AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson : നാല് സിക്സ്, ആറ് ഫോർ, 20 ബോളിൽ ഫിഫ്റ്റി; അഭിഷേകിനെ കാഴ്ചക്കാരാനാക്കി സഞ്ജു സാംസൺ ഷോ

Sanju Samson Batting Highlights India vs West Indies 4th T20I : സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ വെറും നാല് ഓവറിൽ ഇന്ത്യയുടെ സ്കോർബോർഡ് 60 പിന്നിട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറിയുടെ പിൻബലത്തിൽ 248 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു

Sanju Samson : നാല് സിക്സ്, ആറ് ഫോർ, 20 ബോളിൽ ഫിഫ്റ്റി; അഭിഷേകിനെ കാഴ്ചക്കാരാനാക്കി സഞ്ജു സാംസൺ ഷോ
Sanju SamsonImage Credit source: PTI
Jenish Thomas
Jenish Thomas | Published: 14 Oct 2026 | 10:37 PM

ഹൈദരാബാദ് : നാലാം ടി20യിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 റൺസ് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകി സഞ്ജു സാംസൺ. ഓപ്പണിങ് ഇറങ്ങിയ താരം വെറും 20 പന്തിലാണ് അർധ സെഞ്ചുറി തികച്ചത്. മലയാളി താരത്തിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങിൻ്റെ പിൻബലത്തിൽ ഇന്ത്യയുടെ സ്കോർബോർഡ് വെറും നാല് ഓവറിൽ 60 റൺസാണ് പിന്നിട്ടത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കുകയായിരുന്നു.

വിൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി സഞ്ജു സാംസൺ ആദ്യം നേരിട്ടത് സ്പിൻ താരം റോസ്റ്റൺ ചേസിനെയായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറി പായിച്ച് സഞ്ജു തൻ്റെ വരാനിരിക്കുന്ന ഇന്നിങ്സിന് സൂചന നൽകി. രണ്ടാം ഓവറിൽ ഷമാർ ജോസഫിൻ്റെ എറിഞ്ഞ നോ-ബോളിലൂടെ ലഭിച്ച ഫ്രീഹിറ്റിലൂടെയാണ് സഞ്ജുവിൻ്റെ വെടിക്കെട്ടിന് തുടക്കമാകുന്നത്. ഫ്രീഹിറ്റ് ബൗണ്ടറി പായിച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തുകൾ തുടരെ സിക്സറുകൾ പറത്തി രാജ്യാന്തര ടി20യിലെ താരത്തിൻ്റെ സിക്സറുകളുടെ എണ്ണം നൂറായി.

ALSO READ : ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടോപ് 10 ബൗളർമാർ: മുരളീധരനും മഗ്രാത്തിനും മുന്നിൽ ഇടംപിടിച്ച് ബുംറ

സഞ്ജു അടിയുടെ ചൂട് അറിഞ്ഞ് ചേസ്

മൂന്നാം ഓവറിൽ സഞ്ജുവിന് നേരിട്ടത് സ്പിൻ താരം ചേസിനെയാണ്. ചേസിൻ്റെ ആ ഓവറിൽ സഞ്ജു സാംസൺ അടിച്ചു കൂട്ടിയത് 25 റൺസ്. രണ്ട് സിക്സറും രണ്ട് ബൗണ്ടറികളും അടക്കമായിരുന്നു സഞ്ജുവിൻ്റെ ആ ഓവറിലെ വെടിക്കെട്ട്. അടുത്ത ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെതിരെ തുടരെ ബൗണ്ടറി പായിച്ചു, താരം തൻ്റെ അർധ സെഞ്ചുറി നേടി. അതേസമയം സഞ്ജുവിൻ്റെ വ്യക്തിഗത സ്കോർ 50 പിന്നിടുമ്പോഴും മറുഭാഗത്ത് സഹഓപ്പണറായ അഭിഷേക് ശർമയുടെ നേട്ടം വെറും രണ്ട് റൺസ് മാത്രമാണ്. എന്നാൽ അടുത്ത ഓവറിൽ ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്താകുകയും ചെയ്തു. പേസർ കീമോ പോളിൻ്റെ ഷോട്ട് ലെങ്ത് ബോൾ പുൾ ചെയ്തെങ്കിലും സഞ്ജുവിൻ്റെ ഷോട്ട് ബൗണ്ടറിലൈൻ കടന്നില്ല. പന്ത് നേരെ ഷിമ്രോൺ ഹെത്മയറിൻ്റെ കൈകളിലേക്ക്. അതോടെ സഞ്ജുവിൻ്റെ വെടിക്കെട്ട് ഇന്നിങ്സിന് അവിടെ അവസാനം കുറിച്ചു.

വീൻഡീസിൻ്റെ ഹോപ്പ്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറി മികവിലാണ് ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന് കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. 50 പന്തിൽ ഒമ്പത് സിക്സറുകളും നാല് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു വിൻഡീസ് നായകൻ്റെ സെഞ്ചുറി നേട്ടം. 12 പന്തിൽ 3 റൺസെടുത്ത ഹെത്മയറും 26 പന്തിൽ 49 റൺസെടുത്ത ഹോപ്പിന് മികച്ച പിന്തുണ നൽകി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

English Summary

India vs West Indies 4th T20I Sanju Samson Stunning 56 Runs Opening For India’s Chase For 248 Runs Target. Kerala Based Indian Cricketer Smashes His Fifty In Just 20 Balls

Follow Us