സ്റ്റമ്പ് ലക്ഷ്യമാക്കൂ, ബാറ്ററെയല്ല! അർഷ്ദീപിനെ ‘വേട്ടയാടി’യ ഷമാർ ജോസഫിനെതിരെ ഗവാസ്കര്
Sunil Gavaskar Criticizes Shamar Joseph: ജോസഫിന്റെ ഇത്തരം പെരുമാറ്റങ്ങൾ കമന്ററി ബോക്സിലുണ്ടായിരുന്ന ഗാവസ്കറെ കടുത്ത രോഷത്തിലാഴ്ത്തി. സ്റ്റമ്പുകള് ലക്ഷ്യമിടുന്നതിന് പകരം അർഷ്ദീപിനെയാണ് ജോസഫ് ലക്ഷ്യമിടുന്നതെന്ന് ഗവാസ്കര് വിമര്ശിച്ചു. സ്റ്റമ്പുകള് നേരെ മുന്നില് തന്നെയുണ്ടായിരിക്കെ എന്തിനാണ് ബാറ്ററെ ആക്രമിക്കുന്നതെന്ന് ഗവാസ്കര് ചോദിച്ചു
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഹൈദരാബാദിൽ നടന്ന നാലാം ടി20 മത്സരത്തിന്റെ അവസാന ഓവറിൽ അർഷ്ദീപ് സിങ്ങിനെതിരെ വെസ്റ്റ് ഇൻഡീസ് പേസർ ഷമാർ ജോസഫ് പന്തെറിഞ്ഞ രീതിയെ വിമര്ശിച്ച് മുന് താരം സുനില് ഗവാസ്കര് രംഗത്ത്. അവസാന ഓവറിൽ ഇന്ത്യക്ക് വിജയിക്കാൻ 35 റൺസ് വേണമായിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ശേഷിച്ചിരുന്നത്. ഇന്ത്യയ്ക്ക് ജയിക്കാന് ഒരു സാധ്യതയുമില്ലാത്ത ഇത്തരമൊരു സാഹചര്യത്തില് അർഷ്ദീപ് സിങ്ങിന്റെ ശരീരത്തിന് നേരെ പന്തെറിഞ്ഞത് ശരിയല്ലെന്നാണ് ഗാവസ്കർ അഭിപ്രായപ്പെട്ടത്.
അവസാന ഓവറിലെ ആദ്യ പന്ത് അർഷ്ദീപ് ടോപ് എഡ്ജ് ചെയ്ത് ഫോർ നേടിയിരുന്നു. പിന്നാലെയാണ് താരത്തിന് പരിക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞിട്ടും അര്ഷ്ദീപ് ബാറ്റിങ് തുടരാന് തീരുമാനിച്ചു. തുടർന്ന് അദ്ദേഹം ലെഗ് സൈഡിലേക്ക് മാറിനിന്നപ്പോൾ ജോസഫ് വീണ്ടും അർഷ്ദീപിന്റെ ശരീരത്തിന് നേരെ പന്തെറിയുകയുമായിരുന്നു. ഈ നടപടിയാണ് ഗാവസ്കറെ പ്രകോപിപ്പിച്ചത്.
ജോസഫിന്റെ ഇത്തരം പെരുമാറ്റങ്ങൾ കമന്ററി ബോക്സിലുണ്ടായിരുന്ന ഗാവസ്കറെ കടുത്ത രോഷത്തിലാഴ്ത്തി. സ്റ്റമ്പുകള് ലക്ഷ്യമിടുന്നതിന് പകരം അർഷ്ദീപിനെയാണ് ജോസഫ് ലക്ഷ്യമിടുന്നതെന്ന് ഗവാസ്കര് വിമര്ശിച്ചു. സ്റ്റമ്പുകള് നേരെ മുന്നില് തന്നെയുണ്ടായിരിക്കെ എന്തിനാണ് ബാറ്ററെ ആക്രമിക്കുന്നതെന്ന് ഗവാസ്കര് ചോദിച്ചു.
Also Read: Sanju Samson: രോഹിത് കോലി പട്ടികയിൽ സഞ്ജുവും; ടി20യിൽ അപൂർവ നേട്ടം
“സ്റ്റമ്പിലേക്ക് പന്തെറിയുന്നതല്ലേ കൂടുതല് എളുപ്പം? ബാറ്റർ ലെഗ് സൈഡിലേക്ക് മാറിനിൽക്കുകയാണെന്ന് അദ്ദേഹത്തിനറിയാം. സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിയൂ. ബാറ്ററെ ലക്ഷ്യമിട്ട് എറിയരുത്. ബോധപൂർവ്വം അര്ഷ്ദീപിനെ ലക്ഷ്യമിടുകയാണ്”- ഗാവസ്കർ കൂട്ടിച്ചേർത്തു.
മുൻ വിക്കറ്റ് കീപ്പർ ബാറ്ററായ ശ്രീവത്സ് ഗോസ്വാമിയും ഷമാർ ജോസഫിന്റെ പെരുമാറ്റത്തെ ഭാഷയിൽ വിമർശിച്ചു. ജോസഫിന്റെ പ്രവർത്തികൾ ബോധപൂർവ്വമാണെന്നാണ് അദ്ദേഹം ആരോപിച്ചത്.
ഷമാര് ജോസഫിനെതിരെ വിമര്ശനം
“അവസാന മൂന്ന് പന്തുകളിൽ അർഷ്ദീപിനെതിരെ ഷമാർ ജോസഫ് ചെയ്തത് കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല. ആ സാഹചര്യത്തിൽ ഇന്ത്യയെ വിജയിപ്പിക്കാൻ അർഷ്ദീപിന് കഴിയില്ലായിരുന്നു. പക്ഷേ ശരീരത്തിന് നേരെ പന്തെറിയുന്നതിന് പകരം ജോസഫിന് നേരെ സ്റ്റമ്പിലേക്ക് പന്തെറിയാമായിരുന്നു. അവൻ മനപ്പൂർവ്വം അർഷ്ദീപിനെ അടിക്കാൻ ശ്രമിക്കുന്നതുപോലെയാണ് തോന്നിയത്. ഇത് ശരിയല്ല”-എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
അര്ഷ്ദീപ് റിട്ടയേര്ഡ് ഹര്ട്ടായി മടങ്ങിയതിനെ തുടര്ന്ന് മൂന്ന് പന്തുകള് ബാക്കിനില്ക്കെ മത്സരം അവസാനിച്ചു. വെസ്റ്റ് ഇന്ഡീസ് 24 റണ്സിന് ഇന്ത്യയെ തോല്പിച്ചു. സ്കോര്: വെസ്റ്റ് ഇന്ഡീസ് 20 ഓവറില് മൂന്ന് വിക്കറ്റിന് 247, ഇന്ത്യ 19.3 ഓവറില് 223.
English Summary
Sunil Gavaskar criticized Shamar Joseph for targeting Arshdeep Singh’s body in the fourth T20I. Arshdeep suffered a shoulder blow and was eventually forced to retire hurt. Former cricketer Sreevats Goswami also called Joseph’s actions deliberate and against the spirit of cricket.