ബ്രോഡും ബുംറയ്ക്ക് ഇടം നൽകിയിരിക്കുന്നത്.

Also Read: പാണ്ഡ്യയെ ​കൊടുക്കും, രോഹിത് ഇല്ല; മും​ബൈ ഇന്ത്യൻസിന് ക്യാപ്റ്റനാകാൻ പിന്നെയാര്!

പല പ്രമുഖ താരങ്ങൾക്കും മുമ്പേ ബട്ലറുടെയും സ്റ്റുവർട്ട് ബ്രോഡിന്റെയും ടോപ് 10 ബൗളർ പട്ടികയിൽ ബുംറ ഇടംപിടിച്ചു എന്നത് ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുണ്ടാക്കുന്ന നേട്ടമാണ്. 243 മത്സരങ്ങളിൽ നിന്ന് 511 വിക്കറ്റുകൾ (ഇതിൽ 18 തവണ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടുന്നു) സ്വന്തമാക്കിയ ബുംറ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളും ഈ കാലഘട്ടത്തിലെ മികച്ച ബൗളർമാരിൽ ഒരാളുമാണ്.

വിദേശ ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനൊപ്പം, സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിലും വിക്കറ്റുകൾ വീഴ്ത്താനുള്ള ബുംറയുടെ കഴിവ് അദ്ദേഹത്തെ ഇതിഹാസതാരമാക്കി മാറ്റുന്നു. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ എട്ടാമതാണ് ബുംറയുള്ളത്. ഇന്ത്യൻ ടീമിന്റെ രണ്ട് ടി20 ലോകകപ്പുകളിലും ബുംറയുടെ സാന്നിധ്യം ഉണ്ട്.

2024-ലെ ടൂർണമെന്റിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയും, ന്യൂസിലൻഡിനെതിരായ 2026-ലെ ഫൈനലിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയും ബുംറ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ വിജയങ്ങളിൽ ബുംറയുടെ പങ്കിന്റെ രണ്ട് ചെറിയ ഉദാഹരണങ്ങൾ മാത്രം. അ‌തേസമയം, 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അനിൽ കുംബ്ലെ എന്നീ ഇന്ത്യൻ താരങ്ങൾക്ക് ബട്ലറും സ്റ്റുവർട്ട് ബ്രോഡും പരിഗണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആസ്ട്രേലിയയുടെ മുൻ പേസ് ബൗളർ ഗ്ലെൻ മഗ്രാത്ത് നാലാം സ്ഥാനത്തും, ഓസീസ് നായകൻ പാറ്റ് കമ്മിൻസ് അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. വോണിനൊപ്പം തന്നെ ഇതിഹാസതാരമായി കണക്കാക്കപ്പെടുന്ന ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരൻ പട്ടികയിൽ ആറാം സ്ഥാനത്താണ് ഉള്ളത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ (ഏഴ്), കാഗിസോ റബാഡ (എട്ട്), ഷോൺ പൊള്ളോക്ക് (ഒൻപത്), ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് (പത്ത്) എന്നിവരാണ് ആദ്യ പത്തിലെ മറ്റ് പ്രമുഖർ.

ജോസ് ബട്ട്ലറും ബ്രോഡും തിരഞ്ഞെടുത്ത 21 -ാം നൂറ്റാണ്ടിലെ മികച്ച 10 ബൗളർമാർ: ഷെയ്ൻ വോൺ, ജെയിംസ് ആൻഡേഴ്സൺ, ജസ്പ്രീത് ബുംറ, ഗ്ലെൻ മഗ്രാത്ത്, പാറ്റ് കമ്മിൻസ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, കാഗിസോ റബാഡ, ഷോൺ പൊള്ളോക്ക്, മിച്ചൽ സ്റ്റാർക്ക്.

English Summary

Indian pace legend Jasprit Bumrah has secured a spot ahead of icons like Muttiah Muralitharan and Glenn McGrath in a list of the top 10 bowlers of the 21st century, curated by England wicketkeeper-batter Jos Buttler and former pacer Stuart Broad. The duo selected their all-time best bowlers on the ‘For the Love of Cricket’ podcast. Shane Warne tops the list, followed by James Anderson in second place, while Bumrah holds the third spot.

Follow Us